കോഴിക്കോട്: സുന്ദരിമാരെ കുറിച്ച് ഖുറാൻ എങ്ങനെയാണ് വിശദീകരിക്കുന്നത്? ഇത് സംബന്ധിച്ച ഉസ്ദാതിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കളിയാക്കലും പരിഹാസവുമായി മാറുകയാണ് വിശുദ്ധ ഖുറാന്റെ തീരങ്ങളിൽ-സ്വർഗ്ഗം എന്ന ക്ലാസിൽ ഉസ്താദ് നടത്തിയതായി സൂചന നൽകി സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്ന വീഡിയോ.

ഉസ്താദ് ഖുറാനെ വിശദീകരിച്ച് സ്ത്രീകളെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.... സമപ്രായക്കാരായ സ്തനങ്ങൾ പൊങ്ങി നിൽക്കുന്ന സ്വർഗ്ഗീയ തരുണിമണകൾ..... കിഴവികളായ പെണ്ണുങ്ങളാണെങ്കിൽ സ്തനം ഒടിഞ്ഞു തൂങ്ങിയിട്ടുണ്ടാകും. മാറിടം ഒടിഞ്ഞു തൂങ്ങിയ പെണ്ണുങ്ങളല്ല സ്തനങ്ങൾ പൊങ്ങി നിൽക്കുന്ന പെണ്ണുങ്ങൾ... ഖവാഴിബ.. സമപ്രായക്കാരയ സഹോദരിമാർ... ആദ്യമായി അവരുടെ സൗന്ദര്യം വിശുദ്ധഖുറാൻ ഒരുപാടിടത്ത് പറയുന്നുണ്ട്. ഇവിെട ഒറ്റപദത്തിലാണ് മനസ്സിലാക്കി തന്നത്. ഖവാഴിബ.... സ്തനങ്ങൾ തള്ളി നിൽക്കുന്ന സഹോദരിമാർ എന്നാണ് ഇവിടെ പരിചയപ്പെടുത്തിയതെന്ന് പറയുന്നു. ഖുറാനിലെ പദങ്ങളെ വിലയിരുത്തിയാണ് ഇത്.

പലതരം പരിഹാസമാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ഇതാണ്- സമപ്രായക്കാരായ,സ്തനങ്ങൾ പൊങ്ങി നിൽക്കുന്ന സഹോദരിമാർ!!ഈ കാക്കായ്ക്ക് തലയ്ക്ക് വെളിവില്ലേ? പെണ്ണ് നല്ലത് പക്ഷേ സംഗതി പെങ്ങളായിപ്പോയില്ലേ..., സ്തനങ്ങൾ പൊങ്ങി നിൽക്കുന്ന 'സഹോദരിമാർ '. സഹോദരിമാർക്കും രക്ഷയില്ല, ഓഡിയൻസ് എല്ലാം ഷാട്ടായി ആണ് ഇരിക്കുന്നത് എന്ന് തോന്നുന്നു ... ഇങ്ങനെ പോകുന്ന കമന്റുകൾ. ആരും ഉസ്താദിനെ പിന്തുണയ്ക്കാനെത്തുന്നതുമില്ല. ഇത് പഴയ വീഡിയോയാണെന്ന വാദവും ചർച്ചകളിൽ ഉയർത്തുന്നുണ്ട്.

ഇത്ര ശ്രദ്ധയോടെ ഒരു സദസ്സും... ഇരുന്നത് കണ്ടില്ലെന്ന വിമർശനവും ഉയർത്തുന്നുണ്ട്. രണ്ട് ദിവസം മുമ്പാണ് ഈ വിഡിയോ നവമാദ്ധ്യമങ്ങളിലെത്തിയത്. ഇതിനോടകം വിമർശനങ്ങൾ അനവധിയാണ് ഇത് നേടിയെടുക്കുന്നത്.

പ്രഭാഷകൻ ഷാഫി സഖാഫി മുണ്ടമ്പ്രയുടെ ഖുറാൻ വ്യാഖാനമാണ് ചർച്ചയാകുന്നത്. എസ്.വൈ.എസ് കോഴിക്കോട് സംഘടിപ്പിച്ച റമളാൻ പ്രഭാഷണത്തിലായിരുന്നു ഈ പരാമർശങ്ങൾ. ഇത് 2007ലാണ് നടന്നതെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന.