- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേപ്പട്ടി കടിച്ച പശുവിന്റെ പാൽ കുടിക്കുകയോ ഇറച്ചി കഴിക്കുകയോ ചെയ്താൽ പേ പിടിക്കുമോ?
തിരുവനന്തപുരം: പേപ്പട്ടി കടിച്ച പശുവിന്റെ പാൽ കുടിച്ചാലും ഇറച്ചികഴിച്ചാലും പ്രശ്‌നമുണ്ടോയെന്നും പേവിഷബാധയേൽക്കുമോയെന്നുമുള്ള ആശങ്ക സജീവമാണ്. പക്ഷേ, ഇത്തരത്തിൽ ഭയപ്പെടുന്നതിൽ കാര്യമില്ലെന്ന് വ്യക്തമാക്കുകയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു. സംസ്ഥാനത്ത് പട്ടിശല്യം വ്യാപകമായതോടെ പലയിടത്തും വളർത്തുമൃഗങ്ങളും പട്ടികളുടെ ആക്രമണത്തിന് ഇരയായിരുന്നു. ഇതോടെ ജനങ്ങൾ ഇത്തരത്തിൽ പട്ടികൾ ആക്രമിച്ച പശുവിന്റെ പാൽ കുടിക്കാമോ എന്ന് ചോദിച്ച് ആശുപത്രി അധികൃതരെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയും സമീപിക്കുന്നുണ്ട്. തിരുവനന്തപുരം കരിക്കകത്ത് കഴിഞ്ഞ ദിവസം കരിക്കകത്ത് പേപ്പട്ടി കടിച്ച പശു ചത്തതിനെ തുടർന്ന് ഈ പശുവിന്റെ പാൽ വാങ്ങി കുടിച്ച 23 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പ്രമുഖ പൊതുജനാരോഗ്യ പ്രവർത്തകൻ കൂടിയായ പ്രിൻസിപ്പൽ തോമസ് മാത്യു പ്രസ്താവനയിൽ ജനങ്ങൾ ഭീതിയിലാവേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയത്. മുറിവിൽക്കൂടി മാത്രമേ പേവിഷബാധയേൽക്കുകയുള്ളൂവെന്ന് അദ്
തിരുവനന്തപുരം: പേപ്പട്ടി കടിച്ച പശുവിന്റെ പാൽ കുടിച്ചാലും ഇറച്ചികഴിച്ചാലും പ്രശ്‌നമുണ്ടോയെന്നും പേവിഷബാധയേൽക്കുമോയെന്നുമുള്ള ആശങ്ക സജീവമാണ്. പക്ഷേ, ഇത്തരത്തിൽ ഭയപ്പെടുന്നതിൽ കാര്യമില്ലെന്ന് വ്യക്തമാക്കുകയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു.
സംസ്ഥാനത്ത് പട്ടിശല്യം വ്യാപകമായതോടെ പലയിടത്തും വളർത്തുമൃഗങ്ങളും പട്ടികളുടെ ആക്രമണത്തിന് ഇരയായിരുന്നു. ഇതോടെ ജനങ്ങൾ ഇത്തരത്തിൽ പട്ടികൾ ആക്രമിച്ച പശുവിന്റെ പാൽ കുടിക്കാമോ എന്ന് ചോദിച്ച് ആശുപത്രി അധികൃതരെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയും സമീപിക്കുന്നുണ്ട്.
തിരുവനന്തപുരം കരിക്കകത്ത് കഴിഞ്ഞ ദിവസം കരിക്കകത്ത് പേപ്പട്ടി കടിച്ച പശു ചത്തതിനെ തുടർന്ന് ഈ പശുവിന്റെ പാൽ വാങ്ങി കുടിച്ച 23 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പ്രമുഖ പൊതുജനാരോഗ്യ പ്രവർത്തകൻ കൂടിയായ പ്രിൻസിപ്പൽ തോമസ് മാത്യു പ്രസ്താവനയിൽ ജനങ്ങൾ ഭീതിയിലാവേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയത്.
മുറിവിൽക്കൂടി മാത്രമേ പേവിഷബാധയേൽക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. തിളപ്പിച്ച പാലും വേവിച്ച മാംസവും മാത്രമേ സാധാരണ കഴിക്കാറുള്ളൂ എന്നതിനാൽ മാംസത്തിലൂടെയും പാലിലൂടെയും പേവിഷബാധയേൽക്കാനുള്ള സാധ്യത തീരെ കുറവാണെന്നും പശുവുമായി അടുത്തിടപഴകിയവരും കടിയേറ്റവരും മുറിവുള്ളവരും മാത്രം പ്രതിരോധ കുത്തിവയ്‌പ്പെടുത്താൽ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാൽകുടിച്ചതിലൂടെ പേവിഷം ഏൽക്കുമെന്ന പരിഭ്രാന്തിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർക്ക് മതിയായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാൽ തിളച്ചുപൊന്തുമ്പോൾ അതിലെ പേവിഷത്തിന്റെ അണുക്കൾ നശിക്കും. അതുപോലെ ഇറച്ചി ഉപയോഗിക്കുമ്പോൾ നല്ലവണ്ണം വേവിച്ച് ഉപയോഗിക്കുകയും വേണമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.