- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
പ്രളയ ഭീതി വിട്ടൊഴിയാതെ ക്യുബെക്; വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ; ഈ ആഴ്‌ച്ച വീണ്ടും മഴയ്ക്ക് സാധ്യത; വെള്ളംകയറിയത് മൂവായിരത്തിലധികം വീടുകളിൽ
ക്യുബെക്കിന് പിടികൂടിയ പ്രളയം ഇനിയും തുടരുമെന്ന് സൂചന. ഈ ആഴ്‌ച്ച കൂടു മഴ തുടരുമെന്നാണ് കാലവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. അതിനാൽ സാധാരണനിലയിലാകുന്നത് വരെ മുൻകരുതൽ തുടരണമെന്ന് അധികൃതർ അറിയിച്ചു കടുത്ത രീതിയിൽ വെള്ളപ്പൊക്കമുണ്ടായ പടിഞ്ഞാറൻ ക്യൂബെക്കിലെ പ്രദേശങ്ങളിൽ നിന്നും ക്രമേണ ജലം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും പൂർണമായി സുരക്ഷിതമായിട്ടില്ലെന്നും അതിനാൽ ജനങ്ങൾ മുൻകരുതൽ തുടരണമെന്നും ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നു. ഇതിനാൽ കാര്യങ്ങൾ പൂർവനിലയിലായതിന് ശേഷം മാത്രമേ വെള്ളപ്പൊക്കത്തിനിരയായി മാറിത്താമസിക്കേണ്ടി വന്നവർ തിരിച്ച് വരാവൂ എന്നും അധികൃതർ അറിയിക്കുന്നു. പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് 3882 വീടുകൾ ഇവിട വെള്ളപ്പൊക്കത്തിലായിട്ടുണ്ട്. . ഈ പ്രദേശത്ത് 126 മണ്ണിടിച്ചിലുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ഇന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യൂബെക്കിലെ മിനിസ്ട്രി ഓഫ് ഹെൽത്തും മിനിസ്ട്രി ഓഫ് സോഷ്യൽ സർവീസസും സഹായങ്ങൾ നല്കിവരുന്നുണ്ട്കടുത്ത രീതിയിൽ വെള്ളപ്പൊക്കം ബാധിച്ചവർ
ക്യുബെക്കിന് പിടികൂടിയ പ്രളയം ഇനിയും തുടരുമെന്ന് സൂചന. ഈ ആഴ്‌ച്ച കൂടു മഴ തുടരുമെന്നാണ് കാലവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. അതിനാൽ സാധാരണനിലയിലാകുന്നത് വരെ മുൻകരുതൽ തുടരണമെന്ന് അധികൃതർ അറിയിച്ചു
കടുത്ത രീതിയിൽ വെള്ളപ്പൊക്കമുണ്ടായ പടിഞ്ഞാറൻ ക്യൂബെക്കിലെ പ്രദേശങ്ങളിൽ നിന്നും ക്രമേണ ജലം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും പൂർണമായി സുരക്ഷിതമായിട്ടില്ലെന്നും അതിനാൽ ജനങ്ങൾ മുൻകരുതൽ തുടരണമെന്നും ഒഫീഷ്യലുകൾ മുന്നറിയിപ്പേകുന്നു. ഇതിനാൽ കാര്യങ്ങൾ പൂർവനിലയിലായതിന് ശേഷം മാത്രമേ വെള്ളപ്പൊക്കത്തിനിരയായി മാറിത്താമസിക്കേണ്ടി വന്നവർ തിരിച്ച് വരാവൂ എന്നും അധികൃതർ അറിയിക്കുന്നു.
പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് 3882 വീടുകൾ ഇവിട വെള്ളപ്പൊക്കത്തിലായിട്ടുണ്ട്. . ഈ പ്രദേശത്ത് 126 മണ്ണിടിച്ചിലുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ഇന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്യൂബെക്കിലെ മിനിസ്ട്രി ഓഫ് ഹെൽത്തും മിനിസ്ട്രി ഓഫ് സോഷ്യൽ സർവീസസും സഹായങ്ങൾ നല്കിവരുന്നുണ്ട്കടുത്ത രീതിയിൽ വെള്ളപ്പൊക്കം ബാധിച്ചവർക്ക് മാനസികമായും സാമൂഹികമായും ഉള്ള സഹായങ്ങൾ ചെയ്തുകൊടുക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.