അഷ്ടമിരോഹിണി ദിനത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായുർ ക്ഷേത്രം സന്ദർശിച്ചതും തുടർന്ന് ക്ഷേത്ര ആചാരങ്ങൾ നടത്തിയതും. ഇത് ഉടൻ തന്നെ വിവാദമാവുകയും ചെയ്തിരുന്നു. തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം ആവശ്യപ്പെട്ട സിപിഎമ്മിന്റെ നടപടിക്കെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. കോടിയേരിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ആർ സന്ദീപ് എഴുതിയ കുറിപ്പ്.

ആർ. സന്ദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമ്പലത്തിൽ തൊഴുതതിന് കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിക്കാൻ ഒരുങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ചില ചോദ്യങ്ങൾ...

1. വത്തിക്കാനിൽ പോയി പോപ്പിന്റെ കൈ മുത്തിയ കേന്ദ്രക്കമ്മിറ്റിയംഗം ഡോ തോമസ് ഐസകിനോട് വിശദീകരണം തേടാഞ്ഞത് എന്തായിരുന്നു?
2. കത്തോലിക്കാ മാട്രിമോണിയൽ സൈറ്റായ ചാവറ മാട്രിമോണിയൽ വഴി അനുയോജ്യനായ വരനെ തേടിയതിനും ഭരണങ്ങാനം പള്ളിയിൽ പ്രാർത്ഥിക്കാൻ പോയതിനും എസ്എഫ്‌ഐ സംസ്ഥാന നേതാവായിരുന്ന ചിന്താ ജെറോമിനോട് എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ?
3. സമ്മേളനത്തിനിടെ നിസ്‌കരിക്കാൻ മുസ്ലിം സഖാക്കൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയ ഡിവൈഎഫ്‌ഐയുടെ നടപടി അങ്ങ് അറിഞ്ഞിരുന്നോ?
4. ഹിന്ദുകുട്ടികളുടെ ചന്ദനം മായ്ക്കാനും കയ്യിലെ ചരട് പൊട്ടിക്കാനും നടന്ന കുട്ടി സഖാക്കൾ കോഴിക്കോട് മുക്കത്തുള്ള മമോ കോളേജിൽ നിസ്‌കാര കുപ്പായം വിതരണം ചെയ്തത് വിശദീകരണം ആവശ്യമുള്ള നടപടിയായിരുന്നോ?
5. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ മകളുടെ വിവാഹം പരുമല പള്ളിയിൽ വെച്ച് ക്രിസ്തീയ ആചാര പ്രകാരം നടന്നതിന് താങ്കളും സാക്ഷിയായിരുന്നുവല്ലോ? ആർഭാട വിവാഹത്തിൽ പങ്കെടുത്ത താങ്കൾ അത് ആരോടെങ്കിലും വിശദീകരിച്ചോ?
6. പുര വാസ്തുബലിക്ക് ഗണപതി ഹോമം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച പാർട്ടി പ്ലീനം എന്തുകൊണ്ടാണ് വീട് വെഞ്ചരിക്കുന്നതിന് നിരോധനം ഏർപ്പെടുത്താഞ്ഞത്?
7. പാർട്ടി പ്രവർത്തകരായിട്ടും പരസ്യമായി മതാചാരം പിന്തുടരുന്ന ടി കെ ഹംസ, കെ ടി ജലീൽ എന്നിവരോട് വിശദീകരണം ചോദിക്കാൻ അങ്ങേക്ക് തന്റേടമുണ്ടോ?
8. പാർട്ടി സമ്മേളനങ്ങൾ നാളെ മുതൽ തുടങ്ങുകയാണല്ലോ. അംഗങ്ങളിൽ നിന്ന് ക്രഡൻഷ്യൽ റിപ്പോർട്ട് ശേഖരിക്കുമ്പോൾ മതവിശ്വാസിയാണോ എന്ന ചോദ്യം കൂടി ഉൾപ്പെടുത്തി അത് പരസ്യപ്പെടുത്താൻ ധൈര്യമുണ്ടോ?
9. ശ്രീകൃഷ്ണജയന്തിക്ക് ഘോഷയാത്ര നടത്തുന്ന പാർട്ടിക്ക് നബിദിനത്തിനും ക്രിസ്മസ്സിനും ഘോഷയാത്ര നടത്താൻ തന്റേടമില്ലാത്തത് എന്തുകൊണ്ടാണ്?
10. മലബാറിലെ കുടുംബ ക്ഷേത്രങ്ങളും ട്രസ്റ്റുകളും ഏറ്റെടുക്കാൻ ശ്രമിക്കുന്ന ദേവസ്വംബോർഡ് ഇത്തരമൊരു അഭിപ്രായം മതസ്ഥരുടെ ദേവാലയങ്ങളുടെ കാര്യത്തിൽ പറയുമോ?
........................
പാർട്ടി കമ്മിറ്റികളിൽ ഈ ചോദ്യങ്ങൾ സഖാക്കൾ ചോദിക്കില്ല എന്നതു കൊണ്ട് ആർക്കും ഇത്തരം ചോദ്യങ്ങൾ ഇല്ലെന്ന് ധരിക്കരുത്....