- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീറ്റ് പരീക്ഷക്ക് വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ ഒഴിവാക്കണം എന്നാവശ്യം; അപേക്ഷയുമായി ഖത്തർ കെഎംസിസി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷ എഴുതാൻ വിദേശത്ത് നിന്ന് വരുന്ന വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ക്വാറന്റൈൻ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഖത്തർ കെ എം സി സി ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കെ എം സി സിയുടെ അഭിഭാഷകൻ ഹാരീസ് ബീരാൻ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ആവശ്യം സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും.
കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങൾ വിദേശത്ത് നിന്ന് വരുന്നവർക്ക് 28 ദിവസം ക്വാറന്റീനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജെഇഇ പരീക്ഷ വിദേശത്ത് എഴുതി നീറ്റ് പരീക്ഷ ഇന്ത്യയിൽ എഴുതാൻ വരുന്ന വിദ്യാർത്ഥികൾക്ക് ഇതിന് സാധിക്കില്ലെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്
Next Story