- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലകൃഷ്ണ പിള്ളയ്ക്ക് സ്മാരകം നിർമ്മിക്കാനുള്ള നീക്കം പൊതുജനത്തിന്റെ മനോവീര്യം വ്രണപ്പെടുത്തുന്നു; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് അഭിഭാഷകന്
തിരുവനന്തപുരം: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ആർ ബാലകൃഷ്ണ പിള്ളയുടെ പേരിൽ സ്മാരകം നിർമ്മിക്കാൻ ബഡ്ജറ്റിൽ രണ്ട് കോടി നീക്കി വച്ചതിനെതിരെ ഗവർണർക്ക് കത്തയച്ച് അഭിഭാഷകൻ കോശി ജേക്കബ്. സർക്കാർ നടപടി പൊതുജനത്തിന്റെ മനോവീര്യം വ്രണപ്പെടുത്തുന്നതും സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നതുമാണെന്ന് കത്തിൽ പറയുന്നു.
വി എസ്. അച്യുതാനന്ദൻ ഇടമലയാർ കേസിൽ നടത്തിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ബാലകൃഷ്ണ പിള്ളയ്ക്ക് 10000 രൂപ പിഴയും ഒരു വർഷം കഠിന തടവും ലഭിച്ചിരുന്നു എന്നും ജേക്കബ് ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ ഭാഗത്തുനിന്നും വളരെ നിന്ദ്യമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവിനായി സ്മാരകം പണിയുന്നതിന് രണ്ട് കോടി നീക്കിവച്ചിരിക്കുന്നു. അതിനാൽ, ഗവർണർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മേൽപ്പറഞ്ഞ സ്മാരകം നിർമ്മിക്കുന്നതിനുള്ള നീക്കം പിൻവലിക്കാൻ ഉപദേശിക്കണമെന്നും കോശി ജേക്കബ് ആവശ്യപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