- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്യൂൻസ് ലാന്റ് ജനതയ്ക്ക് ഭീതി വിതച്ച് ഇന്ന് ചുഴലിക്കാറ്റെത്തും; മക്കായടക്കമുള്ള മേഖലയിൽ പേമാരിക്കും സാധ്യത; ജനങ്ങളൊട് മാറിപാർക്കാനും നിർദ്ദേശം; എങ്ങും ജാഗ്രതാ നിർദ്ദേശം
നാശം വിതച്ചു കൊണ്ട് കാറ്റഗറി മൂന്ന് കൊടുങ്കാറ്റ് നോർത്ത് ക്യൂൻസ്ലാൻഡിൽ ഇന്ന് ആഞ്ഞടിക്കുമെന്ന് കലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ക്യൂൻസ്ലാന്റിലും പരിസര പ്രദേശങ്ങളിലും പേമാരിയും കനത്ത കൊടുങ്കാറ്റും വീശുമെന്ന് ഉറപ്പായിരിക്കെ ഈ പ്രദേശത്ത് നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാനും നിർദ്ദേശം നല്കിയിട്ടുണ്ട്. ബർഡേകിൻ ഷെയർ കൗൺസിൽ പ്രദേശത്ത് കനത്ത താഖ്ഖ് വീശും. കൂടാതെ കാറ്റിന്റെ വേഗത ഏറ്റവുമധികം നാശനഷ്ടം വിതക്കാൻ സാധ്യതയുള്ള സ്ഥലങ്ങളായി ആൽവ ബീച്ച്, ഗ്രോപ്പർ ക്രീക്ക്, ജോറോണ, റിട്ട ഐലന്റ് എന്നിവിടങ്ങളാണെന്നും അധികൃതർ മുന്നറിയിപ്പ് ന്‌ലകുന്നു. കേപ്പ് ക്ലെവന്റ് പ്രദേശങ്ങളിൽ താമസിക്കുന്നവർ വേഗം മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്. ജനങ്ങൾക്ക് സൗകര്യപ്രദമായ വീടുകളിലോക്കോ മറ്റോ മാറാൻ കഴിഞ്ഞില്ലെങ്കിൽ ഡീസാസ്റ്റർ കോർഡിനേറ്റർ സെന്ററുകളെ സമീപിക്കേണ്ടതാണ്. 1800 738 541 ഈ നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്നും അധികൃതർ അറിയിച്ചു.നിലവിൽ രൂപപ്പെട്ടിട്ടുള്ള കാറ്റഗറി മൂന്ന് കൊടുങ്കാറ്റ് ടൂൺസ് വില്ലെ സമീപിച്ചുകൊണ്ടിരിക്കുകയാണെന
നാശം വിതച്ചു കൊണ്ട് കാറ്റഗറി മൂന്ന് കൊടുങ്കാറ്റ് നോർത്ത് ക്യൂൻസ്ലാൻഡിൽ ഇന്ന് ആഞ്ഞടിക്കുമെന്ന് കലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ക്യൂൻസ്ലാന്റിലും പരിസര പ്രദേശങ്ങളിലും പേമാരിയും കനത്ത കൊടുങ്കാറ്റും വീശുമെന്ന് ഉറപ്പായിരിക്കെ ഈ പ്രദേശത്ത് നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാനും നിർദ്ദേശം നല്കിയിട്ടുണ്ട്.
ബർഡേകിൻ ഷെയർ കൗൺസിൽ പ്രദേശത്ത് കനത്ത താഖ്ഖ് വീശും. കൂടാതെ കാറ്റിന്റെ വേഗത ഏറ്റവുമധികം നാശനഷ്ടം വിതക്കാൻ സാധ്യതയുള്ള സ്ഥലങ്ങളായി ആൽവ ബീച്ച്, ഗ്രോപ്പർ ക്രീക്ക്, ജോറോണ, റിട്ട ഐലന്റ് എന്നിവിടങ്ങളാണെന്നും അധികൃതർ മുന്നറിയിപ്പ് ന്‌ലകുന്നു. കേപ്പ് ക്ലെവന്റ് പ്രദേശങ്ങളിൽ താമസിക്കുന്നവർ വേഗം മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്.
ജനങ്ങൾക്ക് സൗകര്യപ്രദമായ വീടുകളിലോക്കോ മറ്റോ മാറാൻ കഴിഞ്ഞില്ലെങ്കിൽ ഡീസാസ്റ്റർ കോർഡിനേറ്റർ സെന്ററുകളെ സമീപിക്കേണ്ടതാണ്. 1800 738 541 ഈ നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്നും അധികൃതർ അറിയിച്ചു.നിലവിൽ രൂപപ്പെട്ടിട്ടുള്ള കാറ്റഗറി മൂന്ന് കൊടുങ്കാറ്റ് ടൂൺസ് വില്ലെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ന് അത് ആഞ്ഞടിക്കു മെന്നുമാണ് കരുതുന്നത്.
കാറ്റഗറി മൂന്നിലുള്ള കൊടുങ്കാറ്റ് മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയിലുള്ള കാറ്റിന് കാരണമാക്കും. കൊടുങ്കാറ്റിനെ നേരിടാൻ എല്ലാവിധ മുൻകരുതൻ സ്വീകരിക്കാൻ പ്രീമിയർ അനാസ്റ്റെഷ്യ പലാസൂക്ക് ക്യൂൻസ്ലാൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റിക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ക്യൂൻസ്ലാൻഡ് പൊലീസ് സർവീസ്, ക്യൂൻസ്ലാൻഡ് ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവയെല്ലാം പ്രതികൂല കാലാവസ്ഥയെ നേരിടാൻ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്.