- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാറികൾ ഉണ്ടാക്കുന്ന ആഘാതങ്ങൾ; മലിനീകരണ നിയന്ത്രണ ബോർഡ് വിവര ശേഖരണം നടത്തുന്നു
കൊച്ചി: ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം ക്വാറികളും ജനവാസമേഖലകളും തമ്മിലുള്ള സുരക്ഷിതമായ അകലം സംബന്ധിച്ചും മണ്ണിന്റെ ഘടന, പ്രകമ്പനം, വായുമലിനീകരണം, കെട്ടിടങ്ങൾ, മനുഷ്യർ, വന്യജീവികൾ എന്നിവയ്ക്കുണ്ടാവുന്ന ആഘാതം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് രൂപീതകരിച്ച വിദഗ്ധ സമിതി വിവരശേഖരണം നടത്തുന്നു.
സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് വിവരശേഖരണം നടത്തുന്നത്.23-ന് രാവിലെ 10.30മുതൽ 1 മണിവരെ കോഴിക്കോട് ഹോട്ടൽ അളകാപുരിയിലും 24-ന് ഇതെ സമയത്തുകൊച്ചിയിലെ മല്നീകരണ നിയന്ത്രണ ബോർഡിന്റെ കൊച്ചി ഗാന്ധി നഗറിലെ മേഖല ഓഫീസിലും 25-ന് ഇതെ സമയത്ത് തിരുവനന്തപുരം പിഎം ജിയിലെ പ്രിയദർശിനി സ്പേസ് പ്ലാനറ്റോറിയം ഹാളിലുമാണ് ഹിയറിങ് നിശ്ചയിച്ചിട്ടുള്ളത്.
പൊതുജനങ്ങൾക്ക് സമിതിയംഗങ്ങൾ മുമ്പാകെ ഹാജരായി വാക്കാലോ രേഖ മൂലമോ പരാതികളോ നിർദ്ദേശങ്ങളോ ബോധിപ്പിക്കാം.കോഴിക്കോട് നടക്കുന്ന ഹിയറിംഗിൽ പാലക്കാട്, മലപ്പുറം ,വയനാട് ,കണ്ണൂർ ,കാസർകോട് എന്നി ജില്ലകളിൽ നിന്നുള്ളവർക്കാണ് അവസരം നൽകിയിട്ടുള്ളത്. കോട്ടയം ,ഇടുക്കി, എറണാകുളം തൃശൂർ ജില്ലകളിൽനിന്നുള്ളവർ കൊച്ചിയിലെ ഹിയറിംഗിൽ വിവരങ്ങൾ ഹോധിപ്പിക്കാം.
തിരുവനന്തപുരം ,കൊല്ലം,പത്തനംതിട്ട ആലപ്പുഴ എന്ന്ി ജില്ലകളിൽ നിന്നുള്ളവർക്ക് തിരുവനന്തപുരത്തെഹിയറിംഗിൽ പങ്കെടുക്കാം. ഓൺലൈനായി സർവ്വേയിൽ പങ്കെടുക്കുന്നതിനുള്ള ക്രമീകരണവും ബോർഡ് ഒരുക്കിയിട്ടുണ്ട്.കേന്ദ്ര മലിനീകതരണ നിയന്ത്രണ ബോർഡിന്റെ cpcb.nic.in എന്ന വെബ്സൈറ്റിലും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ www.keralapcb.nic.in എന്ന വെബ്സൈറ്റിലും ഈ മാസം 28-ന് വൈകിട്ട് 5 വരെ പരാതികൾ സമർപ്പിക്കാം.
സ്ഫോടനം നടത്തിയുള്ള പാറഖനനത്തിന് ജനവാസ മേഖലയിൽ നിന്നും 200 മീറ്ററും സ്ഫോടനം ഇല്ലാതെയുള്ള പാറഖനനത്തിന് 100 മീറ്ററും അകലം വേണമെന്നാണ് കേന്ദ്ര ഹരിത ട്രിബ്യൂണലിന്റെ പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.കേരളത്തിൽ ക്വാറികൾക്കുള്ള അകലം ജനവാസ മേഖലയിൽ നിന്നു0 100 മീറ്ററായി നിജപ്പെടുത്തിയിരുന്നത്. അടുത്തിടെ ഇത് 50 മീറ്ററായി ചുരുക്കിയെങ്കിലും 2020-ൽ ഹരിത ട്രിബ്യൂണൽ ഇത് റദ്ദാക്കിയിരുന്നു.ദൂരപരിധി കുറച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് 2500-ൽപരം ക്വാറികൾക്ക് ലൈസൻസ് നൽകിയതായി ആരോപണം ഉയർന്നിരുന്നിരുന്നു.
മറുനാടന് ഡെസ്ക്