- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടതാരത്തെ നേരിൽ കണ്ട് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ആരാധകൻ; തനിക്കായുള്ള ആരാധകന്റെ കരച്ചിലിൽ അത്ഭുതപ്പെട്ട് ലേഡി സൂപ്പർ സ്റ്റാർ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
മലയാളിത്തിൽ നിന്നും ചേക്കേറി തമിഴ് സിനിമ ലോകം അടക്കി വാഴുന്ന നയൻതാരയ്ക്ക് ആരാധകരും സിനിമലോകവും ഒന്നിച്ചു നൽകിയ പേരാണ് ലേഡിസൂപ്പർ സ്റ്റാർ എന്നത്. ആ പേരിനോട് അത്യന്തം നീതി പുലർത്തുന്ന പ്രകടനമാണ് നടി നിലവിൽ കാഴ്ചവയ്ക്കുന്നത്. തമിഴ് സിനിമയിൽ തന്നെ അടുപ്പിച്ച് മൂന്നു ഹിറ്റ് ചിത്രമാണ് അവരുടെതായി പുറത്തിറങ്ങിയത്. നായകന്മാർ ഇല്ലെങ്കിൽ കൂടി ഒറ്റയ്ക്ക് ഒരു ചിത്രം വിജയിപ്പിക്കാനാകുമെന്ന് തെളിയിച്ച നയൻതാരയുടെ സ്റ്റാർ വാല്യു നാൾക്കു നാൾ വർദ്ധിക്കുന്നതാണ് ഇന്ന് സിനിമാ ലോകം കാണുന്നത്. അഭിനയത്തോടുള്ള തികഞ്ഞ പ്രതിബദ്ധതയും താരജാഡയില്ലാത്ത പെരുമാറ്റവും കൊണ്ട് തമിഴ് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ നയൻസിന് അതിവേഗം സാധിച്ചു. വിജയ വാഴ്ചക്കിടയിൽ ചിമ്പുവും പ്രഭുദേവയുമായുള്ള പ്രണയത്തകർച്ച നയൻസിനെ ഒന്ന് പിറകോട്ട് വലിച്ചെങ്കിലും. സിനിമാ ലോകത്തെ അമ്പരിപ്പിച്ചു കൊണ്ട് തകർപ്പൻ തിരിച്ചു വരവാണ് നയൻസ് നടത്തിയത്. ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് നയൻതാര. നടിയോടുള്ള ആരാധകരുടെ സ്നേഹം വെളിവാക്
മലയാളിത്തിൽ നിന്നും ചേക്കേറി തമിഴ് സിനിമ ലോകം അടക്കി വാഴുന്ന നയൻതാരയ്ക്ക് ആരാധകരും സിനിമലോകവും ഒന്നിച്ചു നൽകിയ പേരാണ് ലേഡിസൂപ്പർ സ്റ്റാർ എന്നത്. ആ പേരിനോട് അത്യന്തം നീതി പുലർത്തുന്ന പ്രകടനമാണ് നടി നിലവിൽ കാഴ്ചവയ്ക്കുന്നത്. തമിഴ് സിനിമയിൽ തന്നെ അടുപ്പിച്ച് മൂന്നു ഹിറ്റ് ചിത്രമാണ് അവരുടെതായി പുറത്തിറങ്ങിയത്. നായകന്മാർ ഇല്ലെങ്കിൽ കൂടി ഒറ്റയ്ക്ക് ഒരു ചിത്രം വിജയിപ്പിക്കാനാകുമെന്ന് തെളിയിച്ച നയൻതാരയുടെ സ്റ്റാർ വാല്യു നാൾക്കു നാൾ വർദ്ധിക്കുന്നതാണ് ഇന്ന് സിനിമാ ലോകം കാണുന്നത്.
അഭിനയത്തോടുള്ള തികഞ്ഞ പ്രതിബദ്ധതയും താരജാഡയില്ലാത്ത പെരുമാറ്റവും കൊണ്ട് തമിഴ് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ നയൻസിന് അതിവേഗം സാധിച്ചു. വിജയ വാഴ്ചക്കിടയിൽ ചിമ്പുവും പ്രഭുദേവയുമായുള്ള പ്രണയത്തകർച്ച നയൻസിനെ ഒന്ന് പിറകോട്ട് വലിച്ചെങ്കിലും. സിനിമാ ലോകത്തെ അമ്പരിപ്പിച്ചു കൊണ്ട് തകർപ്പൻ തിരിച്ചു വരവാണ് നയൻസ് നടത്തിയത്. ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് നയൻതാര.
നടിയോടുള്ള ആരാധകരുടെ സ്നേഹം വെളിവാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കൊലമാവ് കോകിലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചാനൽ പരിപാടിയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നയൻതാരയുടെ കടുത്ത ആരാധകരെയായിരുന്നു പരിപാടിയിൽ കാണികളായി എത്തിയിരുന്നത്. നയൻതാരയെ നേരിട്ടു കണ്ട ഒരു ആരാധകൻ പൊട്ടിക്കരയുകയായിരുന്നു. നടിയോടുള്ള ഇഷ്ടം മൂത്ത് തന്റെ കയ്യിൽ 'നയൻതാര' എന്നു പച്ചകുത്തിയിട്ടുമുണ്ടായിരുന്നു ആ യുവാവ്.
ആരാധകന്റെ സ്നേഹം കണ്ട് നയൻതാരയും അത്ഭുതപ്പെട്ടു. ആരാധകനെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയും ചെയ്തു നയൻസ്. നയൻസിനെ കേന്ദ്രകഥാപാത്രമാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കൊലമാവ് കോകില. അജിത്ത് നായകനായി വിശ്വാസമാണ് നയൻസിന്റെ റിലീസിങ്ങിനൊരുങ്ങുന്ന അടുത്ത ചിത്രം. വിജയ്-അറ്റ്ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലും നയൻതാര തന്നെയാണ് നായിക. വില്ലിന് ശേഷം വിജയ്യും നയൻസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.