- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമസൂത്രം വായിച്ച് പഠിച്ച് ഇന്ത്യൻ കുശിനിക്കാരൻ വിക്ടോറിയ രാജ്ഞിക്ക് കാണിച്ച് കൊടുത്തത് അനേകം സെക്‌സ് പൊസിഷനുകൾ; ബ്രിട്ടീഷ് രാജകുടുംബം ചരിത്രത്തിൽ നിന്നും തുടച്ച് നീക്കിയ അബ്ദുൾ കരീമിന്റെ ഡയറി പുനർജനിക്കുമ്പോൾ
വിക്ടോറിയ രാജ്ഞിയുടെ ഇന്ത്യൻ കുശിനിക്കാരനായിരുന്ന അബ്ദുൾ കരീം കാമസൂത്രം വായിച്ച് പഠിച്ച് അനേകം സെക്‌സ് പൊസിഷനുകൾ കാണിച്ച് കൊടുത്തിരുന്നുവെന്ന് വെളിപ്പെട്ടു. കരീമിന്റെ ഡയറിയാണ് ഈ ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നത്. കരീമിന് വിക്ടോറിയയുമായി വിവാദപരമായ ബന്ധമുണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇവർ ആദ്യം കണ്ട് മുട്ടുമ്പോൾ കരീമിന് വെറും 24 വയസ് മാത്രമായിരുന്നു പ്രായം. എന്നാൽ കരീമിന് വിക്ടോറിയയുടെ ജീവിതത്തിലുണ്ടായിരുന്ന സ്വാധീനത്തെ എന്നെന്നേക്കുമായി ചരിത്രത്തിൽ നിന്നു തന്നെ തുടച്ച് നീക്കാനായിരുന്നു ബ്രിട്ടീഷ് രാജകുടുംബം ശ്രമിച്ചത്. എന്നാൽ ഷ്രബാനി ബസുവിന്റെ വിക്ടോറിയ ആൻഡ് അബ്ദുൾ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന പുതിയ സിനിമയിൽ ഇവർ തമ്മിലുള്ള ബന്ധമാണ് ലോകത്തിന് മുന്നിൽ വെളിപ്പെടാൻ പോകുന്നത്.സെക്‌സ് പൊസിഷനുകളെ കുറിച്ചുള്ള ഉപദേശങ്ങൾ വിക്ടോറിയ കരീമിൽ നിന്നും തേടിയിരുന്നുവെന്ന് ഈ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് സൂചന. തന്റെ പുസ്തകം എഴുതുന്ന വേളയിൽ ബസുവിന് റോയൽ ആർ
വിക്ടോറിയ രാജ്ഞിയുടെ ഇന്ത്യൻ കുശിനിക്കാരനായിരുന്ന അബ്ദുൾ കരീം കാമസൂത്രം വായിച്ച് പഠിച്ച് അനേകം സെക്‌സ് പൊസിഷനുകൾ കാണിച്ച് കൊടുത്തിരുന്നുവെന്ന് വെളിപ്പെട്ടു. കരീമിന്റെ ഡയറിയാണ് ഈ ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നത്. കരീമിന് വിക്ടോറിയയുമായി വിവാദപരമായ ബന്ധമുണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇവർ ആദ്യം കണ്ട് മുട്ടുമ്പോൾ കരീമിന് വെറും 24 വയസ് മാത്രമായിരുന്നു പ്രായം. എന്നാൽ കരീമിന് വിക്ടോറിയയുടെ ജീവിതത്തിലുണ്ടായിരുന്ന സ്വാധീനത്തെ എന്നെന്നേക്കുമായി ചരിത്രത്തിൽ നിന്നു തന്നെ തുടച്ച് നീക്കാനായിരുന്നു ബ്രിട്ടീഷ് രാജകുടുംബം ശ്രമിച്ചത്.
