- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷ നടത്തിപ്പ് പോലും നേരെ ചൊവ്വേ നടത്താൻ പറ്റാത്ത സർക്കാർ കുട്ടികളുടെ ഭാവി കൊണ്ട് പന്താടുകയാണ്; വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥത യാണ് ഇതിന് കാരണം! പിണറായി കഴിഞ്ഞവർഷം നൽകിയ ഫേസ്ബുക്ക് പോസ്റ്റിന് സോഷ്യൽ മീഡിയയിൽ പൊങ്കാല; എസ്എസ്എൽസി, പ്‌ളസ് ടു പരീക്ഷകളിൽ ക്രമക്കേടുണ്ടായതോടെ ഇടതുഭരണത്തെ കണക്കിന് പരിഹസിച്ച് ട്രോളുകളും കമന്റുകളും
തിരുവനന്തപുരം: കഴിഞ്ഞവർഷം ഫെബ്രുവരിയിൽ എസ്എസ്എൽസി ഐടി പൊതു പരീക്ഷയുടെ സോഫ്റ്റ് വെയർ ചോർന്നുവെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ പിണറായി വിജയൻ നൽകിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുന്നു. ഇപ്പോൾ പിണറായി മുഖ്യമന്ത്രിയാവുകയും കണക്കുപരീക്ഷയുടെ ചോദ്യപേപ്പറിൽ കൃത്രിമം നടന്നുവെന്ന് വ്യക്തമായി പരീക്ഷ വീണ്ടും നടത്തേണ്ടിവരികയും ചെയ്തതോടെയാണ് മുമ്പ് പിണറായി നടത്തിയ അഭിപ്രായപ്രകടനം ഫേസ്‌ബുക്കിലും മറ്റും ചർച്ചചെയ്യപ്പെടുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരി പത്തൊമ്പതിനായിരുന്നു പിണറായിയുടെ പോസ്റ്റ്. അത് ഇങ്ങനെ: 'ചൊവാഴ്ച ആരംഭിച്ച എസ്എസ്എൽസി ഐടി പൊതുപരീക്ഷയുടെ സോഫ്റ്റുവെയർ ചോർന്നു എന്ന വാർത്ത ഗൗരവമുള്ളതാണ്. പരീക്ഷയ്ക്ക് ദിവസങ്ങൾ മുമ്പുതന്നെ ചോദ്യങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ പെൻഡ്രൈവിലും ഡാറ്റാ കാർഡിലും പകർത്തി കൈമാറിയത് പരീക്ഷയുടെ വിശ്വാസ്യത തകർത്തിരിക്കുന്നു. വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥത യാണ് ഇതിന് കാരണം. ചോദ്യപേപ്പർ ചോർച്ച വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ
തിരുവനന്തപുരം: കഴിഞ്ഞവർഷം ഫെബ്രുവരിയിൽ എസ്എസ്എൽസി ഐടി പൊതു പരീക്ഷയുടെ സോഫ്റ്റ് വെയർ ചോർന്നുവെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ പിണറായി വിജയൻ നൽകിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുന്നു.
ഇപ്പോൾ പിണറായി മുഖ്യമന്ത്രിയാവുകയും കണക്കുപരീക്ഷയുടെ ചോദ്യപേപ്പറിൽ കൃത്രിമം നടന്നുവെന്ന് വ്യക്തമായി പരീക്ഷ വീണ്ടും നടത്തേണ്ടിവരികയും ചെയ്തതോടെയാണ് മുമ്പ് പിണറായി നടത്തിയ അഭിപ്രായപ്രകടനം ഫേസ്‌ബുക്കിലും മറ്റും ചർച്ചചെയ്യപ്പെടുന്നത്.
കഴിഞ്ഞവർഷം ഫെബ്രുവരി പത്തൊമ്പതിനായിരുന്നു പിണറായിയുടെ പോസ്റ്റ്. അത് ഇങ്ങനെ: 'ചൊവാഴ്ച ആരംഭിച്ച എസ്എസ്എൽസി ഐടി പൊതുപരീക്ഷയുടെ സോഫ്റ്റുവെയർ ചോർന്നു എന്ന വാർത്ത ഗൗരവമുള്ളതാണ്. പരീക്ഷയ്ക്ക് ദിവസങ്ങൾ മുമ്പുതന്നെ ചോദ്യങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ പെൻഡ്രൈവിലും ഡാറ്റാ കാർഡിലും പകർത്തി കൈമാറിയത് പരീക്ഷയുടെ വിശ്വാസ്യത തകർത്തിരിക്കുന്നു.
വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥത യാണ് ഇതിന് കാരണം. ചോദ്യപേപ്പർ ചോർച്ച വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പ് പോലും നേരെ ചൊവ്വേ നടത്താൻ പറ്റാത്ത സർക്കാർ കുട്ടികളുടെ ഭാവി കൊണ്ട് പന്താടുകയാണ്.'
ഇത്തരമൊരു പ്രതികരണം മുമ്പ് നടത്തിയത് പരാമർശിച്ചുകൊണ്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രതികരണം. ഇന്ന് പ്‌ളസ് ടു ജ്യോഗ്രഫി പരീക്ഷാ പേപ്പറിൽ 43 മാർക്കിന്റെ ചോദ്യങ്ങൾ മുമ്പ് മോഡൽ പരീക്ഷയിലേത് ആവർത്തിക്കപ്പെടുകയും എസ്എസ്എൽസി കണക്ക് പരീക്ഷ ചോദ്യപേപ്പർ വിവാദത്തെ തുടർന്ന് വീണ്ടും നടത്തേണ്ടി വരികയും ചെയ്തതോടെ പിണറായിയുടെ പഴയ പോസ്റ്റ് എടുത്തുവച്ചാണ് സോഷ്യൽ മീഡയ മുഖ്യമ്ന്ത്രിക്ക് പൊങ്കാലയിടുന്നത്.
' പ്രതിപക്ഷത്താകുമ്പോൾ അത് വകുപ്പിന്റെ കെടുകാര്യസ്ഥത,ഭരണ പക്ഷത്താകുമ്പോൾ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പിഴവും..രാജി വെക്കാൻ പറയേണ്ടത് ശശീന്ദ്രനോടല്ല രവീന്ദ്രനോടാണ് സഖാവേ..
എന്നിങ്ങനെയെല്ലാമാണ് വിമർശനങ്ങൾ. മന്ത്രി ശശീന്ദ്രന്റെ രാജിക്കുപിന്നാലെ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ട് പൊതുപരീക്ഷകൾപോലും ശരിയാംവണ്ണം നടത്താൻ പറ്റാത്ത രീതിയിലാണ് ഭരണം പോകുന്നതെന്നും വിമർശനം ഉയരുന്നു. ഇതെല്ലാം സർക്കാരിന് തലവേദനയായി മാറുകയാണ്.
ആദ്യം ബഡ്ജറ്റ് ചോർന്നു..പിന്നെ ചോദ്യ പേപ്പർ ചോർന്നു..ദേ, ഇപ്പോൾ മന്ത്രിയുടെ ഫോൺ കോളും ചോർന്നു..ഇതെന്താ ഓട്ടയുള്ള സർക്കാരാണോ എന്നാണ് മറ്റൊരു പോസ്റ്റ്. എൽഡിഎഫ് വരും എല്ലാം ശരിയാകും' *എന്ന മുദ്രാവാക്യം ഇടതുപക്ഷം പിൻവലിച്ചുവെന്നും വീഴ്‌ച്ചപറ്റി, നാറ്റിക്കരുത് എന്നതാണ് പുതിയ മുദ്രാവാക്യമെന്നും മറ്റുചിലർ കമന്റുമായി എത്തുന്നു. ട്രോളുകളും നിറയുന്നുണ്ട് സർക്കാരിനെതിരെ.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ അപമാനിക്കുന്നവിധത്തിൽ ട്രോളുകൾ ഇറക്കുന്നതിനെതിരെ നടപടിയുമായി സർക്കാർ ഇറങ്ങുകയും ഇതിനെ പ്രതിരോധിച്ച് സോഷ്യൽ മീഡിയതന്നെ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ നടപടിയില്ലെന്ന് ഡിജിപി വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, പരീക്ഷാ ചോദ്യപേപ്പർ വിവാദങ്ങൾക്കും മന്ത്രിയുടെ രാജിക്കും പിന്നാലെ ട്രോളുകൾ പൂർവാധികം ശക്തമാകുകയാണ് മുഖ്യമന്ത്രിക്കും ഇടതുപക്ഷ ഭരണത്തിനും എതിരെ.