- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലിസബത്ത് രാജ്ഞി ഇന്നലെ പള്ളിയിൽ പോയത് മഞ്ഞ് കൊള്ളാതിരിക്കാൻ സ്വയം കുട പിടിച്ച്; 93ലും പരിചാരകനെ അകറ്റി നിർത്തി ബ്രിട്ടീഷ് രാജ്ഞിയുടെ യാത്ര
ലണ്ടൻ: ഈ പ്രായത്തിലും ശക്തമായ മഞ്ഞു വീഴ്ചയൊന്നും എലിസബത്ത് രാജ്ഞിക്ക് ഒരു പ്രശ്‌നമേ അല്ല. ഒരു വിളിക്കായി കാതോർത്ത് നിരവധി പരിചാരകർ ഉണ്ടെങ്കിലും 93-ാം വയസ്സിലും മഞ്ഞു കൊള്ളാതിരിക്കാൻ സ്വയം കുടപിടിച്ചാണ് എലിസബത്ത് രാജ്ഞി ഇന്നലെ പള്ളിയിൽ എത്തിയത്. ഞായറാഴ്ച നോർഫോക്കിലെ പള്ളിയിലാണ് എഡിൻബറോ രാജകുമാരനൊപ്പം എലിസബത്ത് രാജ്ഞി കനത്ത മഞ്ഞിലും പതറാതെ എത്തിയത്. രാജ കുടുംബത്തിലെ മിക്കവരും തന്നെ ഇന്നലെ നോർഫോക്ക് പള്ളിയിലെ ആരാധനയ്ക്ക് പങ്കെടുത്തു. പ്രിൻസ് ആൻഡ്രുവിനും മക്കളായ ബിയാട്രിസിനും യൂജിനും ഒപ്പമായിരുന്നു എലിസബത്ത് രാജ്ഞിയും എഡിൻബറോ രാജകുമാരനും എത്തിയത്. മഞ്ഞ് വീഴ്ച പലഭാഗത്തും ശക്തമായിരുന്നെങ്കിലും അതൊന്നും രാജ്ഞിയെ തെല്ലും ബാധിച്ചില്ല. സൺഡേ ചർച്ച് സർവ്വീസിന് നോർഫോക്കിലെ സെന്റ് ലോറൻസ് ചർച്ചിലേക്ക് പതിവു പോലെ എലിസബത്ത് രാജ്ഞി എത്തുകയായിരുന്നു. വിറയാർന്ന കാലുകളോടെയാണ് രാജ്ഞി പള്ളിയിലേക്ക് എത്തിയതെങ്കിലും മറ്റാരുടെയും സഹായം സ്വീകരിക്കാൻ രാജ്ഞി തയ്യാറായില്ല. ഗ്രേവില്ലെ ഹൊവാർഡ് പ്രഭുവുമായി സംസാരിച്ചു ക
ലണ്ടൻ: ഈ പ്രായത്തിലും ശക്തമായ മഞ്ഞു വീഴ്ചയൊന്നും എലിസബത്ത് രാജ്ഞിക്ക് ഒരു പ്രശ്‌നമേ അല്ല. ഒരു വിളിക്കായി കാതോർത്ത് നിരവധി പരിചാരകർ ഉണ്ടെങ്കിലും 93-ാം വയസ്സിലും മഞ്ഞു കൊള്ളാതിരിക്കാൻ സ്വയം കുടപിടിച്ചാണ് എലിസബത്ത് രാജ്ഞി ഇന്നലെ പള്ളിയിൽ എത്തിയത്.
ഞായറാഴ്ച നോർഫോക്കിലെ പള്ളിയിലാണ് എഡിൻബറോ രാജകുമാരനൊപ്പം എലിസബത്ത് രാജ്ഞി കനത്ത മഞ്ഞിലും പതറാതെ എത്തിയത്. രാജ കുടുംബത്തിലെ മിക്കവരും തന്നെ ഇന്നലെ നോർഫോക്ക് പള്ളിയിലെ ആരാധനയ്ക്ക് പങ്കെടുത്തു. പ്രിൻസ് ആൻഡ്രുവിനും മക്കളായ ബിയാട്രിസിനും യൂജിനും ഒപ്പമായിരുന്നു എലിസബത്ത് രാജ്ഞിയും എഡിൻബറോ രാജകുമാരനും എത്തിയത്.
മഞ്ഞ് വീഴ്ച പലഭാഗത്തും ശക്തമായിരുന്നെങ്കിലും അതൊന്നും രാജ്ഞിയെ തെല്ലും ബാധിച്ചില്ല. സൺഡേ ചർച്ച് സർവ്വീസിന് നോർഫോക്കിലെ സെന്റ് ലോറൻസ് ചർച്ചിലേക്ക് പതിവു പോലെ എലിസബത്ത് രാജ്ഞി എത്തുകയായിരുന്നു.
വിറയാർന്ന കാലുകളോടെയാണ് രാജ്ഞി പള്ളിയിലേക്ക് എത്തിയതെങ്കിലും മറ്റാരുടെയും സഹായം സ്വീകരിക്കാൻ രാജ്ഞി തയ്യാറായില്ല. ഗ്രേവില്ലെ ഹൊവാർഡ് പ്രഭുവുമായി സംസാരിച്ചു കൊണ്ടാണ് 100 യാർഡ് അകലെയുള്ള പള്ളിയിലേക്ക് നടന്നത്.
50 മിനറ്റ് നീണ്ട ചർച്ച് സർവ്വീസ് ടൈമിൽ മഞ്ഞ് വീഴ്ച ശക്തമായിരുന്നെങ്കിലും സ്വയം കുടിപിടിച്ച് തന്റെ റേഞ്ച് റോവർ കാറിനടുത്തേക്ക് രാജ്ഞി നീങ്ങി.