എന്നാൽ ഷ്രബാനി ബസുവിന്റെ വിക്ടോറിയ ആൻഡ് അബ്ദുൾ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന പുതിയ സിനിമയിൽ ഇവർ തമ്മിലുള്ള ബന്ധമാണ് ലോകത്തിന് മുന്നിൽ വെളിപ്പെടാൻ പോകുന്നത്.സെക്‌സ് പൊസിഷനുകളെ കുറിച്ചുള്ള ഉപദേശങ്ങൾ വിക്ടോറിയ കരീമിൽ നിന്നും തേടിയിരുന്നുവെന്ന് ഈ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് സൂചന. തന്റെ പുസ്തകം എഴുതുന്ന വേളയിൽ ബസുവിന് റോയൽ ആർക്കൈവ്‌സ് ഉപയോഗിക്കാൻ അപൂർവ അവസരങ്ങൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഇതിനിടെ കരീമിന്റെ ഡയറി താൻ കാണുകയും അതിൽ താനും വിക്ടോറിയയും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് കരീം എഴുതിയത് താൻ കണ്ടെത്തുകയും പുസ്തകത്തിൽ ചേർക്കുകയുമായിരുന്നുവെന്നും ബസു വെളിപ്പെടുത്തുന്നു.
1901ൽ വിക്ടോറിയ മരിച്ചതിന് ശേഷം കരീമും അവരുമായുള്ള ബന്ധത്തിന്റെ തെളിവുകളെല്ലാം രാജകുടുംബം നശിപ്പിച്ചിരുന്നു. എന്നാൽ ഈ നിർണായകമായ ഡയറിഅതിനെ അതിജീവിക്കുകയായിരുന്നു. ഉറുദുവിൽ എഴുതിയ ഡയറിയിൽ താനും രാജ്ഞിയുമായുള്ള ബന്ധങ്ങൾ ഈ കുശിനിക്കാരൻ വിശദമായി പ്രതിപാദിച്ചിരുന്നു. ഇതിന് പുറമെ വിക്ടോറിയ ഉർദുവിൽ എഴുതിയ ഡയറികളും ബസു ഗ്രന്ഥരചനക്കായി റഫർ ചെയ്തിരുന്നു. കരീമാണ് രാജ്ഞിയെ ഉർദു പഠിപ്പിച്ചിരുന്നത്. കരീം രാജ്ഞിക്കെഴുതിയ കത്തുകളിൽ വ്യത്യസ്തമായ രീതിയിലുള്ള ചുംബനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
വിക്ടോറിയ രാജ്ഞി ഉറുദുവിൽ 13 വർഷത്തോളം എഴുതി ഡയറികൾ തർജിമ ചെയ്തിരുന്നില്ലെന്നും അതിലൂടെ സഞ്ചരിച്ചപ്പോൾ അവർക്ക് കരീമുമായുള്ള അടുത്ത ബന്ധം ചുരുളഴിയുകയായിരുന്നുവെന്നും ബസു വെളിപ്പെടുത്തുന്നു. കരീമുമായി വിക്ടോറിയ എന്ത് കാര്യവും ചർച്ച ചെയ്തിരുന്നു. വിവാഹിതനായിരുന്നുവെങ്കിലും കരീമിന് കുട്ടികളുണ്ടായിരുന്നില്ല. ലൈംഗിക പൊസിഷനുകളെ പറ്റി യുവാവുമായി ചർച്ച ചെയ്യാൻ രാജ്ഞി യാതൊരു മടിയും കാണിച്ചിരുന്നില്ലെന്നും ബസു എടുത്ത് കാട്ടുന്നു. 1887 മുതലായിരുന്നു കരീം ഇംഗ്ലണ്ടിൽ രാജ്ഞിയുടെ സേവകനായെത്തിയത്. എന്നാൽ ഒരു വർഷത്തിനകം വിക്ടോറിയ കരീമിനെ മുൻഷി അഥവാ ടീച്ചറായി പ്രമോഷൻ നൽകുകയായിരുന്നു. മൈക്കൽ ഗാംബോൺ, എഡി ഇസാർഡ് തുടങ്ങിയവർ വേഷമിടുന്നതും ബസുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിക്കുന്നതുമായ പുതിയ സിനിമ അടുത്ത മാസം പുറത്തിറങ്ങും.