- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരെന്നാൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടല്ല; ഞങ്ങളാരും കൊലപാതകം പേടിച്ച് റൂമിനകത്ത് ഇരിക്കുന്നവരും അല്ല; സ്ത്രീധനമില്ലാത്ത, ബലാത്സംഗമില്ലാത്ത കണ്ണൂരിനെ നിങ്ങക്കറിയില്ല...; തെയ്യത്തിന്റെയും തിറയുടെയും നാടായ കണ്ണൂരിനെ നിങ്ങക്കറിയില്ല...; കണ്ണൂരെന്ന് കേൾക്കുമ്പോൾ പേടിക്കുന്നവരുണ്ടോ...? ഒരു കണ്ണൂരുകാരനു പറയാനുള്ളത്...!
കണ്ണൂർ: കണ്ണൂരിൽ കൊല്ലും കൊലയും ആണെന്ന രീതിയിലുള്ള ട്രോളുകളും സംസാരവും തന്നയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായിട്ട് സോഷ്യൽ മീഡിയയിൽ ഉൾപെടെ ചർച്ചാ വിഷയം. കശ്മീരിനു പകരം പാക്കിസ്ഥാന് കണ്ണൂര് കൊടുക്കാം. എന്ന വാക്കുകളാണ് ട്രോളുകളിൽ നിറഞ്ഞത്. എന്നാൽ കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടല്ല. ഞങ്ങളാരും കൊലപാതകം പേടിച്ച് റൂമിനകത്ത് ഇരിക്കുന്നവർ അല്ല എന്നാണ് കണ്ണൂരുകാർക്ക് പറയാനുള്ളത്. കണ്ണൂരിനെ വിമർശിച്ച് പരലും രംഗത്തെത്തിയപ്പോൾ കണ്ണൂരുകാർക്കും ചിലത് പറയാനുണ്ടായിരുന്നു. പേടിയുള്ളവൻ കണ്ണൂരിൽ വരണ്ട.... നിങ്ങക്ക് കണ്ണൂരെന്താണെന്ന് ഈ ജന്മത്തിൽ മനസ്സിലാകൂല...അത് മനസ്സിലാകാൻ നീങ്ങൾ ഒന്നും അത്ര വളർന്നിട്ടില്ല...ഇഷ്ടപ്പെട്ടാൽ ചങ്ക് പറിച്ച് കൊടുക്കുന്നവരാണ് കണ്ണൂരുകാർ...മറിച്ചായാൽ ചങ്ക് പറിച്ചെടുക്കും...ഏറ്റവും കൂടുതൽ വഴക്കുണ്ടാകുന്നത് ഏറ്റവും നല്ല സൗഹൃദങ്ങൾക്ക് വിള്ളൽ ഉണ്ടാകുമ്പോഴാണ്... കണ്ണൂരുകാർക്ക് സ്‌നേഹിക്കാനേ അറിയൂ... പക്ഷേ നോവിച്ചാൽ അത് ഭയങ്കരമായ രൂപമാറ്റം കാണിച്ചേക്കാം...കാരണം അവർക്ക് വെറുപ്പിക്കു
കണ്ണൂർ: കണ്ണൂരിൽ കൊല്ലും കൊലയും ആണെന്ന രീതിയിലുള്ള ട്രോളുകളും സംസാരവും തന്നയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായിട്ട് സോഷ്യൽ മീഡിയയിൽ ഉൾപെടെ ചർച്ചാ വിഷയം. കശ്മീരിനു പകരം പാക്കിസ്ഥാന് കണ്ണൂര് കൊടുക്കാം. എന്ന വാക്കുകളാണ് ട്രോളുകളിൽ നിറഞ്ഞത്. എന്നാൽ കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടല്ല. ഞങ്ങളാരും കൊലപാതകം പേടിച്ച് റൂമിനകത്ത് ഇരിക്കുന്നവർ അല്ല എന്നാണ് കണ്ണൂരുകാർക്ക് പറയാനുള്ളത്. കണ്ണൂരിനെ വിമർശിച്ച് പരലും രംഗത്തെത്തിയപ്പോൾ കണ്ണൂരുകാർക്കും ചിലത് പറയാനുണ്ടായിരുന്നു.
