യൂറോപ്യൻ രാജ്യങ്ങളടക്കമുള്ള വിദേശ രാജ്യങ്ങളിൽ മഞ്ഞ് വീഴ്‌ച്ചയടക്കം അതിശൈത്യം പിടിമുറുക്കുന്നതിനിടെയിൽ ഓസ്‌ട്രേലിയ ചൂട് കനത്തു. ക്യൂൻസ് ലാന്റിലാണ് കനത്ത ചൂടിന്റെ പിടിയിലമർന്നിരിക്കുന്നത്. ഇതോടെ മിക്ക ബിച്ചുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. കൂടാതെ നോബി, പസഫിക്, മേർമെയ്ഡ്, തുടങ്ങിയ നിരവധി ബിച്ചുകൾ അടച്ചിട്ടുമുണ്ട്.

ചൂട് അതിന്റെ കാഠിന്യത്തിൽ എത്തിയതോടെയാണ് ബിച്ചുകൾ അടച്ചത്. ബ്രിസ്ബനിൽ 39 ഡിഗ്രിവരെ ചൂട് ഞായറാഴ്‌ച്ചയോടെ എത്തുമെന്ന് അധികൃതർ അറിയിച്ചത്. ക്യൂൻസ്ലാന്റിലെ പല ഭാഗത്തും ഇന്നും നാളെയും 46, 47 ഡിഗ്രി വരെ ചൂട് ഉണ്ടാകും.

പുറത്തിറങ്ങുന്നവരും വീടിനുള്ളിൽ കഴിയുന്നവരും ചൂടിനെ പ്രതികരിക്കാനായി മുന്നൊരുക്കങ്ങൾ നടത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.