- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബക്കിങ്ഹാം പാലസിനും ഹൈഡർപാർക്കിനും ഇടയിൽ ഒരേക്കർ നീളുന്ന കൊട്ടാരം വാങ്ങി ഖത്തർ രാജാവ്; ബ്രിട്ടനിലെ ഏറ്റവും വിലയേറിയ വീടായി പുനർനിർമ്മിക്കാൻ ആരംഭിച്ചു; അറബ് രാജകുടുംബത്തിന്റെ ലണ്ടനിലെ പുതിയ വസതി ലോകം ചർച്ച ചെയ്യുമ്പോൾ
ലണ്ടൻ: ലണ്ടനിൽ ബക്കിങ്ഹാം പാലസിനും ഹൈഡർപാർക്കിനും ഇടയിലുള്ള കൊട്ടാര സദൃശമായ ഹർമ്യം ഖത്തർ രാജാവ് ഹമദ് ബിൻ ഖലീഫ് അൽ താനി അഥവാ ഷെയ്ഖ് താനി വിലക്ക് വാങ്ങിയെന്ന് റിപ്പോർട്ട്. ഒരേക്കർ നീളുന്ന ഈ കൊട്ടാരമായ ഫോർബ്സ് ഹൗസ് അൽ താനി ബ്രിട്ടനിലെ ഏറ്റവും വിലയേറിയ വീടായി അതായത് 300 മില്യൺ പൗണ്ട് വിലയുള്ള ഹർമ്യമായി മാറുന്ന വിധത്തിൽ പുനർനിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ട്. അറബ് രാജകുടുംബത്തിന്റെ ലണ്ടനിലെ പുതിയ വസതി ലോകം ആവേശത്തോടെ ചർച്ച ചെയ്യുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി 25 മുറികളും ഒരു സിനിമാഹാളും ലൈബ്രറിയും സോന അഥവാ ബാഷ്പസ്നാനത്തിനുള്ളം സംവിധാനവും തുർക്കിഷ് ബാത്തും ഇവിടെ ഒരുക്കുന്നുണ്ട്. ബ്രിട്ടീഷ് രാജവംശം അതിന്റെ ഉജ്വല പ്രൗഢിയിൽ വാണിരുന്ന കാലത്ത് പണിത ഈ ജോർജിയൻ മാൻഷനാണ് അറബ് രാജകുടുംബം വാങ്ങി പുതുക്കിപ്പണിയുന്നത്.ആറ് നിലകളുള്ള കെട്ടിടമാണിത്.അൽ താനി വാങ്ങുമ്പോൾ ഇതിന് 150 മില്യൺ പൗണ്ടാണ് വില നൽകിയതെന്നും സൂചനയുണ്ട്.പുതുക്കിപ്പണിയുന്നതിലൂടെ ഇതിന്റെ വില ഇരട്ടിയായാണ് ഉയരാൻ പോകുന്നത്. രാജ്യത്ത് ഭൂമിക്ക് ഏറ്റവും വി
ലണ്ടൻ: ലണ്ടനിൽ ബക്കിങ്ഹാം പാലസിനും ഹൈഡർപാർക്കിനും ഇടയിലുള്ള കൊട്ടാര സദൃശമായ ഹർമ്യം ഖത്തർ രാജാവ് ഹമദ് ബിൻ ഖലീഫ് അൽ താനി അഥവാ ഷെയ്ഖ് താനി വിലക്ക് വാങ്ങിയെന്ന് റിപ്പോർട്ട്. ഒരേക്കർ നീളുന്ന ഈ കൊട്ടാരമായ ഫോർബ്സ് ഹൗസ് അൽ താനി ബ്രിട്ടനിലെ ഏറ്റവും വിലയേറിയ വീടായി അതായത് 300 മില്യൺ പൗണ്ട് വിലയുള്ള ഹർമ്യമായി മാറുന്ന വിധത്തിൽ പുനർനിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ട്. അറബ് രാജകുടുംബത്തിന്റെ ലണ്ടനിലെ പുതിയ വസതി ലോകം ആവേശത്തോടെ ചർച്ച ചെയ്യുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി 25 മുറികളും ഒരു സിനിമാഹാളും ലൈബ്രറിയും സോന അഥവാ ബാഷ്പസ്നാനത്തിനുള്ളം സംവിധാനവും തുർക്കിഷ് ബാത്തും ഇവിടെ ഒരുക്കുന്നുണ്ട്.
