- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
താപനില 40 ഡിഗ്രിയാകും; വെന്തുരുകി ക്യൂൻസ് ലാൻഡ്; ആഴ്ചാവസാനം ചൂടുകാറ്റ് വീശിയേക്കും
ക്യൂൻസ് ലാൻഡ്: കടുത്ത ചൂടിൽ വെന്തുരുകി ക്യൂൻസ് ലാൻഡ്. ഈ സമ്മറിലെ ആദ്യത്തെ ചൂടുകാറ്റ് ആഴ്ചാവസാനം വീശിയടിച്ചേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. നാളെ ബ്രിസ്‌ബേനിൽ 35 ഡിഗ്രിയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്ന താപനില. എന്നാൽ പടിഞ്ഞാറൻ മേഖലകളിൽ താപനില 40 ഡിഗ്രിക്കു മുകളിൽ കടന്നേക്കാമെന്നാണ് പറയുന്നത്. ശരാശ
ക്യൂൻസ് ലാൻഡ്: കടുത്ത ചൂടിൽ വെന്തുരുകി ക്യൂൻസ് ലാൻഡ്. ഈ സമ്മറിലെ ആദ്യത്തെ ചൂടുകാറ്റ് ആഴ്ചാവസാനം വീശിയടിച്ചേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. നാളെ ബ്രിസ്‌ബേനിൽ 35 ഡിഗ്രിയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്ന താപനില. എന്നാൽ പടിഞ്ഞാറൻ മേഖലകളിൽ താപനില 40 ഡിഗ്രിക്കു മുകളിൽ കടന്നേക്കാമെന്നാണ് പറയുന്നത്. ശരാശരിയേക്കാൾ 10 ഡിഗ്രി കൂടുതലായിരിക്കും താപനില.
ശനിയാഴ്ച ഇപ്‌സ്വിച്ചിൽ 39 ഡിഗ്രിയും വിൻഡോറയിൽ 43 ഡിഗ്രിയും ഗൂന്തിവിൻഡിയിൽ 42 ഡിഗ്രിയുമായിരിക്കും താപനില. ഏറ്റവും ചൂടേറിയ ടൗണുകളും ഇതായിരിക്കുമെന്നാണ് പ്രവചനം. ക്രിസ്മസിന് മുമ്പു തന്നെ ചൂടുകാറ്റ് മിക്കയിടങ്ങളിലും വീശിയടിക്കും. നിലവിൽ ബ്രിസ്‌ബേനിലും മറ്റും ശരാശരി 33 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തുന്നത്. ഗോൾഡ് കോസ്റ്റ്, സൺഷൈൻ കോസ്റ്റ് എന്നിവിടങ്ങളിലും ഏതാണ്ട് ഇതേ രീതിയിൽ തന്നെയാണ് താപനില രേഖപ്പെടുത്തുന്നത്.
ക്യൂൻസ് ലാൻഡിൽ ചൂടുകാറ്റ് വീശുമെന്ന മുന്നറിയിപ്പ് ഏവരേയും ആശങ്കയിലാഴ്‌ത്തി. പ്രായമായവർക്കും രോഗബാധിതർക്കും ആശങ്കയുയർത്തിക്കൊണ്ടായിരിക്കും ചൂടുകാറ്റിന്റെ വരവ്. ബ്രിസ്‌ബേനിൽ രാവിലെ 8.30 മുതൽ തന്നെ 30 ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത്. ക്യൂൻസ് ലാൻഡ് നിവാസികൾ ധാരാളം വെള്ളം കുടിച്ചുകൊണ്ടിരിക്കണമെന്നും ശരീരം കഴിവതും തണുപ്പിക്കാൻ ശ്രമിക്കണമെന്നുമാണ് ക്യൂൻസ് ലാൻഡ് ഹെൽത്ത് അഥോറിറ്റി ഓർമിപ്പിക്കുന്നത്.
ശരീരികാധ്വാനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും പുറത്ത് ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.