രാജ്യത്തെ പല ഭാഗങ്ങളിലും രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്ക ത്തിലും ജനജവീതം ദുസ്സഹമായി. ക്യൂൻസ് ലാന്റ്, ടെന്നന്റ് ക്രിക്ക് എന്നിവിടങ്ങളില്ലെല്ലാം വെള്ളപ്പൊക്കം മൂലം റോഡുകൾ മുങ്ങിയിരിക്കുകയാണ്. 50 വർഷത്തിനുള്ളിൽ ഇതാദ്യമായാണ് ടെന്നന്റ് ക്രീക്കിൽ ഇത്രയും വലിയ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. 70 മിനിറ്റിനുള്ളിൽ 70 മില്ലീമീറ്റർ മഴയാണ് പെയ്തിറങ്ങിയത്.

ക്യൂൻസ് ലാന്റി പല ഭാഗങ്ങളും മഴ തുടരുകയാണ്. ഇടിയോട് മഴയിൽ കനത്ത വെള്ളപ്പൊക്കവും ഉണ്ട്. കാലവസ്ഥാ വിഭാഗം ജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഈപ്‌സ് വിച്ച് വെസറ്റ് ബ്രിസ്‌ബെൻ,മൗണ്ട് ഗ്ലോറിയോസ് എന്നിവിടങ്ങളിൽ ഒരു മണിക്കൂറിവനുള്ളിൽ 80 നും 90 മില്ലീമറ്റർ മഴവരെ പെയ്തു. പലയിടത്തും ഭാഗികമായി കനത്ത കാറ്റ് വിശാനും സാധ്യത ഉണ്ട്.

വാഹനവുമായി റോഡിലിറങ്ങുന്നവർക്ക് പൊലീസും മു്ന്നറിയിപ്പ് നല്കിയിട്ടുണ്ട്. പലയിടങ്ങളും ഇലക്ട്രിക് ബന്ധങ്ങൾ തകാരാറിലായതിനാൽ ഇരുട്ടിൽ മുങ്ങിയിരിക്കുകയാണ്. ഏകദേശം 1400 ത്തോളം പേർക്ക് വൈദ്യുതി ബന്ധം ലഭ്യമല്ല.