ഹാഹീൽ;മുഹമ്മദ് നബിയെ അറിയുക എന്ന തലക്കെട്ടിൽ കെഐജി ഹഹാഹീൽ ഏരിയ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രൊഫ കെ എസ് രാമകൃഷണ റാവു രചിച്ച മുഹമ്മദ് മഹാനായ പ്രവാചകൻ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഓൺലൈൻ വഴിയും അല്ലാതെയും മത്സരത്തിൽ പങ്കെടുക്കാം.

വിജയികൾക്ക് ആകർഷമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.ഒന്നാം സമ്മാനം 30 ദിനാർ രണ്ടാ സമ്മാനം 20 ദിനാർ (രണ്ട് പേർക്ക്) മൂന്നാം സമ്മാനം 10 ദിനാർ (മൂന്ന് പേർക്ക്) കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

സഹോദര സമുദായങ്ങൾക്ക് പ്രവാചകനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ഈ മത്സരം കുവൈത്തിലെ മലയാളികളെ ഉദ്ദേശിച്ചാണ് നടത്തുന്നത്. പങ്കെടുക്കുന്നവർക്ക് കെഐജിയുടെ വെബ് പേജ് മുഖേനയും http://bit.ly/2p9Ojdw F¶ ലിങ്ക് മുഖേനയും പങ്കെടുക്കാം.

ഈ ലിങ്കിൽ നിന്നും ചോദ്യാവലിയും പുസ്തകവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 66610075, 97637809, 69301765