ക്യൂൻസ് ലാൻഡ്: ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും അവസരമൊരുക്കി ക്യൂൻസ് ലാൻഡ് സ്‌കിൽഡ് ഒക്യുപ്പേഷണൽ ലിസ്റ്റ് പുറത്തിറക്കി. നോമിനേറ്റഡ് പെർമനന്റ് റെസിഡന്റ് വിസയ്ക്കും സ്‌കിൽഡ് റീജണൽ സ്‌പോൺസേർഡ് വിസയ്ക്കുമുള്ള ലിസ്റ്റാണ് പുറത്തിറക്കിയിരിക്കുന്നത്. 25 മുതൽ ലിസ്റ്റ് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.

നിലവിൽ ക്യൂൻസ് ലാൻഡിൽ നോമിമേറ്റഡ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലിസ്റ്റ് ബാധകമായിരിക്കില്ല. ക്യൂൻസ് ലാൻഡ് നോമിനേഷനായി അർഹത നേടാൻ സബ്ക്ലാസ് 190 വിസാ അപേക്ഷകർക്ക് ചുരങ്ങിയത് നോമിനേറ്റഡ് ഒക്യുപ്പേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

ഇതിന് പുറമെ ഡിഐബിപി ആവശ്യപ്പെടുന്ന മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. സബ്ക്ലാസ് 489 വിസയ്ക്കായി അപേക്ഷകർക്ക് നോമിനേറ്റഡ് ഒക്യൂപേഷനിൽ ചുരുങ്ങിയത് രണ്ട് വർഷം പ്രവൃത്തി പരിചയമോ അല്ലെങ്കിൽ റീജിയണൽ ക്യൂൻസ്ലാൻഡിൽ നോമിനേറ്റഡ് അല്ലൈങ്കിൽ അതുമായി ബന്ധപ്പെട്ട ജോലിക്കായി 12 മാസത്തേക്ക് എംപ്ലോയ്മെന്റ് ഓഫർ ലഭിച്ചിരിക്കണം. എല്ലാ കേസുകളിലും അപേക്ഷകർ ഡിഐബിപി ആവശ്യപ്പെടുന്ന അടിസ്ഥാന യോഗ്യതകൾ പാലിച്ചിരിക്കണമെന്ന് പ്രത്യേകം ഓർക്കുക.