യു ഡി എഫ് കാരോടാണ്......

1, സ്വാശ്രയക്കോളേജിൽ അവർക്ക് ഇഷ്ടമുള്ള ഫീസ് പിരിക്കാം എന്ന് സുപ്രീം കോടതി ഉത്തരവില്ലെ ? പിന്നെ എന്തുകൊണ്ട് ഫീസ് കുറക്കാൻ നിങ്ങൾ സ്വാശ്രയ കോളേജിനെതിരെ സമരം ചെയുന്നില്ല ? എന്തുകൊണ്ട് സർക്കാരിനെതിരെ മാത്രം സമരം ചെയുന്നു ?

2, മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനു ബന്ധമുള്ള കണ്ണൂർ മെഡിക്കൽ കോളേജിൽ എട്ട് ലക്ഷം ഫീസ് പിരിക്കുംബോൾ കുറഞ്ഞ ഫീസ് (25,000 രൂപയും & 2.5 ലക്ഷം രൂപ ) മാത്രമുള്ള പരിയാരത്തേക്ക് നിങ്ങൾ എന്തുകൊണ്ട് മാർച്ച് നടത്തുന്നു ? വൻ തുക പിരിക്കുന്ന കോളേജുകളെ നിങ്ങൾ മനഃപൂർവ്വം ഒഴിവാക്കുന്നതെന്താ ?

3, കഴിഞ്ഞ തവണ നിങ്ങൾ രാഷ്ട്രീയ വൈരാഗ്യം മുൻ നിറുത്തി മറ്റു കോളേജുകളെക്കാൾ ഫീസ് കുറച്ച , പരിയാരം മെഡിക്കൽ കോളേജിൽ ഈ വർഷം എല്ലാ കോളേജുകളുടെ ഫീസുമായി , ഏകീകരിക്കുകയല്ലെ ചെയ്തത് ? പരിയാരം ഉൾപ്പെടെ എല്ലാ കോളേജിലും 2.5 ലക്ഷം ഫീസ് ആക്കുകമാത്രമല്ലെ ചെയ്ത്ത് ? നിങ്ങൾ വിവേചനം കാണിചത് തിരുത്തി ഫീസ് ഏകീകരിക്കുക മാത്രമല്ലെ പരിയാരത്ത് ചെയ്തത് ?

4, കെ പി സി സി സെക്രട്ടറി സക്കീർ ഹുസൈൻ ഭരണ സമിതി അംഗമായ MES ന്റെ മെഡിക്കൽ കോളേജിനെതിരെ നിങ്ങൾ എന്തുകൊണ്ട് സമരം ചെയുന്നില്ല ? മുസ്ലിം ലീഗ് നേതൃത്വവുമായി അടുത്ത ബന്ദമുള്ള 3 കോളേജുകൾ കരാർ ഒപ്പിടാൻ തയാറാവാതെ 8 ലക്ഷം ഫീസ് വാങ്ങുംബോൾ , അവർക്കെതിരെ എന്തുകൊണ്ട് സമരം ചെയുന്നില്ല ?

5, കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിദ്യാഭ്യാസ ബന്ദിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു സ്വാശ്രയ കോളേജിലേക്ക് പേരിന് പോലും ഒരു മാർച്ച് നടത്താതെ ഗവർമ്മെന്റ് / എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം എന്തിന് നിങ്ങൾ പഠിപ്പ് മുടക്കി ?

6, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , കേരളത്തിലെ കൃസ്ത്യൻ മാനേജ്‌മെന്റുകൾക്ക് മാത്രം കഴിഞ്ഞ വർഷം 4 ലക്ഷം രൂപ ഓരോ കുട്ടിയിൽ നിന്നും ഫീസ് പിരിക്കാൻ അനുവാദം നൽകിയത് സ്വജന പക്ഷാപാദമല്ലെ ? ആ ഒരു കാരണത്താൽ അല്ലെ കഴിഞ്ഞ തവണ കരാർ ആയ MES ഉൾപ്പെടെ നാലു കോളേജുകൾ കരാറിൽ നിന്ന് പിന്മാറി വൻ തുക ഫീസ് ആയി വാങ്ങിയത് ?