പേടിയുള്ളവൻ കണ്ണൂരിൽ വരണ്ട.... നിങ്ങക്ക് കണ്ണൂരെന്താണെന്ന് ഈ ജന്മത്തിൽ മനസ്സിലാകൂല...അത് മനസ്സിലാകാൻ നീങ്ങൾ ഒന്നും അത്ര വളർന്നിട്ടില്ല...ഇഷ്ടപ്പെട്ടാൽ ചങ്ക് പറിച്ച് കൊടുക്കുന്നവരാണ് കണ്ണൂരുകാർ...മറിച്ചായാൽ ചങ്ക് പറിച്ചെടുക്കും...ഏറ്റവും കൂടുതൽ വഴക്കുണ്ടാകുന്നത് ഏറ്റവും നല്ല സൗഹൃദങ്ങൾക്ക് വിള്ളൽ ഉണ്ടാകുമ്പോഴാണ്... കണ്ണൂരുകാർക്ക് സ്‌നേഹിക്കാനേ അറിയൂ... പക്ഷേ നോവിച്ചാൽ അത് ഭയങ്കരമായ രൂപമാറ്റം കാണിച്ചേക്കാം...കാരണം അവർക്ക് വെറുപ്പിക്കുന്നവരെ ഇഷ്ടമല്ല.... നിങ്ങക്കൊക്കെ രാഷ്ട്രീയ കൊലപാതകങ്ങളുടെ മേൽവിലാസമുള്ള കണ്ണൂരിനെ മാത്രമേ അറിയൂ... വേറേയൊരു കണ്ണൂരുണ്ട്... സ്ത്രീധനമില്ലാത്ത , ബലാത്സംഗമില്ലാത്ത കണ്ണൂരിനെ നിങ്ങക്കറിയില്ല...
തെയ്യത്തിന്റെയും തിറയുടെയും നാടായ കണ്ണൂരിനെ നിങ്ങക്കറിയില്ല... കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ കണ്ണൂരിലാണെന്ന് നിങ്ങക്കറിയില്ല... മൂന്ന് സികളുടെ നാടായ തലശ്ശേരി കണ്ണൂരിലാണെന്ന് നിങ്ങക്കറിയില്ല.... നിങ്ങക്കിവ അറിയണമെങ്കിൽ നിയൊക്കെ കണ്ണൂരിൽ വന്ന് ജീവിച്ച് നോക്കണം... ഗുണ്ടാ ആക്രമണങ്ങൾക്ക് പേര് കേട്ട തിരുവനന്തപുരത്ത്കാരും മയക്ക് മരുന്ന് കഞ്ചാവ് കേസുകൾ കൂടുതൽ റിപ്പോട്ട് ചെയ്യപ്പെടുന്ന എറണാകുളത്ത്കാരും സ്ത്രീ ധന പീഡന കേസുകൾ റിപ്പോട്ട് ചെയ്യപ്പെടുന്ന മറ്റു ജില്ലക്കാരും രാഷ്ട്രീയത്തിന്റെ പേരിൽ കണ്ണൂരിനെ അങ്ങ് താഴ്‌ത്തികെട്ടാൻ നോക്കണ്ട.. ഇവിടെ രാഷ്ട്രീയമായ പ്രശ്‌നങ്ങൾ മാത്രമേയുള്ളൂ.... കണ്ണൂരുകാർ പറയുന്നു.
കണ്ണൂരിനെക്കുറിച്ച് ആർ.ജെ സൂരജ് പങ്കുവച്ച വാക്കുകളും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുകയാണ്. 26 വർഷം വർഷം കണ്ണൂരിൽ ജീവിച്ച സൂരജ് തന്റെ അനുഭവം ഫേസ്‌ബുക്ക് വീഡിയോയിലൂടെ പങ്കുവെക്കുകയാണ്. സൂരജ് വീഡിയോയിൽ പറയുന്നു...
ഞാൻ .ആർ.ജെ സൂരജ്..
ദോഹയിൽ നിന്നാണ്. ഒരു കണ്ണൂരുകാരനാണ്. കഴിഞ്ഞ ദിവസത്തെ വാർത്തകളിലൂടെയെല്ലാം സഞ്ചരിച്ചിട്ടുണ്ടാവാം, വേണ്ടുന്നേനും വേണ്ടാത്തതിനുമൊക്കെ അഭിപ്രായം പറയുന്നത് നമ്മുടെ കണ്ണീരുകാരുടെ ശീലമായതു കൊണ്ട്തന്നെ സുഹൃത്തുക്കളുടെ ചോദ്യം അനുഭവിക്കേണ്ടിയും വന്നു. എന്താണ് നിങ്ങളുടെ പ്രശ്‌നം നിങ്ങളുടെ കണ്ണൂരിൽ എപ്പോഴും കൊല്ലും കൊലയും മാത്രമാണല്ലോ, നിങ്ങളുടെ കണ്ണൂരെന്നു കേൾക്കുമ്പോൾ നമ്മൾക്ക് പേടി തോന്നി ത്തുടങ്ങി. എന്നുള്ള അഭിപ്രായങ്ങളും കേട്ടു. കശ്മീരിന് പകരം പാക്കിസ്ഥാന് കണ്ണൂരിനെ കൊടുത്താൽ മതിയോ എന്നുള്ള ചോദ്യങ്ങളും കേട്ടു. ഉറക്കത്തിലെഴുന്നേറ്റു കഴുത്തിൽ തലയുണ്ടോ എന്നു നോക്കുന്ന കണ്ണീരുകാരന്റെ ട്രോളും കണ്ടു. ഇങ്ങനെ കണ്ണീരിന്റെ ചിത്രങ്ങൾ വികൃതമാക്കപ്പെടുന്ന ചുറ്റുപാടിലൂടെയാണ് പാവം ഞങ്ങളു കണ്ണീരുകാർ കടന്നു പോകുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ കണ്ണൂരിലുള്ള, കണ്ണൂരിൽ ജീവിക്കുന്ന ആളെന്ന നിലയിൽ അഭിപ്രായം പറയുകയാണ്.
