- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഹോളി ഖുർആൻ മത്സരം: ഇന്ന് ഇന്ത്യയുടെ പ്രതിനിധി മഅദിൻ വിദ്യാർത്ഥി കരുത്തു തെളിയിക്കും
ദുബൈ: 20-ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധി മഅദിൻ അന്ധ വിദ്യാർത്ഥി മുഹമ്മദ് താഹ മഹബൂബ് ഇന്ന് (ജൂൺ 20 തിങ്കൾ) കരുത്തു തെളിയിക്കും. ഇന്ത്യയിൽ നിന്നും ദുബൈയിൽ മത്സരത്തിനു എത്തുന്ന ആദ്യത്തെ അന്ധ വിദ്യാർത്ഥിയാണിത്. മലപ്പുറം സ്വലാത്ത് നഗർ മഅദിൻ അക്കാദമിയിലെ ബ്ലൈൻഡ് സ്‌കൂളിൽ നിന്ന് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ബ്രയിൽ ലിബിയിൽ പ്രാവീണ്യം നേടിയതിനു ശേഷം മഅദിൻഹിഫ്‌ളുൽ ഖുർആൻ കോളേജിൽ ചേർന്ന് ഖുർആൻ പഠനം തുടങ്ങി. അക കണ്ണിനാൽ മൂന്നു വർഷം കൊണ്ട് വിശുദ്ധ ഖുർആൻ മുഴുവനും മനപ്പാഠമാക്കി ശ്രദ്ധേയനായി. തിരൂർ അടുത്ത ഒമാച്ചപുഴ വരിക്കോട്ടിൽ മറിയം ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനാണ് മുഹമ്മദ് താഹ മഹബൂബ്. മഅദിൻ പെരുമ്പറമ്പ് ദഅവ വിദ്യാർത്ഥിയായ അനുജൻ ഹസ്സനും അന്ധനാണ്. മഅദിൻ അക്കാദമിയുടെ തണലിൽ പ്രത്യേക മേൽ നോട്ടത്തിൽ ഒന്നാം ക്ലാസ് മുതൽ പഠിച്ചു ഉയരങ്ങളിൽ എത്തിയ താഹ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ടവരുടെ ശൈലിയിൽ ഖുർആൻ പാരായണം ചെയ്തു വിസ്മയം തീർത്തിട്ടുണ്ട്. മഅദിൻ കാമ്പസിൽ നടന്ന ആത്മീയ സ
ദുബൈ: 20-ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധി മഅദിൻ അന്ധ വിദ്യാർത്ഥി മുഹമ്മദ് താഹ മഹബൂബ് ഇന്ന് (ജൂൺ 20 തിങ്കൾ) കരുത്തു തെളിയിക്കും. ഇന്ത്യയിൽ നിന്നും ദുബൈയിൽ മത്സരത്തിനു എത്തുന്ന ആദ്യത്തെ അന്ധ വിദ്യാർത്ഥിയാണിത്. മലപ്പുറം സ്വലാത്ത് നഗർ മഅദിൻ അക്കാദമിയിലെ ബ്ലൈൻഡ് സ്‌കൂളിൽ നിന്ന് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ബ്രയിൽ ലിബിയിൽ പ്രാവീണ്യം നേടിയതിനു ശേഷം മഅദിൻഹിഫ്‌ളുൽ ഖുർആൻ കോളേജിൽ ചേർന്ന് ഖുർആൻ പഠനം തുടങ്ങി. അക കണ്ണിനാൽ മൂന്നു വർഷം കൊണ്ട് വിശുദ്ധ ഖുർആൻ മുഴുവനും മനപ്പാഠമാക്കി ശ്രദ്ധേയനായി. തിരൂർ അടുത്ത ഒമാച്ചപുഴ വരിക്കോട്ടിൽ മറിയം ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനാണ് മുഹമ്മദ് താഹ മഹബൂബ്. മഅദിൻ പെരുമ്പറമ്പ് ദഅവ വിദ്യാർത്ഥിയായ അനുജൻ ഹസ്സനും അന്ധനാണ്.
