ക്യൂനിന്റെ രണ്ടാം ഭാഗം വരുന്നു. കംഗണ റണൗത് ആയിരുന്നു ക്യൂനിന്റെ ഒന്നാം ഭാഗത്തിൽ അഭിനയിച്ചത്. ഫാന്റം ഫിലിംസ് നിലവിൽ ശ്രദ്ധ കൊടുക്കുന്നത് ക്യൂൻ 2 നിർമ്മിക്കാനാണെന്നാണ് നിർമ്മതാക്കളുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ക്യൂൻ സംവിധായകൻ വികാസ് ബാൽ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. രണ്ടാം ഭാഗത്തിന് യോജിച്ച കഥ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാൽ തിരക്കഥ തയാറായിട്ടില്ല.

തീരക്കഥ പൂർത്തിയായ ഉടൻ തന്നെ കംഗണയെ സമീപിക്കുമെന്നാണ് അറിയുന്നത്. മികച്ച ഹിന്ദി സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉൽപ്പെടെ നിരവധി അവാർഡുകൾ നേടിയ സിനിമയാണ് ക്യൂൻ. നൂറ് കോടിക്ക് മുകളിൽ കലക്ഷനും നേടിയിരുന്നു. അനുരാഗ് കശ്യപ് ആണ് ക്യൂനിന്റെ പ്രധാന നിർമ്മാതാവ്.