റിവിന്റെ ഉത്സവവേദിയിൽ എല്ലാവരെയും ഞെട്ടിച്ച് മിന്നുന്ന പ്രകടനം കാഴ്‌ച്ചവെച്ച ഒരു പിടി മിടുക്കന്മാരും മിടുക്കികളും ക്വീസ് മത്സരത്തത്തിന്റെആവേശം വാനോളം ഉയർത്തി Essense Masterminds '17 -ന്റെ വിജയികളായി.

അറുപതോളം കുട്ടികൾ മാറ്റുരച്ച ക്വീസ് മത്സരത്തിന്റെ സീനിയേഴ്‌സ് വിഭാഗത്തിൽസൗത്ത് മൊറങ്ങിൽ നിന്നുള്ള അജയ് ജയ്-എലിസബത്ത് ജയ് ടീം ഒന്നാംസ്ഥാനത്തെത്തത്തിയപ്പോൾ ജൂനിയർ വിഭാഗത്തിൽ വെരീബിയിൽ നിന്നുള്ള നന്ദു സജീവുംക്രേഗീബേണിൽ നിന്നുള്ള ആഞ്ചലീന നിഷാദും ഉൾപ്പെട്ട ടീം വിജയികളായി.

ക്വിസ് പ്രോഗ്രാമിനോടനുബന്ധിച്ച് 'Parenting Challenges in Expat communities'എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ജോസഫ് മാത്യുവും ജോർഡിസെബാസ്ട്യനും ചേർന്ന് നടത്തിയ പ്രസന്റേഷൻ മുതിർന്നവർക്ക് വേറിട്ടഅനുഭവമായിയിരുന്നു .

500 ഡോളർ വീതം ക്യാഷ് അവാർഡും വിവിധ സമ്മാനങ്ങളും തുടർന്ന് നടന്ന ചടങ്ങിൽ വച്ച് വിജയികൾക്ക് ബിജോ കുന്നുംപുറത്ത് വിതരണം ചെയ്തു.