ഇതൊരു കണ്ണീരു കാരന്റെ ദീനരോദനം എന്നൊക്കെപ്പറഞ്ഞു കമന്റുകൾ വന്നേക്കാം, കുഴപ്പമില്ല. എന്റെ നാട്ടിനെക്കുറിച്ച് ഞാനെങ്കിലും നല്ലത് പറയേണ്ടേ..സത്യം പറയേണ്ടേ, നിജസ്ഥിതി അറിയിക്കേണ്ടേ, അതു കൊണ്ടു മാത്രം പറയുകയാണ്. ഞങ്ങളും നിങ്ങളെപ്പോലെതന്നെയാണ് ഇത്തരത്തിലുള്ള സംഭവങ്ങളറിയുന്നത്. ഉദാഹരണത്തിന് കഴിഞ്ഞ 26 വർഷം ശ്രീകണ്ഠാപുരത്തിനടുത്ത് ഒരു കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ ജീവിച്ചു വളർന്നൊരാളാണ് ഞാൻ. ഇതുവരെയായിട്ട് ഞാനൊരു തല്ലു പോലും കണ്ടിട്ടില്ല. ഇതുവരെ ഞാനൊരു പ്രശ്‌നം പോലും അഭിമുഖീകരിച്ചിട്ടില്ല. കണ്ണൂർ ജില്ലയിലുള്ള 90 ശതമാനം പ്രദേശത്തും ഇത്തരത്തിലുള്ള ജീവിത രീതിയിലൂടെ തന്നെയാണ് കടന്നു പോകുന്നത്. എവിടേയും പ്രശ്‌നങ്ങളില്ല. ഞങ്ങളും വാർത്തകളിൽ നിന്നാണ് ഇത്തരം സംഭവങ്ങൾ അറിയുന്നത്. അല്ലാതെ ഞങ്ങളാരും കൊലപാതകം പേടിച്ച് റൂമിനകത്തിരിക്കുന്നവരല്ല.
പിന്നെ ചില സ്ഥലങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാവാം. അത് പ്രശ്‌നമില്ലാത്ത നാട് എവിടെയാണ് ഉള്ളത്. ഏതെങ്കിലും ചെറിയ സ്ഥലത്ത് പ്രശ്‌നങ്ങൾ ഉള്ളത് പെരുപ്പിച്ച് കാണിക്കുന്നത്. ഏതെങ്കിലും തത്പരകക്ഷികളാവാം. എല്ലാ സ്ഥലത്തും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് ആരാണെന്നു നോക്കിക്കഴിഞ്ഞാൽ തന്നെ ഇവരുടെ രാഷ്ട്രീയ ലക്ഷ്യം ഏതാണെന്ന് ചോറ് തിന്നുന്ന ഏതൊരു മലയാളിക്കും മനസിലാകും. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ വരുമ്പോൾ പോലും സപ്പോർട്ട് ചെയ്യുന്നത് കണ്ടു. അക്കൂട്ടത്തിൽ നടൻ സലിം കുമാറിന്റെ അഭിപ്രായങ്ങൾ കണ്ടു.
നിങ്ങൾ ഉച്ച സമയത്ത് ഒരു വീട്ടിൽ കടന്നു ചെന്നാൽ, ഏതൊരു ദേശക്കാരനാവട്ട, മതക്കാരനാവട്ടേ, ഭാഷയാവട്ടേ, കയറിയിരിക്ക്, ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കും ഒരു കണ്ണൂരുകാരൻ. യാത്രചെയ്യുമ്പോഴാണെങ്കിൽ നിങ്ങളോട് വിശേഷങ്ങൾ ചോദിക്കും. കണ്ണൂരു കാരന് ചുറ്റുപാടുകളുമായി ബന്ധമില്ലാതെ ജീവിക്കാനാവില്ല. അയൽക്കാരനുമായി ബന്ധം സൂക്ഷിക്കാതെ ജീവിക്കാനാവില്ല. എവിടെയുണ്ട് കേരളത്തിൽ സ്ത്രീധനം ചോദിക്കാത്ത ചെറുപ്പക്കാരുള്ള ജില്ല. അത് കണ്ണൂരുമാത്രമേ ഉണ്ടാവുകയുള്ളു. കണ്ണൂരെന്നു പറയുമ്പോൾ പേടിക്കുന്നവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളു. നിങ്ങളെ ഹൃദയപൂർവ്വം, സ്‌നേഹപൂർവ്വം കണ്ണൂരിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്യുകയാണ്. കണ്ണൂരു വന്നാൽ തലപോകുമെന്ന പേടി വേണ്ട, ഞങ്ങൾ കണ്ണീരുകാര് ഇരട്ടച്ചങ്കുള്ളവരെന്നാണല്ലോ വെപ്പ്, ഒരു ചങ്കു ഞങ്ങളു വച്ച് തന്നേക്കാം. സ്വാഗതം. നന്ദി.