- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാടത്ത് പണിയെടുക്കുകയും വരമ്പത്ത് കൂലി കൊടുക്കുകയും ചെയ്യുന്ന പ്രസംഗം ഞാനും കേട്ടതാണ്; മതസ്പർദ്ധയിലെ കേസെടുക്കൽ ഇരട്ടനീതിയെന്ന് പറയുന്നില്ല; നെല്ലും പതിരും തിരിയാൻ നിയമവഴി തന്നെയാണ് നല്ലത്; പ്രസംഗവിവാദത്തിലെ കേസെടുക്കലിൽ നീരസം മറയ്ക്കാതെ ബാലകൃഷ്ണപിള്ള മറുനാടനോട്
ആലപ്പുഴ : മതസ്പർദ്ധ പടർത്തുന്ന തരത്തിൽ ഞാൻ പ്രംഗിച്ചതായി പൊലീസ് കണ്ടെത്തിയതിനെ അംഗീകരിക്കുന്നില്ല. പക്ഷെ എനിക്കെതിരെ കേസെടുക്കാൻ പൊലീസ് മേധാവി ഉപദേശം നൽകിയതിനെ സ്വാഗതം ചെയ്യുന്നു. കേസ് ഞാൻ നേരിടുകയും ചെയ്യും. പറയാനുള്ളതും തെളിയിക്കാനുള്ളതും കോടതിയിൽ ബോധിപ്പിക്കും.... മുതിർന്ന നേതാവ് ആർ ബാലകൃഷ്ണപിള്ള മറുനാടനോട് മനസ് തുറന്നു. സംസ്ഥാനത്ത് ജീവിച്ചിരിക്കുന്ന മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ ബാലകൃഷ്ണപിള്ളയ്ക്കെതിരെ പൊലീസ് കേസെടുക്കാൻ ഉപദേശം നൽകിയ സാഹചര്യത്തെ കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് പിള്ള ഇപ്രകാരം പ്രതികരിച്ചത്. ഉള്ളിൽ രോഷം കലർന്നിരുന്നെങ്കിലും വളരെ സംയമനത്തോടെയാണ് ചോദ്യങ്ങൾക്കു മറുപടി പറഞ്ഞത്. പല ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറിയെങ്കിലും ഒടുവിൽ കേസിനെ നേരിടുമെന്ന് അറിയിക്കുയായിരുന്നു. സംഭവത്തിന്റെ നെല്ലു പതിരും തിരിയാൻ കേസുതന്നെയാണ് ഉചിതം. നായർ സമൂഹം മറ്റ് മതങ്ങളെ കണ്ടുപഠിക്കണമെന്നാണ് താൻ പ്രസംഗത്തിലൂടെ ലക്ഷ്യമാക്കിയത്. അല്ലാതെ മതസ്പർദ്ധയെന്നത് ഉദ്ദേശിച്ചില്ല. പിന്നെ തനിക്കെതിരെ കേസെടുക്
ആലപ്പുഴ : മതസ്പർദ്ധ പടർത്തുന്ന തരത്തിൽ ഞാൻ പ്രംഗിച്ചതായി പൊലീസ് കണ്ടെത്തിയതിനെ അംഗീകരിക്കുന്നില്ല. പക്ഷെ എനിക്കെതിരെ കേസെടുക്കാൻ പൊലീസ് മേധാവി ഉപദേശം നൽകിയതിനെ സ്വാഗതം ചെയ്യുന്നു. കേസ് ഞാൻ നേരിടുകയും ചെയ്യും. പറയാനുള്ളതും തെളിയിക്കാനുള്ളതും കോടതിയിൽ ബോധിപ്പിക്കും.... മുതിർന്ന നേതാവ് ആർ ബാലകൃഷ്ണപിള്ള മറുനാടനോട് മനസ് തുറന്നു.
സംസ്ഥാനത്ത് ജീവിച്ചിരിക്കുന്ന മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ ബാലകൃഷ്ണപിള്ളയ്ക്കെതിരെ പൊലീസ് കേസെടുക്കാൻ ഉപദേശം നൽകിയ സാഹചര്യത്തെ കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് പിള്ള ഇപ്രകാരം പ്രതികരിച്ചത്. ഉള്ളിൽ രോഷം കലർന്നിരുന്നെങ്കിലും വളരെ സംയമനത്തോടെയാണ് ചോദ്യങ്ങൾക്കു മറുപടി പറഞ്ഞത്. പല ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറിയെങ്കിലും ഒടുവിൽ കേസിനെ നേരിടുമെന്ന് അറിയിക്കുയായിരുന്നു. സംഭവത്തിന്റെ നെല്ലു പതിരും തിരിയാൻ കേസുതന്നെയാണ് ഉചിതം.