7, കഴിഞ്ഞ തവണ പ്രവർത്തനം ഉണ്ടായിട്ടും കരാർ ഒപ്പിടാത്ത എത്ര കോളേജുകളെക്കൂടി ഇത്തവണ കരാറിലേക്ക് കൊണ്ടുവന്നു ? അതുമൂലം 25,000 രൂപ മാത്രം ഫീസ് ഉള്ള എത്ര സീറ്റ് കൂടി ? അവരുടെ കഴിഞ്ഞ തവണത്തെ ഫീസിൽ നിന്ന് ശരാശരി 3 ലക്ഷം രൂപ ഒരു കുട്ടിക്ക് മാത്രം കുറഞ്ഞില്ലെ ?

8, നിരാഹാരസമരം എന്നാൽ ഒന്നുകിൽ ആവശ്യം നേരിടുന്ന വരെ , അല്ലെങ്കിൽ സർക്കാർ ആത്മഹത്യാകുറ്റം രേഖപ്പെടുത്തി അറസ്റ്റ് ചെയുന്ന വരെ അല്ലെ ? വിശക്കുംബോൾ നിറുത്തുന്ന നിങ്ങളുടെ സമരം നിരാഹാര സമരത്തിൽ പെടുത്താൻ കഴിയുമൊ ? ഇത് റിലേ നിരാഹാരസമരമല്ലെ ?

9, കഴിഞ്ഞ 5 വർഷത്തിൽ 25 ഓളം UDF നേതാക്കളുടെ മക്കൾ സ്വാശ്രയ മെഡിക്കൽ കോളേജിലെ മനേജ്മന്റ് സീറ്റിൽ ( മെറിറ്റ് സീറ്റ് അല്ല , മാനേജ്മന്റ് സീറ്റ് ) പ്രവേശനം നേടിയപ്പോൾ കൊടുത്ത തലവരി പണത്തിന്റെ സോർസ്സ് എന്താണു ? തലവരി കൊടുത്തില്ലെങ്കിൽ അതിന്റെ പ്രത്യുപകാരമായാണൊ പകുതിയോളം കോളേജുകളെ കരാറിൽ നിന്ന് ഒഴിവാക്കിയത് ?

10, സർക്കാരുമായി സഹകരിക്കാത്ത , കേരളത്തിലെ ജനങ്ങളെ മുഴുവൻ വെല്ല് വിളിച് 8 ലക്ഷം ഫീസും , സ്വന്തം നിലക്ക് അഡ്‌മിഷനുമായി പോയ കരുണ മെഡിക്കൽ കോളേജിൽ ഷംസുദ്ദീൻ MLA യുടെ മകളെ ചേർത്തത് ധാർമ്മികമായി ശരിയാണൊ ? 5 വർഷം കൊണ്ട് 40 ലക്ഷം രൂപ ടൂഷൻ ഫീസ് മാത്രം കൊടുക്കാൻ ഷംസുദ്ധീനുള്ള വരുമാനം എന്താണു ?

11, കരാർ ഒപ്പിട്ട കോളേജുകളെ(2.5 ലക്ഷം ഫീസ് വാങ്ങുന്ന ) ക്കാൾ നല്ലത് കരാർ ഒപ്പിടാത്ത ( 8 ലക്ഷം ഫീസ് വാങ്ങുന്ന ) കരുണയാണു നല്ലതെന്ന് ഷംസുദ്ദീൻ പറഞ്ഞതിനോട് നിങ്ങൾക്ക് യോജിപ്പുണ്ടൊ ?

12, എന്തുകൊണ്ടാണു എ കെ ആന്റണി സ്വാശ്രയ കോളേജുകൾ അനുവദിചപ്പോൾ , മെഡിക്കൽ കോളേജ് നടത്താൻ 10 വർഷം എങ്കിലും ആശുപത്രി നടത്തി പ്രവർത്തി പരിചയം വേണം എന്ന് നിയമം വെക്കാതിരുന്നത് ?