മഅദിൻ അക്കാദമിയുടെ തണലിൽ പ്രത്യേക മേൽ നോട്ടത്തിൽ ഒന്നാം ക്ലാസ് മുതൽ പഠിച്ചു ഉയരങ്ങളിൽ എത്തിയ താഹ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ടവരുടെ ശൈലിയിൽ ഖുർആൻ പാരായണം ചെയ്തു വിസ്മയം തീർത്തിട്ടുണ്ട്. മഅദിൻ കാമ്പസിൽ നടന്ന ആത്മീയ സംഘമത്തിൽ അപൂർവ്വ കഴിവിന് പുരസ്‌കാരം നേടിയിട്ടുണ്ട്. ചെറു പ്രായത്തിൽ തന്നെ ഖുർആൻ പഠനത്തിനു കൂടുതൽ താല്പര്യം ഉണ്ടായതിനാൽ മനപ്പാഠമാക്കാൻ നാലാം ക്ലാസ് മുതൽ മഅദിൻ ഹിഫ്‌ളുൽ ഖുർആൻ കോളേജ് ബ്രൈലി മുസ്ഹഫ് തരപ്പെടുത്തി കൊടുത്തു. ഇന്ത്യയുടെ പല ഭാഗത്തും മത്സരത്തിനു അവസരം കിട്ടിയപ്പോൾ തന്റെ മികവു അതിൽ പ്രകടമാക്കിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് അഭിമാനമായി തന്റെ കഴിവ് നന്നായി പ്രകടമാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് താഹ. മഅദിൻ അകാദമി വിദ്യാർത്ഥിക്ക് ആദ്യമായിട്ടാണ് ദുബൈ ഗവർമെണ്ട് നടത്തുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നത്.
നെതർലാണ്ടിൽ നിന്നുള്ള ബിലാലുൽ ഇമാനിയാണ് ഇന്നത്തെ മത്സരത്തിൽ ആദ്യം വേദിയിലെത്തുക. തുടർന്ന് മുജ്തബ അലി രിലാലു (ഇറാൻ), അബ്ദുള്ള ബിന് ഖലീഫ ബിന് അദീം (ഒമാൻ), ഹാമിദുൽ ബശായിർ (കാമറൂൺ), ഇസ്മാഈൽ ദൂംബിയ (കോട് ദിവോരി COT DIVOIRE), അഹമദ് ജമാൽ അഹമദ് (കെനിയ), അബ്ദുള്ള സുലൈമാന ബാഹ് (സിര്ര ലിയോൻ എന്നിവരും. അവസാനത്തെ അവസരം താഹയുടെതാണ്. ഇന്ന് താഹയുടെ പാരായണം ശ്രവിക്കാൻ മലയാളികളടക്കം ധാരാളം പേർ ദുബൈ ചേംബർ ഓഫ് കൊമേഴ്‌സിൽ എത്തും. രാത്രി 10 .30 നാണ് മത്സരം തുടങ്ങുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ശ്രീലങ്കയിൽ നിന്നെത്തിയ പതിനേഴുകാരൻ അഹമദ് ഉമർ അബ്ദുൽ റഊഫ് തുടക്കം മുതൽ അവസാനം വരെ വളരെ നല്ല രൂപത്തിൽ പാരായണം ചെയ്തു ശ്രദ്ധ നേടി. ചെറുപ്പത്തിൽ പള്ളിയിലെ ഇമാമായ അബ്ദുൽ റഊഫിന്റെയും നൂറു ശിഫയുടെയും നാലു മക്കളിൽ രണ്ടാമനാണ്അഹമദ് ഉമർ, മൂത്ത സഹോദരനും ഇളയ സഹോദരിയും ഖുർആൻ മനപ്പാഠമാക്കിയവരാണ്. പിതാവിന്റെ ഓത്തു കേട്ട്‌കൊണ്ടാണ് ഖുർആൻ പഠനം തുടങ്ങിയത് പക്ഷെ ചെറുപ്പത്തിൽ തന്നെ പിതാവ് ഇഹലോക വാസം വെടിഞ്ഞതിനാൽ യതീമായ അഹമദ് ഉമർ ശ്രിലങ്കയിലെ ജാമിഅ ഇനാമിൽ ഹസൻ ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ നിന്ന് പന്ത്രണ്ടാം വയസ്സിൽ തുടങ്ങി രണ്ടരവർഷം കൊണ്ട് ഖുർആൻ മുഴുവനും മനപ്പാഠമാക്കിയത്. സിങ്കള, തമിഴ് എന്നീ ഭാഷകൾ മാത്രം അറിയുന്ന അഹമദ് ഉമർ 60 ഹിഫ്‌ളുകോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർത്ഥി കൂടിയാണ്. ആദ്യമായിട്ടാണ് രാജ്യത്തിന്റെ പുറത്തു മത്സരിക്കാൻ അവസരം നേടുന്നത്.