- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മന്ത്രിയുടെ മകനും ഒരു സിപിഎം ഉന്നത നേതാവിന്റെ മകനും ക്വാറി ബിസിനസിൽ സജീവം; കൂടെ രണ്ട് ഗുണ്ടാ നേതാക്കളും; ഏത് നിയമ കുരക്കിലുള്ള പാറമടയ്ക്കും അനുമതി കിട്ടാൻ ഇവർക്ക് ഷെയർ നൽകിയാൽ മതി; അനധികൃത പാറപൊട്ടിക്കലിനു ചുക്കാൻ പിടിക്കുന്നത് ജിയോളജി ഉദ്യോഗസ്ഥരും; ക്വാറിയിലും ഇടപെടലിന് കേന്ദ്ര ഏജൻസികൾ
തിരുവനന്തപുരം: സ്വർണ്ണ കടത്തിലും ഡോളർ കടത്തിനും പിന്നാലെ ക്വാറിയിലും കേന്ദ്രത്തിന്റെ കണ്ണ്. സംസ്ഥാനത്തെ മിക്ക ക്വാറികളിലും 2 സിപിഎം നേതാക്കളുടെ മക്കൾക്കും കുപ്രസിദ്ധ ഗുണ്ടകൾക്കും ബെനാമി പങ്കാളിത്തമുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ഗുണ്ടകളും രാഷ്ട്രീയ പശ്ചാത്തലമുള്ളവരാണ്. തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ മറവിൽ ഈ ഗൂഡ സംഘം സജീവമാണ്.
മന്ത്രി പുത്രർ അറിയാതെ കേരളത്തിൽ ഒരു ക്വാറിയും ആർക്കും കൈമാറ്റം ചെയ്യാനോ വിൽക്കാനോ കഴിയാത്ത സ്ഥിതിയാണ്. ക്വാറികളുടെ നിയന്ത്രണം ഇവരുടെ കൈയിലായതോടെ എല്ലാ നിയമങ്ങളും ലംഘിച്ചുള്ള പാറ പൊട്ടിക്കലാണ് അരങ്ങേറുന്നത്. അതിനു സഹായകരമായി സർക്കാർ ഉത്തരവുകളും ഇറങ്ങുന്നു. പാറ പൊട്ടിക്കൽ അനുമതി 2022 ഫെബ്രുവരി 22 വരെ സർക്കാർ നീട്ടിയത് ഇത്തരത്തിൽ ഒടുവിലത്തേതാണ്. കേന്ദ്രത്തിന്റെ ഉത്തരവ് മറയാക്കിയാണ് ഈ നീക്കം. കോവിഡ് കാലത്ത് ഉപയോഗിക്കാത്ത പാറ പൊട്ടിക്കലിനാണ് കേന്ദ്രം തുടർ അനുമതി നൽകിയത്. എന്നാൽ കേരളത്തിൽ അത് എല്ലാ ക്വാറികൾക്കുമാകും.
ഒരു മന്ത്രിയുടെ മകനും ഒരു സിപിഎം ഉന്നത നേതാവിന്റെ മകനുമാണു ക്വാറി ബിസിനസിൽ സജീവം. ഏതു നിയമക്കുരുക്കിലുള്ള ക്വാറിയാണെങ്കിലും ഇവർക്കതിൽ ഷെയർ നൽകിയാൽ സർക്കാർ ഉത്തരവു നേടിക്കൊടുക്കും. ഒന്നും പറ്റിയില്ലെങ്കിൽ അനുമതിയൊന്നുമില്ലാതെ 2 ഗുണ്ടാത്തലവന്മാർ അതു പൊട്ടിച്ചു നൽകും. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇവർ പാറ പൊട്ടിക്കൽ നിയന്ത്രിക്കുന്നു. മിക്ക ജില്ലകളിലും ക്വാറിയുള്ള വ്യക്തിയാണ് ഇവരെ സ്‌പോൺസർ ചെയ്യുന്നത്. ഇവർക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കും. കേസെടുക്കുന്നതും പരിഗണനയിലാണ്.
തലസ്ഥാനത്തു പെരുങ്കടവിള, നഗരൂർ എന്നിവടങ്ങളിലെ ക്വാറിയിൽ മന്ത്രിയുടെ മകനു ബെനാമി പങ്കാളിത്തമുണ്ടെന്നു കേന്ദ്ര ഏജൻസികൾക്കു വിവരം ലഭിച്ചു. പെരുങ്കടവിളയിൽ 60 ഏക്കറിലാണു നിയമം ലംഘിച്ചു പാറ പൊട്ടിക്കൽ. പത്തനംതിട്ടയിൽ റാന്നി, സീതത്തോട്, കോഴിക്കോട് എന്നിവിടങ്ങളിലും ക്വാറിയിൽ മന്ത്രി പുത്രനു പങ്കാളിത്തമുണ്ട്. പാർട്ടി നേതാവിന്റെ മകനു തലസ്ഥാനത്ത് അടക്കം 6 ക്വാറികളിൽ ബെനാമി പങ്കാളിത്തമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന തലസ്ഥാനത്തെ ഒരു ബിസിനസുകാരനുമായി ചേർന്നാണ് ഇടപാട്. ഇവരറിയാതെ കേരളത്തിൽ ആരെങ്കിലും ക്വാറി വിൽക്കാൻ ശ്രമിച്ചാൽ അതിനെ ഇവർ നിയമക്കുരുക്കിലാക്കും. ഇല്ലെങ്കിൽ ഗുണ്ടാനേതാക്കളെത്തിസമരം കുത്തിപ്പൊക്കും.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്തു നടക്കുന്ന അനധികൃത പാറപൊട്ടിക്കലിനു ചുക്കാൻ പിടിക്കുന്നത് ജിയോളജി ഉദ്യോഗസ്ഥരാണ്. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്തു ക്വാറികളുടെ പരിസ്ഥിതി അനുമതി ഒരു വർഷത്തേക്കു നീട്ടി നൽകാമെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റെ മറവിൽ സംസ്ഥാനത്തെ എല്ലാ ക്വാറികളുടെയും പാട്ടവും (ലീസ്) പെർമിറ്റും നീട്ടി നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയിൽ കേസിനെ ഇതു ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. എങ്കിൽ മാർഗനിർദ്ദേശം വേണമെന്നു കത്ത് അയയ്ക്കാൻ ജില്ലാ ജിയോളജിസ്റ്റുകളോട് മേലുദ്യോഗസ്ഥർ നിർദേശിച്ചു.
ആ കത്തിന്റെ മറവിൽ 2020 ഏപ്രിൽ 1 മുതൽ അടുത്ത 31 വരെ ഖനന പെർമിറ്റ് ഉള്ള എല്ലാ ക്വാറികളുടെയും പ്രവർത്തനാനുമതി 2022 ഫെബ്രുവരി 11 വരെ നീട്ടി പുതിയ ഉത്തരവിറക്കി. അതിന്റെ അടിസ്ഥാനത്തിലാണു പരിസ്ഥിതി ലോല മേഖലകളിൽ പോലും 50 മീറ്റർ പരിധിക്കുള്ളിൽ കയറി പാറ പൊട്ടിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