- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
85കാരനായ അമ്മായിപ്പനെ കൊല്ലാൻ മരുമകൾ ക്വട്ടേഷൻ കൊടുത്തു; കൊല കഴിഞ്ഞപ്പോൾ പണം കൊടുക്കാതിരുന്ന മരുമകളെയും കൊന്നു: ബാലുശ്ശേരിയിൽ ജീവപര്യന്തം വിധിക്കപ്പെട്ട അന്യസംസ്ഥാന തൊഴിലാളിക്ക് പറ്റിയത് ഇങ്ങനെ
കോഴിക്കോട്: 85കാരനായ അമ്മായിഅപ്പനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുകയും പണം ലഭിക്കാതെ വന്നപ്പോൾ മരുമകളായ യുവതിയെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത് ഇന്നലെയാണ്. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ ഒന്നേകാൽ ലക്ഷം രൂപ പിഴശിക്ഷയും വിധിക്കുകയുണ്ടായി. കുടുംബത്തിലെ ശൈഥില്യമാണ് കൊലപാതകത്തിലേക്ക നടന്നത്. മരുമകളുടെ ക്വട്ടേഷൻ പ്രകാരമാണ് ഭർതൃപിതാവിനെ കൊലചെയ്യാൻ ആളെ നിയോഗിക്കുകയും അതേവ്യക്തിയാൽ തന്നെ കൊലചെയ്യപ്പെടുകയുമാണുണ്ടായ്ത. ഈ കേസിലാണ് മഹാരാഷ്ട്ര സ്വദേശിക്ക് ജീവപര്യന്തം തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്ന് മാസവും അധികതടവും അനുഭവിക്കണം. ബാലുശേരി പനങ്ങാട് മണിച്ചേരിമല പനയുള്ളകണ്ടി ഗോപാലനെ (85) വധിച്ച കേസിൽ മഹാരാഷ്ട്ര ചന്ദ്രപുരിലെ കൃഷ്ണനഗർ സ്വദേശി നവീൻ യാദവിനെ (30) യാണ് മാറാട് പ്രത്യേക കോടതി ജഡ്ജി എസ്. കൃഷ്ണകുമാർ ശിക്ഷിച്ചത്. കൊലപാതകത്തിനു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഭവന ഭേദനത്തിനു പത്ത് വർഷം കഠിനതടവും

കോഴിക്കോട്: 85കാരനായ അമ്മായിഅപ്പനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുകയും പണം ലഭിക്കാതെ വന്നപ്പോൾ മരുമകളായ യുവതിയെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത് ഇന്നലെയാണ്. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ ഒന്നേകാൽ ലക്ഷം രൂപ പിഴശിക്ഷയും വിധിക്കുകയുണ്ടായി. കുടുംബത്തിലെ ശൈഥില്യമാണ് കൊലപാതകത്തിലേക്ക നടന്നത്. മരുമകളുടെ ക്വട്ടേഷൻ പ്രകാരമാണ് ഭർതൃപിതാവിനെ കൊലചെയ്യാൻ ആളെ നിയോഗിക്കുകയും അതേവ്യക്തിയാൽ തന്നെ കൊലചെയ്യപ്പെടുകയുമാണുണ്ടായ്ത.
ഈ കേസിലാണ് മഹാരാഷ്ട്ര സ്വദേശിക്ക് ജീവപര്യന്തം തടവും ഒന്നേ കാൽ ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്ന് മാസവും അധികതടവും അനുഭവിക്കണം. ബാലുശേരി പനങ്ങാട് മണിച്ചേരിമല പനയുള്ളകണ്ടി ഗോപാലനെ (85) വധിച്ച കേസിൽ മഹാരാഷ്ട്ര ചന്ദ്രപുരിലെ കൃഷ്ണനഗർ സ്വദേശി നവീൻ യാദവിനെ (30) യാണ് മാറാട് പ്രത്യേക കോടതി ജഡ്ജി എസ്. കൃഷ്ണകുമാർ ശിക്ഷിച്ചത്. കൊലപാതകത്തിനു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഭവന ഭേദനത്തിനു പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ട് ശിക്ഷയും വെവ്വേറെ അനുഭവിക്കണം. ക്വട്ടേഷൻ നൽകിയ മരുമകളെയും നവീൻ കൊലപ്പെടുത്തിയിരുന്നു.
കൊല്ലപ്പെട്ട ഗോപാലന്റെ മരുമകളും ഈ കേസിലെ രണ്ടാം പ്രതിയുമായ ലീല(45) യെ വധിച്ച കേസിൽ ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ് നവീൻ യാദവ്. 2013 മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം. മരുമകൾ ലീല ക്വട്ടേഷൻ നൽകിയതനുസരിച്ചാണ് ഗോപാലനെ പ്രതി കൊലപ്പെടുത്തിയതെന്നാണ് കേസ്. കൊലപാതകം, ഭവനഭേദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ രണ്ടാം പ്രതി ലീല കൊല്ലപ്പെട്ടതിനാൽ ഗൂഢാലോചനക്കുറ്റം ഒഴിവായി. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനായി കാണുന്നതെന്നും പ്രതിയുടെ പ്രായം കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കുന്നതെന്നും കോടതി വ്യക്തമാക്കി.
കൊല്ലപ്പെട്ട ഗോപാലന്റെ മകൻ സുന്ദരന്റെ ഉടമസ്ഥതയിൽ തലയാട് പ്രവർത്തിക്കുന്ന ത്രിവേണി ഹോട്ടലിലെ തൊഴിലാളിയായിരുന്നു നവീൻ യാദവ്. ബ്ലേഡും കത്തിയും ഉപയോഗിച്ച് ആഴത്തിൽ മുറിവുകളുണ്ടാക്കിയാണ് ഗോപാലനെ വധിച്ചത്. നവീൻ യാദവിന് നൽകാമെന്നേറ്റിരുന്ന ക്വട്ടേഷൻ തുകയായ മൂന്ന് ലക്ഷം രൂപ ലീല നൽകാതിരിക്കുകയും ഗോപാലനെ വധിച്ച കാര്യം പൊലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് പ്രതിയെ പ്രകോപിതനാക്കിയതും ലീലയെ കൊലപ്പെടുത്താനിടയാക്കിയതും.
ഗോപാലൻ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനിടയിലുണ്ടായ ലീലയുടെ കൊലപാതകമാണ് ഗോപാലൻ കേസിനു വഴിത്തിരിവായത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ പി. കെ. വർഗീസ്, അഡ്വ. എം ടി. സമീർ, അഡ്വ. ഇ.സി. ബിനീഷ് എന്നിവർ ഹാജരായി.

