ദോഹ: ഇനിയുള്ള കാലം എന്തെങ്കിലും ബിസിനസ് ഒക്കെ ചെയ്ത് സ്വസ്തമായി ഖത്തറിയിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഖത്തറിൽ ഭൂമി വാങ്ങാനും കെട്ടിടങ്ങൾ സ്വന്തമാക്കാനും നിങ്ങൾക്കും അവസരം ഒരുങ്ങുന്നു. 

ഖത്തറിലെ തിരഞ്ഞെടുത്ത മേഖലകളിൽ പ്രവാസികൾക്കു ഭൂമിയും വാണിജ്യാവശ്യത്തിനുൾപ്പെടെ കെട്ടിടങ്ങളും സ്വന്തമാക്കാൻ അനുവാദം നൽകുന്ന കരടു നിയമത്തിനു മന്ത്രിസഭായോഗം അംഗീകാരം നൽകി.

താമസത്തിനുള്ള വില്ലകൾ മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിൽ പാർപ്പിട സമുച്ചയങ്ങളോ ഫ്‌ളാറ്റുകളോ നിർമ്മിക്കാനും പ്രവാസികളെ അനുവദിക്കും. വിശദപരിശോധനയ്ക്കും ചർച്ചകൾക്കും ശേഷം ശൂറാകൗൺസിൽ ശുപാർശകളോടെ കരടുനിയമം മന്ത്രിസഭയുടെ പരിഗണനയ്ക്കു തിരിച്ചയയ്ക്കുകയാണ് അടുത്തപടി.

ഈ കരട് നിയമം മന്ത്രിസഭ അംഗീകരിക്കുന്നതോടെ നിയമം ആകും. ഇതോടെ മലയാളികൾ അടക്കമുള്ള നിരവധി വ്യവസായികൾ അടക്കമുള്ളവർക്ക് ഗുണകരമാകും. ഖത്തറിൽ തന്നെ ജീവിതം തുടരണമെന്നാഗ്രഹിക്കുന്നവർക്ക് ഭൂമിവാങ്ങാനും സ്വന്തമായി വീട് വയ്ക്കാനും ഉള്ള അവസരവും ഇതോടെ ഒരുങ്ങും.