- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ബ്രൈൻ ബാറ്റിൽ 2018 ഇന്റർ സ്‌കൂൾ ക്വിസ് മത്സരം; ബിർള പബ്ലിക് സ്‌ക്കൂൾ ജേതാക്കൾ
ദോഹ: പാലക്കാട് എൻഎസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് പൂർവ്വ വിദ്യാർത്ഥികളുടെ ദോഹയിലെ കൂട്ടായ്മയായ അനക്‌സ് ഖത്തർ, വെള്ളിയാഴ്ച, ബിർള പബ്ലിക് സ്‌കൂളിൽ വെച്ച് ബ്രൈൻ ബാറ്റിൽ 2018 എന്ന പേരിൽ നടത്തിയ ഇന്റർ സ്‌കൂൾ ക്വിസ് മത്സരത്തിൽ ബിർള പബ്ലിക് സ്‌കൂൾ ജേതാക്കാളായി. അന്നേ ദിവസം ഉച്ചക്ക് നടന്ന പ്രഥമിക മത്സരത്തിൽ ഖത്തറിലെ വിവിധ സ്‌കൂളുകളിൽ നിന്നായി നാനൂറോളം കുട്ടികളാണ് പങ്കെടുത്തത്. ഇതിൽ നിന്നും തിരഞ്ഞെടുത്ത ആറു സ്‌കൂളുകളിലെ കുട്ടികളാണ് ഫൈനലിൽ മത്സരിക്കാൻ യോഗ്യത നേടിയത്. ഡി പി എസ് സ്‌ക്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഐഡിയൽ ഇന്ത്യൻ സ്‌ക്കൂളിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. അശ്വമേദമെന്ന വിപരീത പ്രശ്‌നോത്തരിയിലൂടെ ശ്രദ്ധേയനായ ജി എസ് പ്രദീപ് ക്വിസ് മാസ്റ്ററായ പരിപാടിയിലെ ഒരോ ചോദ്യങ്ങളും അദ്ദേഹത്തിന്റെ കഴിവും ഓർമശക്തിയും വിളിച്ചോതുന്നതോടൊപ്പം പരിപാടി വീക്ഷിച്ചിരുന്നവർക്ക് ഒരു പുത്തൻ അനുഭവമായി മാറി. ക്വിസ് മത്സരത്തിന്റെ ഇടവേളയിൽ നടന്ന ഖത്തർ റോബോട്ടിക് സെന്ററിലെ അസിം ഹുസൈന്റെ റോബോട്ടിക് ഷോ കുട്ടികൾക്ക് ഈ രംഗത
ദോഹ: പാലക്കാട് എൻഎസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിങ് പൂർവ്വ വിദ്യാർത്ഥികളുടെ ദോഹയിലെ കൂട്ടായ്മയായ അനക്‌സ് ഖത്തർ, വെള്ളിയാഴ്ച, ബിർള പബ്ലിക് സ്‌കൂളിൽ വെച്ച് ബ്രൈൻ ബാറ്റിൽ 2018 എന്ന പേരിൽ നടത്തിയ ഇന്റർ സ്‌കൂൾ ക്വിസ് മത്സരത്തിൽ ബിർള പബ്ലിക് സ്‌കൂൾ ജേതാക്കാളായി. അന്നേ ദിവസം ഉച്ചക്ക് നടന്ന പ്രഥമിക മത്സരത്തിൽ ഖത്തറിലെ വിവിധ സ്‌കൂളുകളിൽ നിന്നായി നാനൂറോളം കുട്ടികളാണ് പങ്കെടുത്തത്.
ഇതിൽ നിന്നും തിരഞ്ഞെടുത്ത ആറു സ്‌കൂളുകളിലെ കുട്ടികളാണ് ഫൈനലിൽ മത്സരിക്കാൻ യോഗ്യത നേടിയത്. ഡി പി എസ് സ്‌ക്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഐഡിയൽ ഇന്ത്യൻ സ്‌ക്കൂളിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. അശ്വമേദമെന്ന വിപരീത പ്രശ്‌നോത്തരിയിലൂടെ ശ്രദ്ധേയനായ ജി എസ് പ്രദീപ് ക്വിസ് മാസ്റ്ററായ പരിപാടിയിലെ ഒരോ ചോദ്യങ്ങളും അദ്ദേഹത്തിന്റെ കഴിവും ഓർമശക്തിയും വിളിച്ചോതുന്നതോടൊപ്പം പരിപാടി വീക്ഷിച്ചിരുന്നവർക്ക് ഒരു പുത്തൻ അനുഭവമായി മാറി. ക്വിസ് മത്സരത്തിന്റെ ഇടവേളയിൽ നടന്ന ഖത്തർ റോബോട്ടിക് സെന്ററിലെ അസിം ഹുസൈന്റെ റോബോട്ടിക് ഷോ കുട്ടികൾക്ക് ഈ രംഗത്തെ നൂതന സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന ഒന്നായിരുന്നു.