മെൽബൺ: ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കികൊണ്ട് ഉത്തരവിറങ്ങി. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ് 41നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്.

അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രം ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്‌നതരത്തിലാണ് പുതിയ നിയമം കൊണ്ടുവരുക. മാത്രമല്ല22 ആഴ്ചയിൽ താഴെ മാത്രം പ്രായമായ ഗർഭം മാത്രമേ ഗർഭച്ഛിദ്രം നടത്താൻ സാധിക്കൂ.

ഗർഭച്ഛിദ്രം പത്തൊമ്പതാം നൂറ്റാണ്ടിലെ നിയമപ്രകാരം ക്യൂൻസ്ലൻഡിൽ നിയമവിരുദ്ധമായിരുന്നു. ഈ നിയമമാണ് ഇപ്പോൾ ക്യൂൻസ്ലൻഡ് ഭരണകൂടം മാറ്റിയത്.