കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിങ് സംഘടിപ്പിച്ച ഖുർആൻ ഓൺലൈൻ റമളാൻ ക്വിസ്സ് മത്സരത്തിലെ ഗ്രാന്റ് ഫിനാലയിൽ ഒന്നാം സ്ഥാനം ഷബീറ ഷാക്കിർ (കൽപ്പറ്റ) കരസ്ഥമാക്കി. രണ്ടാം സ്ഥാനം റുബീന അബ്ദുറഹിമാ (കുനിയിൽ) നും ഫാത്തിമ്മ അപ്പാടത്ത് (അബൂദാബി) മൂന്നാം സ്ഥാനവും നേടി. പേഴ്‌സൺ ഓഫ് ക്വിസ് സീരിസായി ഫാത്തിമ്മ സഅ്ദി (പുളിക്കൽ) നെ തെരെഞ്ഞെടുത്തു.

കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ, സൗദ്യ അറേബ്യ, അബൂദാബി, ഷാർജ, ദുബായ്, ബാംഗ്ലൂർ, കേരള തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണത്തിന്റെ 24-ാമത്തെ അധ്യായമായ അന്നൂറിനെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. റമളാൻ രണ്ട് മുതൽ പതിനെട്ട് വരെ നടന്ന മത്സരത്തിൽ നിന്ന് ഓരോ ദിവസവും വിജയികളെ കണ്ടെത്തിയിരുന്നു. വിജയികൾക്ക് ക്യാഷ് പ്രൈസ്, പ്രശസ്തി പത്രം എന്നിവ ഐ.ഐ.സിയുടെ പൊതു പരിപാടിയിൽ വെച്ച് വിതരണം ചെയ്യും.

ഓൺലൈൻ അടുത്ത പരീക്ഷ സൂറ. ഫുർഖാനിനെ അവലംബിച്ച് ഓഗസ്റ്റ് ആദ്യ വാരം തുടങ്ങുമെന്ന് വെളിച്ചം സെക്രട്ടറി അറിയിച്ചു. മത്സരം എല്ലാ തിങ്കളാഴ്ചകളിലുമായിരിക്കും ഉണ്ടാവുക. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ +965 6582 9673 എന്ന വാട്‌സ്അപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക