- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തേക്കെത്തുന്ന കുട്ടികൾക്കും ഏഴ് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമെന്ന് ഒമാൻ; പുതിയ മാർഗനിർദ്ദേശം ഇങ്ങനെ
മസ്കറ്റ്: രാജ്യത്തേക്കെത്തുന്ന കുട്ടികൾക്കും ഏഴ് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമെന്ന് ഒമാൻ. യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഇന്ന് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒമാനിലെത്തുന്ന 18 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമായും പൂർത്തിയാക്കണം. ഒറ്റയ്ക്കാണ് യാത്ര ചെയ്തതെങ്കിൽ വീട്ടിലാണ് ക്വാറന്റൈൻ പൂർത്തീകരിക്കേണ്ടതെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
കുടുംബത്തോടൊപ്പം കുട്ടികളും ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പൂർത്തീകരിക്കുകയും 16 വയസിന് മുകളിൽ പ്രായമുള്ളവർ എട്ടാം ദിവസം പി.സി.ആർ പരിശോധനക്ക് വിധേയമാകുകയും വേണമെന്നാണ് ഒമാൻ എയർപോർട്ട് അധികൃതർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. പ്രവാസികളുടെ 16 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ആരോഗ്യ ഇൻഷുറൻസ് ആവശ്യമാണ്. കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കിൽ സഹാല പ്ലാറ്റ്ഫോം വഴി ഹോട്ടൽ ക്വാറന്റൈൻ ബുക്ക് ചെയ്യുകയും വേണം.
മറുനാടന് മലയാളി ബ്യൂറോ