യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി തുടങ്ങിയവയ്ക്ക് പിന്നാലെ കാനഡയിലും മുസ്ലിം സ്ത്രീകൾ ബൂർഖ ധരിക്കുന്നതിന് വിലക്ക് വന്നേക്കും. ഇത് സംബന്ധിച്ച് രണ്ട് വർഷമായി ഉയരുന്ന നിർദ്ദേശം അടങ്ങിയ ബിൽ ഉടൻ തന്നെ നിയമമാകുമെന്നാണ് പുറത്ത് വരുന്ന സൂചന. ബിൽ 62 ആണ് ഭേദഗതി വരുത്തുക. കഴിഞ്ഞ ദിവസം ഇക്കാര്യം വോട്ടിങിനെടുത്തതായി അധികൃതർ അറിയിച്ചു.

നിയമം പ്രാബല്യത്തിൽ വന്നാൽ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഡോക്ടർമാർ, നഴ്‌സുമാർ, അദ്ധ്യാപകർ, ഡേ കെയർ ജോലിക്കാർ തുടങ്ങിയ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരടക്കം നിയമത്തിന്റെ പരിധിയിൽ വരും. കൂടാതെ പൊതുഗതാഗത സംവിധാനവും, മുനിസിപ്പാലിറ്റികളിലും സ്ത്രീകൾ ബൂർഖ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തും.

പുതിയ നിയമം വരുന്നതിനെ ഒരു വിഭാഗം ആളുകൾ എതിർപ്പ് രേഖപ്പെടുത്തി കഴിഞ്ഞു. പാർലമെന്റിലെ പാർട്ടി ക്യുബെക്കിസ്, കോയിലേഷൻ അവനീർ ക്യുബെക്ക് എന്നിവരാണ് എതിർപ്പ് അറിയിച്ചത്.