നായർ സമൂഹം മറ്റ് മതങ്ങളെ കണ്ടുപഠിക്കണമെന്നാണ് താൻ പ്രസംഗത്തിലൂടെ ലക്ഷ്യമാക്കിയത്. അല്ലാതെ മതസ്പർദ്ധയെന്നത് ഉദ്ദേശിച്ചില്ല. പിന്നെ തനിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയപ്പോൾ തന്നെ മനസിലാകുമല്ലോ, ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചും. സർക്കാർ് നിലപാടിനെതിരെ പ്രതികരിക്കാൻ താനില്ല. കേസ് അതിന്റെ വഴിക്ക് നടക്കട്ടെ. താൻ പ്രസംഗിച്ച കാര്യങ്ങൾ തനിക്ക് നല്ലതുപോലെ അറിയാം. അതിൽ അപാകതകളില്ല. പഠിച്ച ആചാരങ്ങളും മര്യാദകളും ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ആളാണ് താൻ. എന്റെ കൊട്ടാരക്കര പ്രസംഗത്തെ വളച്ചൊടിച്ച് മതസ്പർദ്ധ വളർത്തുന്നുവെന്ന് ആരോപിക്കുന്നത് തെറ്റാണ്. അവിടെ ആ പരിപാടിയിൽ ഒരു അന്യമതസ്ഥനും ഇല്ലായിരുന്നു. നായന്മാർ സംഘടിപ്പിച്ച പരിപാടിയിൽ താൻ പ്രസംഗം നടത്തിയെന്നത് സത്യമാണ്. അതൊരു കവലപ്രസംഗമല്ലായിരുന്നു. അവിടെ മതസ്പർദ്ധ വരേണ്ട കാര്യമില്ല.
പാടത്ത് പണിയെടുത്ത് വരമ്പത്ത് കൂലിക്കൊടുക്കുന്ന പ്രസംഗം താനും കേട്ടതാണ്. അക്രമിക്കാൻ വരുന്നവർ സന്തോഷത്തോടെ തിരിച്ചു പോകില്ലെന്നു പറഞ്ഞതും ഞാൻ കേട്ടതാണ്. എന്നാൽ ഇതിനെ മുൻനിർത്തി തന്നോട് സർക്കാർ ഇരട്ടനീതി കാട്ടിയെന്ന് പറയുന്നില്ല. കാലങ്ങളായി സംസ്ഥാനത്തെ മുഴുവൻ മതങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും കണ്ടുപഠിച്ചിട്ടുള്ള ആളാണ് ഞാൻ. ഇവരുടെയൊക്കെ മിക്ക പരിപാടികളിലും ഞാൻ പങ്കെടുക്കാറുണ്ട്. തന്റെ പ്രസംഗം ആർക്കെങ്കിലും വിഷമമോ പ്രയാസമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചിട്ടുണ്ട്. മാത്രമല്ല കേരള കോൺഗ്രസ് നേതാവെന്ന നിലയിലും എന്റെ മകൻ എന്ന നിലയിലും ഗണേശ് കുമാറും ഖേദപ്രകടനം നടത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ കേരളത്തിലെവിടെയും യാതൊരു വിധ പ്രതിഷേധപ്രകടനവും നടന്നിട്ടില്ലെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേർത്തു.
വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങളുടെ പേരിലാണു കേസ്. പിള്ളയ്‌ക്കെതിരെ കേസെടുക്കാൻ കൊല്ലം റൂറൽ എസ്‌പിക്കു ഡിജിപി ലോകനാഥ് ബെഹ്‌റ നിർദ്ദേശം നൽകി. എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് പിള്ള ന്യൂനപക്ഷങ്ങളെ വിമർശിച്ച് സംസാരിച്ചത്. സംഗതി വിവാദമായതോടെ മകനും എംഎൽഎയുമായ കെ ബി ഗണേശ് കുമാർ മാപ്പ് അപേക്ഷിച്ചിരുന്നു. പിന്നാലെ ബാലകൃഷ്ണപിള്ളയും വാർത്താസമ്മേളനത്തിൽ മാപ്പു ചോദിച്ചു. അതിന ്‌ശേഷമാണ് കേസ് എടുത്താൻ നിർദ്ദേശിച്ചത്. പുറത്തുവന്ന ഓഡിയോ തന്നെ അപകീർത്തിപ്പെടുത്താൻ ഉണ്ടാക്കിയതാണെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് പൊലീസ് കേസെടുത്തത്.
'തിരുവനന്തപുരത്ത് പോയാൽ താൻ പാർട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാൽ ഉറങ്ങാൻ പറ്റില്ല. ബാങ്ക് വിളിക്കുമ്പോൾ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാൽ അവർ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യൻ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്ലിം യുവതികളെ പള്ളിയിൽ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാൽ കഴുത്തറക്കും. ശബരിമല വിഷയത്തിൽ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യൻ തോമസ് പറഞ്ഞാൽ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോൾ' എന്നു പരാമർശിക്കുന്ന പ്രസംഗമാണു വിവാദത്തിലായത്.