- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾക്ക് ആദ്യ ഡോസ് വാക്സിൻ സ്ഥാപനതലത്തിൽ നൽകാൻ നടപടി സ്വീകരിക്കും; വിശദ ചർച്ചകൾക്കായി കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ചേരുമെന്നും മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കോളജുകൾ ഒക്ടോബർ നാലിന് തുറക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ആദ്യ ഡോസ് വാക്സീൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റർ ക്ലാസുകളാണ് ആരംഭിക്കുക.
ഷിഫ്റ്റ് അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാർത്ഥികൾക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തിൽ നടപടി സ്വീകരിക്കും.സമയം സംബന്ധിച്ച കാര്യങ്ങളിൽ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വർഷം ക്രമീകരിച്ച അതേ രീതിയിൽ തന്നെയായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക.
മുഴുവൻ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാക്സിൻ ഉറപ്പാക്കും. വിശദ തീരുമാനത്തിന് പത്താം തീയതി സ്ഥാപന മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