ബ്രിട്ടീഷ് രാജവംശം അതിന്റെ ഉജ്വല പ്രൗഢിയിൽ വാണിരുന്ന കാലത്ത് പണിത ഈ ജോർജിയൻ മാൻഷനാണ് അറബ് രാജകുടുംബം വാങ്ങി പുതുക്കിപ്പണിയുന്നത്.ആറ് നിലകളുള്ള കെട്ടിടമാണിത്.അൽ താനി വാങ്ങുമ്പോൾ ഇതിന് 150 മില്യൺ പൗണ്ടാണ് വില നൽകിയതെന്നും സൂചനയുണ്ട്.പുതുക്കിപ്പണിയുന്നതിലൂടെ ഇതിന്റെ വില ഇരട്ടിയായാണ് ഉയരാൻ പോകുന്നത്. രാജ്യത്ത് ഭൂമിക്ക് ഏറ്റവും വിലയേറിയ പ്രദേശമായ സെൻട്രൽ ലണ്ടനിലാണീ കൊട്ടാരം തലയുയർത്തി നിൽക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 56കാരനായ ഷെയ്ഖ് താനിക്ക് ഏതാണ്ട് ഒരു ബില്യൺ പൗണ്ടിന്റെ ആസ്തിയാണുള്ളത്.
നൈറ്റ്സ്ബ്രിഡ്ജിലെ കാൻഡി ബ്രദേർസ് ആഡംബര അപ്പാർട്ട്മെന്റ് ബ്ലോക്കും ഷെയ്ഖ് താനിയുടെ ഉടമസ്ഥതയിലാണുള്ളത്.ഈ അടുത്ത വർഷങ്ങളിൽ ഖത്തർ രാജകുടുംബം ഈ അടുത്ത വർഷങ്ങളിൽ ഹാരോഡ്സ്, ദി ഷാർഡ്, ചെൽസിയ ബരാക്സ്, കാനറി വാർഫ് എന്നിവയും വിലയ്ക്ക് വാങ്ങിയിരുന്നു. ഷെയ്ഖ് താനി അടുത്തിടെ വിലയ്ക്ക് വാങ്ങിയിരിക്കുന്ന ഫോർബ്സ് ഹൗസിൽ കാരിയേജ് ഡ്രൈവ് വേ, 32 വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങിയവയുണ്ട്. ഈ ജോർജിയൻ മാൻഷന്റെ നേരത്തെയുള്ള ഉടമസ്ഥർ ബാർക്ലേ സഹോദരന്മാരായിരുന്നു.
ബ്രിട്ടീഷ് മ്യൂസിയത്തിന്റെ സ്രഷ്ടാവായ സർ റോബർട്ട് സ്മെർകെയായിരുന്നു ഇത് ഡിസൈൻ ചെയ്തത്. 1941 വരെ ഇവിടെ താമസത്തിനായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് ഓഫീസ് ബ്ലോക്കായാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഷെയ്ഖ് അൽതാനി ഇത് മോടി പിടിപ്പിച്ച് ലോകത്തിലെ ഏറ്റവും മികച്ച അർബൻ പാലസായി മാറ്റാനാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഈ കൊട്ടാരത്തിൽ കുട്ടികൾക്കായി രണ്ട് ഫ്ലോറുകളാണുള്ളത്. ഇവിടങ്ങളിൽ ഗെയിമുകളും ടിവി റൂം രണ്ട് സിറ്റിങ് റൂമുകളും സജ്ജമാക്കിയിരിക്കുന്നു. ഡെയിലി ടെലിഗ്രാഫ് പത്രത്തിന്റെയും റിറ്റ്സിന്റെയും ഉടമസ്ഥരായ ബാർക്ലേ സഹോദരന്മാർ ഈ കൊട്ടാരം 150 മില്യൺ പൗണ്ട് വിലയിട്ട് രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു വിൽപനയ്ക്ക് വച്ചിരുന്നത്.2013ൽ 33 മില്യൺ പൗണ്ടിനായിരുന്നു ഇവർ ഇത് വാങ്ങിയിരുന്നത്.