കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹീ സെന്രെർ റമദാൻ രണ്ട് മുതൽ സംഘടിപ്പിച്ച അന്നൂർ ഖുർആൻ ഓൺലൈൻ ക്വിസിന്രെ ഗ്രാന്ര് ഫിനാലെ ശനിയാഴ്ച നടക്കും. കുവൈത്ത്, ഒമാൻ, ബഹ് റൈൻ, ഖത്തർ, സൗദി അറേബ്യ, അബുദാബി, ഷാർജ, ദുബായ് , ബാംഗ്ലൂർ, കേരളം തുടങ്ങിയ ലോകത്തിന്രെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് ഫൈനലിൽ പങ്കെടുക്കുന്നത്.

മുഹമ്മദ് അമാനിയുടെ ഖുർആൻ വിവരണത്തിന്രെ 24ാം അദ്ധ്യായമായ അന്നൂറിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് മത്സരത്തിനുള്ളത്. ഗ്രാന്ര് ഫിനാലെയിലെ മൂന്ന് വിജയികൾക്ക് ക്യാഷ് പ്രൈസ്, പ്രശസ്തി പത്രം തുടങ്ങിയ സമ്മാനങ്ങൾ നൽകുന്നതാണ്. കൂടാതെ കഴിഞ്ഞ പതിനെട്ടു ദിവസങ്ങളായി നടന്നു വന്ന ഓൺലൈൻ ക്വിസ്സിൽ നിന്നും സമ്മാനർഹരായ 54 പേർക്കും ഏറ്റവും കൂടുതൽ തവണ 100 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കും പ്രത്യേകം പാരിതോഷികങ്ങൾ നൽകപ്പെടുന്നതാണ്.

ഫൈനൽ മത്സരത്തിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി വെളിച്ചം സെക്രട്ടറി അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 12 മണിക്ക് ചോദ്യങ്ങൾ ഓൺലൈനിൽ ലഭ്യമായി തുടങ്ങും. രജിസ്റ്റർ ചെയ്ത ആർക്കും പങ്കെടുക്കാൻ പറ്റുമെങ്കിലും മെഗാ വിജയികളായി തെരെഞ്ഞെടുക്കുന്നത് മുൻപ് പങ്കെടുത്തവരിൽ നിന്നു മാത്രമായിരിക്കും.

വിശുദ്ധ ഖുർആനിന്രെ ഗൗരവ തരത്തിലുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഒരു സംരംഭമാണ് വെളിച്ചം .2009 മുതൽ ഇന്ത്യൻ ഇസ്ലാഹീ സെന്രെർ ഈ പദ്ധതി കുവൈത്തിൽ നടത്തിവരികയാണ്. അതിന്രെ പദ്ധതിയുടെ പുതിയ ഒരു മുന്നേറ്റമായിക്കൊണ്ടാണ് ഈ റമദാനിൽ ഖുർആൻ ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചത്. വളരെ നല്ല പ്രതികരണമാണ് പഠിതാക്കൾക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.iicinkuwait.com എന്ന വെബ് സൈറ്റിലോ 00965 65829673 എന്ന നന്പറിലോ ബന്ധപ്പെടേണ്ടതാ