- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനാണ് സാർ കോടതികൾ? നൂറ് രൂപ മുടക്കി സിനിമാ കാണാൻ വന്നവനെ കൊണ്ട് ജനഗണമന പാടിക്കാനോ? സെൻസർ ബോർഡ് കത്രിക വെക്കാൻ പറഞ്ഞ സീൻ പുറത്ത് വിട്ട് ക്വീനിന്റെ അണിയറപ്രവർത്തകർ
എഞ്ചീനിയറിങ് കോളേജ് കാംപ്‌സ് പശ്ചാത്തലമാക്കി നവാഗതനായ ഡിജോ ആന്റണി സംവിധാനം ചെയ്ത ക്വീൻ തിയേറ്ററുകളിൽ കൈയടി നേടി ക്കഴിഞ്ഞു. ചിത്രത്തിലെ സലിം കുമാറിന്റെ കഥാപാത്രവും ഏറെ ശ്രദ്ധനേടി. കോളേജ് സിനിമ എന്നതിലുപരിയായി ശക്തമായ ഒരു വിഷയം ചർച്ച ചെയ്യുന്ന സിനിമയിലെ സെൻസർ ബോർഡ് കത്രിക വച്ച രംഗം ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. സലീം കുമാറിന്റെ അഡ്വ;മുകുന്ദൻ എന്ന കഥാപാത്രം സമകാലീന സംഭവങ്ങളെ കൂടി മുൻ നിർത്തി അവതരിപ്പിച്ച ഒരോ ഡയലോഗിനും കൈയടി വീഴുന്നുണ്ടായിരുന്നു. അത്തരമൊരു സീനാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്്.തൂക്കുകയർ വാങ്ങി കൊടുക്കാൻ അല്ല കോടതികൾ എന്ന് ജഡ്ജിയുടെ പരാമർശത്തെ സലിംകുമാർ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് മുകുന്ദൻ ചോദ്യം ചെയ്യുന്ന സീനാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. പിന്നെ എന്തിനാണ് സാർ കോടതികൾ നൂറ് രൂപ കൊടുത്ത് സിനിമ കാണാൻ വന്നവനെ കൊണ്ട് ജനഗണമന പാടിക്കാനോ ? അതോ ആറായിരം കോടി കടമുള്ളവനെ വിദേശത്തേക്ക് പറക്കാൻ സഹായിച്ച് അവനെ യാത്രയാക്കാനോ ? എന്തിനാണ് കോടതികൾ എന്ന ഡയലോഗാണ് ഡില
എഞ്ചീനിയറിങ് കോളേജ് കാംപ്‌സ് പശ്ചാത്തലമാക്കി നവാഗതനായ ഡിജോ ആന്റണി സംവിധാനം ചെയ്ത ക്വീൻ തിയേറ്ററുകളിൽ കൈയടി നേടി ക്കഴിഞ്ഞു. ചിത്രത്തിലെ സലിം കുമാറിന്റെ കഥാപാത്രവും ഏറെ ശ്രദ്ധനേടി. കോളേജ് സിനിമ എന്നതിലുപരിയായി ശക്തമായ ഒരു വിഷയം ചർച്ച ചെയ്യുന്ന സിനിമയിലെ സെൻസർ ബോർഡ് കത്രിക വച്ച രംഗം ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.
സലീം കുമാറിന്റെ അഡ്വ;മുകുന്ദൻ എന്ന കഥാപാത്രം സമകാലീന സംഭവങ്ങളെ കൂടി മുൻ നിർത്തി അവതരിപ്പിച്ച ഒരോ ഡയലോഗിനും കൈയടി വീഴുന്നുണ്ടായിരുന്നു. അത്തരമൊരു സീനാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്്.തൂക്കുകയർ വാങ്ങി കൊടുക്കാൻ അല്ല കോടതികൾ എന്ന് ജഡ്ജിയുടെ പരാമർശത്തെ സലിംകുമാർ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് മുകുന്ദൻ ചോദ്യം ചെയ്യുന്ന സീനാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്.
പിന്നെ എന്തിനാണ് സാർ കോടതികൾ നൂറ് രൂപ കൊടുത്ത് സിനിമ കാണാൻ വന്നവനെ കൊണ്ട് ജനഗണമന പാടിക്കാനോ ? അതോ ആറായിരം കോടി കടമുള്ളവനെ വിദേശത്തേക്ക് പറക്കാൻ സഹായിച്ച് അവനെ യാത്രയാക്കാനോ ? എന്തിനാണ് കോടതികൾ എന്ന ഡയലോഗാണ് ഡിലീറ്റ് ചെയ്യേണ്ടി വന്നത്.