തിരുവനന്തപുരം: ജില്ലയിൽ കരിങ്കൽ ക്വാറികൾക്കും മൈനിങ് ജോലികൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. താത്കാലിക നടപടിയാണിത്. കാലാവസ്ഥ അനുകൂലമാകുമ്പോൾ ക്വാറികൾക്കും മൈനിങ് ജോലിക്കും വീണ്ടും അനുമതി ലഭിക്കും.

ജില്ലയുടെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയുണ്ട്. ഡാമുകളിലും ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. അതിനാൽ മുൻകരുതൽ എന്ന നിലയ്ക്കാണ് സർക്കാർ നടപടിയുണ്ടായത്.