ക്യൂൻസ് ലാന്റ് കഴിഞ്ഞ 24 മണിക്കൂറിനുള്ള പെയ്തിറങ്ങിയത് റെക്കോഡ് മഴ. വീശിയടിച്ച ഓവൻ ചുഴലിക്കാറ്റും കനത്ത മഴയും മൂലം മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മാത്രമല്ല അപകടത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്യുകയും ഒരു നാല് വയസുകരാനെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.

മെട്രോളജി വിഭാഗത്തിന്റെ റിപ്പോർട്ട്‌നുസരിച്ച് ഹാലിഫ്കാസ്, ഇൻഹാം, എന്നിവിടങ്ങളിലാണ് റെക്കോഡ് മഴ പെയ്തത്. ഇവിടെ 24 മണിക്കൂറുകൊണ്ട് 680 മില്ലമിറ്റിർ മഴ പെയ്തു. മാത്രമല്ല ഈ ഡിസംബര് ആരംഭിച്ച ശേഷം അഞ്ചാം തവണയമാണ് ശക്തമായ മഴയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്.

കനത്ത മഴ പെയ്തിറങ്ങിയതോടെ കൃഷിയിടങ്ങൾ അടക്കം വെള്ളത്തി്‌നടിയിലായി. മാത്രല്ല റോഡിൽ ഗതാഗത തടസ്സവും നേരിട്ടു. അതുകൊണ്ട് വാഹനവുമായി എറങ്ങുന്നവർ വെള്ളം കെട്ടിനില്ക്കുന്ന സ്ഥലങ്ങളിൽ വാഹനം ഇറക്കരുതെ്ന്ന് മുന്നറിയിപ്പുണ്ട്.