- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സീൻ എടുത്ത സഞ്ചാരികൾക്ക് അബുദാബിയിൽ ക്വാറന്റീൻ 5 ദിവസം; ഗ്രീൻ രാജ്യങ്ങളിൽ വരുന്ന വാക്സിനെടുത്തവർക്കും ക്വാറന്റെയ്ൻ ഇല്ല; പുതിയ നിയമമാറ്റം അറിയാം
വിനോദ സഞ്ചാരികൾക്കും ബിസിനസ് വിസിറ്റുകാർക്കും അബുദാബിയിൽ ക്വാറന്റൈൻ നിയമത്തിൽ മാറ്റം. ഗ്രീൻ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നു വരുന്ന വാക്‌സീൻ എടുത്ത പൗരന്മാർക്കും യുഎഇ വീസക്കാർക്കും ക്വാറന്റൈൻ 5 ദിവസമാക്കി കുറച്ചു
വിനോദ സഞ്ചാരികൾക്കും ബിസിനസ് വിസിറ്റുകാർക്കും അബുദാബിയിൽ ക്വാറന്റൈൻ നിയമത്തിൽ മാറ്റം. ഗ്രീൻ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നു വരുന്ന വാക്‌സീൻ എടുത്ത പൗരന്മാർക്കും യുഎഇ വീസക്കാർക്കും ക്വാറന്റൈൻ 5 ദിവസമാക്കി കുറച്ചു
ഇവർ അബുദാബിയിൽ എത്തുന്ന ദിവസവും നാലാം ദിവസവും പിസിആർ എടുക്കണം. വാക്‌സീൻ എടുക്കാത്തവരെങ്കിൽ യാത്രയ്ക്കു മുൻപ് പിസിആർ ടെസ്റ്റ് എടുക്കണം. രാജ്യത്തെത്തുന്ന ദിവസവും എട്ടാം ദിവസവും പിസിആർ എടുക്കണം. 10 ദിവസം ക്വാറന്റൈൻ.
ഗ്രീൻ രാജ്യക്കാർ
ഗ്രീൻ രാജ്യങ്ങളിൽ നിന്ന് വരുന്ന വാക്‌സീനെടുത്ത പൗരന്മാരും യുഎഇ വീസക്കാർക്കും ക്വാറന്റീനില്ല. ഒന്ന്, ആറ് ദിവസങ്ങളിൽ പിസിആർ എടുത്താൽ മതി. യാത്രയ്ക്ക് 28 ദിവസം മുൻപ് രണ്ടാമത്തെ ഡോസ് വാക്‌സീനും പൂർത്തിയാക്കിയതായി അൽഹൊസൻ ആപ്പിൽ കാണിക്കണം. വാക്‌സീൻ എടുക്കാത്തവർക്ക് 6, 12 ദിവസങ്ങളിൽ പിസിആർ എടുക്കണം. ക്വാറന്റൈൻ വേണ്ട. ഇവിടെ നിന്നു വരുന്ന സന്ദർശക, ടൂറിസ്റ്റ് വീസക്കാർ വിമാനത്താവളത്തിലെ പരിശോധനാ റിപ്പോർട്ട് ലഭിക്കുംവരെ ക്വാറന്റീനിൽ കഴിയണം. നെഗറ്റീവാണെങ്കിൽ 6, 12 ദിവസങ്ങളിൽ പിസിആർ എടുക്കണം. പോസിറ്റീവ് ആണെങ്കിൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം.
റെഡ് രാജ്യക്കാർ
റെഡ് രാജ്യങ്ങളിൽനിന്നെങ്കിൽ പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമായി വരണം. വിമാനത്താവളത്തിലെ ടെസ്റ്റിൽ പോസിറ്റീവായാൽ ക്വാറന്റീനിലേക്കു മാറ്റും. തുടർച്ചയായി 2 തവണ പോസിറ്റീവാകുകയും ഗുരുതരാവസ്ഥയിലാകുകയും ചെയ്താൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിലേക്കു മാറ്റും. നെഗറ്റീവാണെങ്കിൽ സ്മാർട് വാച്ച് ധരിപ്പിച്ച് വിടും. 10 ദിവസത്തിനുശേഷം വാച്ച് അഴിച്ചാൽ പുറത്തിറങ്ങാം.