- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി ശിക്ഷിച്ച പിള്ള സ്‌കൂൾ മാനേജരായി തുടർന്നത് ചട്ടവിരുദ്ധം; വിധിക്ക് മുമ്പ് സ്ഥാനം ഒഴിഞ്ഞെങ്കിലും പിള്ളയുടെ മാനേജർ പദവി ഹൈക്കോടതി റദ്ദാക്കി; പകരം ഇനി മരുമകൻ
കൊട്ടാരക്കര: വാളകം രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ സ്ഥാനത്ത് നിന്ന് കേരളാ കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ളയെ ഹൈക്കോടതി മാറ്റി. കോടതി വിധി വരാനിരിക്കെ മാനേജർ സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള തന്റെ തീരുമാനം ബാലകൃഷ്ണ പിള്ള അറിയിച്ചിരുന്നു. തുടർന്ന് മരുമകനും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന മോഹൻദാസിനെ മാനേജരാക്കി നിയമിക്കാൻ തീരുമാനമാവുകയായിരുന്നു. ഇതിനിടെയാണ് കോടതി വിധി. അദ്ധ്യാപകൻ ആർ.കൃഷ്ണകുമാറിന്റെ ഭാര്യ കെ.ആർ ഗീത സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് സ്‌കൂളിന്റെ മാനേജരായി തുടരാൻ അവകാശമില്ലെന്ന് ചൂണ്ടികാട്ടിയാണ് ഗീത ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഗീതയെ മൂന്ന് വർഷമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസാണ് പിള്ളയ്ക്ക വിനയായത്. സ്‌കൂളിൽ ജോലി നേടിയത് അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെ കഴിഞ്ഞ ജൂൺ മാസം സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. ഒഡീഷയിലെ ഉത്കൽ സർവകലാശാലയ

കൊട്ടാരക്കര: വാളകം രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ സ്ഥാനത്ത് നിന്ന് കേരളാ കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ളയെ ഹൈക്കോടതി മാറ്റി. കോടതി വിധി വരാനിരിക്കെ മാനേജർ സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള തന്റെ തീരുമാനം ബാലകൃഷ്ണ പിള്ള അറിയിച്ചിരുന്നു. തുടർന്ന് മരുമകനും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന മോഹൻദാസിനെ മാനേജരാക്കി നിയമിക്കാൻ തീരുമാനമാവുകയായിരുന്നു. ഇതിനിടെയാണ് കോടതി വിധി.
അദ്ധ്യാപകൻ ആർ.കൃഷ്ണകുമാറിന്റെ ഭാര്യ കെ.ആർ ഗീത സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് സ്‌കൂളിന്റെ മാനേജരായി തുടരാൻ അവകാശമില്ലെന്ന് ചൂണ്ടികാട്ടിയാണ് ഗീത ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഗീതയെ മൂന്ന് വർഷമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസാണ് പിള്ളയ്ക്ക വിനയായത്.
സ്‌കൂളിൽ ജോലി നേടിയത് അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെ കഴിഞ്ഞ ജൂൺ മാസം സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. ഒഡീഷയിലെ ഉത്കൽ സർവകലാശാലയിൽ നിന്നുള്ള ബി.എഡ് ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് കൃഷ്ണകുമാർ 1992ൽ ജോലിയിൽ പ്രവേശിച്ചത്. കൃഷ്ണകുമാർ ഉത്കൽ സർവകലാശാലയിൽ റെഗുലർ കോഴ്‌സ് നടത്തിയില്ലെന്നും കേരളത്തിലെ സർവകലാശാലകളിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ ആരോപണം. ഇതോടെയാണ് ഗീത നിയമനടപിട തുടരുന്നത്.
സംഭവം വിവാദമാകുകയും അദ്ധ്യാപകനോടുള്ള മാനേജ്‌മെന്റിന്റെ പ്രതികാരമാണ് സസ്‌പെൻഷന് പിന്നിലെന്ന് ആരോപണം ഉയരുകയും ചെയ്തു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് കൃഷ്ണകുമാർ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുകയും, നിരവധി അദ്ധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഡി.ഇ.ഒ രംഗരാജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സസ്‌പെൻഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. കൃഷ്ണകുമാർ തിരിച്ച് ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോടതി വിധി.

