പാലക്കാട്: ഡയലോഗ് സെന്റർ കേരളയുടെനേതൃത്വത്തിൽ സംസ്ഥാനത്തുട നീളം നടത്തുന്ന 'മനുഷ്യവകാശം ഇസ്ലാമിൽ ' എന്ന തലവാചകത്തിൽ പാലക്കാട്, ഒലവക്കോട് ഏരിയകൾ സംയുക്തമായി പേഴുംകര, മോഡൽ സ്‌കൂളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

1) നിധീഷ്, റെയിൽവേ കോളനി
2) വോണുഗോപാലൻ. P. കഞ്ചിക്കോട്
3) അച്ചുതനുണ്ണി , കോട്ടായി.

എന്നിവർ യഥാക്രമം ഒന്ന്, രണ്ട് ,മുന്ന് സമ്മാനങ്ങൾ നേടി . മത്സരത്തിന് ബഷീർ മാസ്റ്റർ പുതുക്കോട് നേതൃത്വം നൽകി. പരിപാടിക്ക് ഇമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡണ്ട് ബഷീർ ഹസൻ നദ് വി അദ്ധ്യക്ഷത വഹിച്ചു. ഇമാഅത്തെ ഇസ്ലാമി സംസ്ഥാന വിദ്യഭ്യാസ വകുപ്പ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. ഇമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് പി.എച്ച് മുഹമ്മദ് സ്വാഗതം ആശംസിച്ചു. അബ്ദുൾ ഹക്കീം.എ, മുഹമ്മദ് അഷറഫ്.പി, മൻസൂർ അലി.കെ.എസ്. തുടങ്ങിയവർ നേതൃത്വം നൽകി .പ്രോഗ്രാം കൺവീനർ അബ്ദുൾ ഹക്കീം നന്ദി പറഞ്ഞു.