- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിയെ വിമർശിച്ച രമേശ് നാരായണനെതിരെ സംവിധായകൻ ആർ എസ് വിമൽ രംഗത്ത്; സിനിമയിൽ ഏതു ഗാനം വേണമെന്നു തീരുമാനിക്കുന്നതു സംവിധാകയകൻ; അംഗീകാരം കിട്ടിയശേഷം ചെളി വാരിയെറിയുകയാണെന്നും വിമൽ
കൊച്ചി: എന്നു നിന്റെ മൊയ്തീനിലെ ഗാനങ്ങളുടെ പേരിൽ പൃഥ്വിരാജിനെ വിമർശിച്ച സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ ചിത്രത്തിന്റെ സംവിധായകൻ ആർ എസ് വിമൽ രംഗത്തെത്തി. സിനിമയിൽ ഏതു ഗാനം വേണമെന്നു തീരുമാനിക്കുന്നത് സംവിധായകനാണെന്നും വിമൽ തുറന്നടിച്ചു. പി ജയചന്ദ്രനെക്കൊണ്ട് ഗാനം പാടിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രൃഥ്വിരാജ് തന്നെയായിരുന്ന
കൊച്ചി: എന്നു നിന്റെ മൊയ്തീനിലെ ഗാനങ്ങളുടെ പേരിൽ പൃഥ്വിരാജിനെ വിമർശിച്ച സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ ചിത്രത്തിന്റെ സംവിധായകൻ ആർ എസ് വിമൽ രംഗത്തെത്തി. സിനിമയിൽ ഏതു ഗാനം വേണമെന്നു തീരുമാനിക്കുന്നത് സംവിധായകനാണെന്നും വിമൽ തുറന്നടിച്ചു.
പി ജയചന്ദ്രനെക്കൊണ്ട് ഗാനം പാടിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രൃഥ്വിരാജ് തന്നെയായിരുന്നു. യേശുദാസ് ആലപിച്ച ഗാനം ചിട്ടപ്പെടുത്തിയത് താൻ അറിയാതെയാണെന്നും വിമൽ പറഞ്ഞു.
അംഗീകാരം കിട്ടിയശേഷം രമേശ് നാരായണൻ ചെളി വാരി എറിയുകയാണ്. അതിനു തന്നെ ചാരുകയാണെന്നും വിമൽ പറഞ്ഞു.
അവാർഡു ലഭിച്ചതിനു പിന്നാലെയാണു പൃഥ്വിരാജിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് നാരായണൻ രംഗത്തെത്തിയത്. പൃഥ്വിരാജ് പാട്ടൊഴിവാക്കാൻ ആവശ്യപ്പെട്ട കാര്യം സംവിധായകൻ ആർ.എസ് വിമൽ തന്നെയാണ് തന്നോടു പറഞ്ഞത്. ആ ഗാനങ്ങൾക്ക് അക്കാദമിക് തലം മാത്രമേ ഉള്ളൂവെന്നാണു പൃഥ്വിരാജ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
താരത്തിന്റെ എതിർപ്പ് ഗൗനിക്കാതെ സിനിമയിൽ ഉൾപ്പെടുത്തിയ 'ശാരദാംബരം' എന്ന ഗാനം പി. ജയചന്ദ്രനെക്കൊണ്ടു പാടിച്ചതും നായകന് ഇഷ്ടമായില്ല. ജയചന്ദ്രനെ മാറ്റണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടുവെന്നും എന്നാൽ തന്റെ നിർബന്ധത്തിലാണ് ജയചന്ദ്രനെ മാറ്റാതിരുന്നതെന്നും രമേശ് നാരായണൻ പറഞ്ഞു. ഇത്തരം നടന്മാരുടെ ഇടപെടലാണ് മലയാള സിനിമയ്ക്കു നല്ല ഗാനങ്ങൾ ലഭിക്കാൻ തടസമെന്നും സംഗീതസംവിധായകൻ ആരോപിച്ചിരുന്നു.