ക്യുബെക്കിലെ പ്രൊവിൻഷ്യൽ ഗവൺമെന്റ് നടപ്പിലാക്കാനിരുന്ന ഡോക്ടർമാരുടെ വേതന വർദ്ധനവിനെ എതിർച്ച് ഒരു കൂട്ടം ഡോക്ടർമാർ രംഗത്ത്. 200 ഓളം വരുന്ന ഡോക്ടർമാരാണ് തങ്ങൾക്ക് വേതന വർദ്ധനവ് ആവശ്യമില്ലെന്നും തങ്ങൾക്ക് പകരം ഏറെ പ്രതിസന്ധി നേരിടുന്ന നഴ്‌സുമാരടക്കമുള്ള ആരോഗ്യ വിഭാഗത്തിലെ മറ്റ് ജോലിക്കാർക്ക് വേതനം വർദ്ധിപ്പിച്ച് നല്കണമെന്നുമുള്ള നിർദ്ദേശം മുന്നോട്ട് വച്ചത്.

നിരവധി നഴ്‌സുമാരാണ് ഇവിടെ ജോലി ഭാരവും, വേണ്ട സേവനവും ലഭിക്കുന്നില്ലെന്ന പരാതിയുമായി മുന്നോട്ട് വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ഡോക്ടർമാർ തങ്ങളുടെ വേതന വർദ്ധനവിനെ എതിർക്കാൻ കാരണം. ഗവൺമെന്റിന് മുമ്പിൽ എത്തിയിരിക്കുന്ന കത്തിൽ ജനറൽ പ്രാക്ടീഷണേഴ്‌സ്, സ്‌പെഷ്യലിസ്റ്റ്, റെസിഡൻസ് എന്നി വിഭാഗങ്ങളിൽ നിന്നുള്ളവർ ഒപ്പ് വച്ചിട്ടുണ്ട്.

10,000 ത്തോളം വരുന്ന സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ വാർഷിക വേതനം 2023 ഓടെ നിലവിലെ 4.7 ബില്യൺ ഡോളറിൽ നിന്ന് 5.4 ബില്യൺ ഡോളറിലെക്ക് ഉയർത്തുമെന്നാ്ണ് അറിയിച്ചിരിക്കുന്നത്. 2016 ൽ ക്യുബെക്കിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്മാരുടെ ശമ്പളം 403 000 ഡോളറായിരുന്നു.