പെരിന്തൽമണ്ണ: അറബി ഭാഷാ ദിനാഘോഷങ്ങളുടെ സമാപനത്തോടനു ബന്ധിച്ച് ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിഅ സംഘടിപ്പിച്ച സംസ്ഥാന തല അറബിക് മെഗാ ക്വിസ് മത്സരത്തിൽവേങ്ങര ജാമിഅതുൽ ഹിന്ദിലെ വിദ്യാർത്ഥികളായ മുഹമ്മദ് യാസിർ, ഫർഹാൻ അൻവർഎന്നിവരുൾപ്പെടുന്ന ടീം ഒന്നാം സ്ഥാനം കരസ്മാക്കി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കേയിസാഹിബ് മെമോറിയൽ ബി.എഡ് കോളേജിലെ വിദ്യാർത്ഥികളായ അബ്ദുറഹ്മാൻ റിയാള്,മുഹമ്മദ് ജസീലുബ്‌നു അൻവർ അലി എന്നിവരുൾപ്പെടുന്ന ടീം രാം സ്ഥാനവും കാളിക്കാവ്വാഫി കാമ്പസിലെ എം മുഹമ്മദ് ശഫീഖ്, .ബി. കെ അക്‌ബർ എന്നിവർ മൂന്നാം സ്ഥാനവുംനേടി.

വിവിധ യൂനിവേഴ്‌സിറ്റികളിൽ നിന്നായി 20 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. ആതിഥേയരായ അൽ ജാമിഅ മത്സരിച്ചിരുന്നില്ല. അറബി ഭാഷയുടെയും സാഹിത്യത്തിന്റെയുംകേന്ദ്രമാക്കി ശാന്തപുരം അൽജാമിഅയെ മാറ്റുമെന്നും വരും വർഷങ്ങളിൽ വിവിധ സ്ഥാപനങ്ങളെപങ്കെടുപ്പിച്ച് കൊുള്ള വിപുലമായ പരിപാടികൾ സീഘടിപ്പിക്കാൻ ശ്രമിക്കുമെന്നും സമ്മാനദാനം നിർവ്വഹിച്ച് കൊ് റെക്ടർ ഡോ.അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. അറബി ഭാഷയെസ്‌നേഹിക്കുകയും അത് പഠിക്കാനാഗ്രഹിക്കുകയും ചെയ്യുന്നവർക്ക് മുന്നിൽ അൽജാമിഅ അതിന്റെകവാടങ്ങൾ തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. അൽജാമിഅ മുൻ റെക്ടർ അബ്ദുല്ല മൻഹാംമത്സരങ്ങൾ നിയന്ത്രിച്ചു. അസി. റെക്ടർ ഇല്യാസ് മൗലവി, ഉസൂലുദ്ദീൻ പ്രിൻസിപ്പാൾ കെ. അബ്ദുൽ
കരീം, അറബിക് ക്ലബ് ഭാരവാഹികളായ അബ്ദുൽ ഹഫീദ് നദ് വി, പി.എസ് സമീർ, മുഹമ്മദ്‌റിയാസ്, എ.കെ അബ്ദുസ്സലാം എന്നിവർ നേതൃത്വം നൽകി.