- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇനി വാഹനങ്ങളിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പിഴ അടക്കേണ്ട; ഇ രജിസ്ട്രേഷന്റെ ഭാഗമായി ഇനി ആർ സിപതിക്കേണ്ടതില്ലെന്ന് അധികൃതർ
മനാമ : വാഹനങ്ങളിൽ പതിക്കുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒടുവിൽ ഇല്ലാതാകുന്നു. ഇനി മുതൽ ബഹ്റൈനിലെ വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങളിൽ ആർ.സി (രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്) പതിക്കേണ്ടതില്ലെന്ന് ജനറൽ ഡയറക്ടർ ഓഫ് ട്രാഫിക് കേണൽ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾവഹാബ് അൽ ഖലീഫ അറിയിച്ചു. ആർ.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ കടലാസ് രൂപത്തിൽ നിന്ന് മാറ്റി ഇലക്ട്രോണിക് രൂപത്തിലാക്കിയതിനെ തുടർന്നാണിത്. ഇ-രജിസ്‌ട്രേഷൻ ഏർപ്പെടുത്തുന്നതിലൂടെ രജിസ്ട്രാറിന് എല്ലാ നടപടികളും ഇ- ഗവണ്മെന്റ് പോർട്ടൽ വഴി പൂർത്തീകരിക്കാനാകും. ഇ-രജിസ്‌ട്രേഷനു ശേഷം ലഭിക്കുന്ന ഇ-പേയ്‌മെന്റ് രസീത് പൊലീസ് ആവശ്യപ്പെടുമ്പോൾ നൽകണം. ഇ- സർവീസുകൾ ഇനിയും വികസിപ്പിക്കുവാനാണ് ട്രാഫിക് പൊലീസ് ലക്ഷ്യമിടുന്നത്. അതിനാൽ വാഹനത്തിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പതിക്കാത്തതിന്റെ പേരിൽ നടപടിയെടുക്കുകയോ, പിഴ ചുമത്തുകയോ ചെയ്യില്ലെന്ന് ജനറൽ ഡയറക്ടർ അറിയിച്ചു.
മനാമ : വാഹനങ്ങളിൽ പതിക്കുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഒടുവിൽ ഇല്ലാതാകുന്നു. ഇനി മുതൽ ബഹ്റൈനിലെ വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങളിൽ ആർ.സി (രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്) പതിക്കേണ്ടതില്ലെന്ന് ജനറൽ ഡയറക്ടർ ഓഫ് ട്രാഫിക് കേണൽ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൾവഹാബ് അൽ ഖലീഫ അറിയിച്ചു. ആർ.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ കടലാസ് രൂപത്തിൽ നിന്ന് മാറ്റി ഇലക്ട്രോണിക് രൂപത്തിലാക്കിയതിനെ തുടർന്നാണിത്.
ഇ-രജിസ്‌ട്രേഷൻ ഏർപ്പെടുത്തുന്നതിലൂടെ രജിസ്ട്രാറിന് എല്ലാ നടപടികളും ഇ- ഗവണ്മെന്റ് പോർട്ടൽ വഴി പൂർത്തീകരിക്കാനാകും. ഇ-രജിസ്‌ട്രേഷനു ശേഷം ലഭിക്കുന്ന ഇ-പേയ്‌മെന്റ് രസീത് പൊലീസ് ആവശ്യപ്പെടുമ്പോൾ നൽകണം.
ഇ- സർവീസുകൾ ഇനിയും വികസിപ്പിക്കുവാനാണ് ട്രാഫിക് പൊലീസ് ലക്ഷ്യമിടുന്നത്. അതിനാൽ വാഹനത്തിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പതിക്കാത്തതിന്റെ പേരിൽ നടപടിയെടുക്കുകയോ, പിഴ ചുമത്തുകയോ ചെയ്യില്ലെന്ന് ജനറൽ ഡയറക്ടർ അറിയിച്ചു.