- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു; പ്രണയ വിവാഹം അല്ലായിരുന്നു; പക്ഷേ കാര്യങ്ങളൊന്നും ശരിയായ ദിശയിൽ പോയില്ല; തുറന്ന് പറച്ചിലുമായി രചന നാരായണൻ കുട്ടി
കൊച്ചി: വിവാഹ മോചനത്തിന് ശേഷം താൻ വളരെ ബോൾഡായെന്നും പ്രശ്‌നങ്ങളെ നേരിടാൻ പടിച്ചെന്നും രചന നാരായണൻകുട്ടി.കപ്പ ടിവി അവതരിപ്പിക്കുന്ന ഹാപ്പിനസ് പ്രൊജക്ടിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എനിക്ക് മാത്രമല്ല ഒരുപാട് പേർക്ക് ജീവിതത്തിൽ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. പ്രണയ വിവാഹം അല്ലായിരുന്നു. പക്ഷേ കാര്യങ്ങളൊന്നും ശരിയായ ദിശയിൽ പോയില്ല. തുടക്കത്തിൽ മാനസികമായി ഞാൻ ഒരുപാട് വിഷമിച്ചിരുന്നു. ഒരു മൂന്ന് മാസത്തോളം അങ്ങനെ തന്നെ പോയി. അപ്പോഴെല്ലാം താങ്ങും തണലുമായി നിന്നത് എന്റെ സുഹൃത്തുക്കളാണ്. ഞാൻ വിവാഹത്തിന് മുൻപ് ജോലി രാജിവച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം ഞാൻ ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രിൻസിപ്പൽ എന്നെ ജോലിയിലേക്ക് തിരിച്ച് വിളിച്ചു. വീണ്ടും സ്‌കൂളിൽ ജോലിക്ക് കയറി. എന്റെ ജീവിതത്തിലെ വഴിത്തിരിവ് കല്യാണം തന്നെയായിരുന്നു. കല്യാണം കഴിഞ്ഞ് പെട്ടന്ന് തന്നെ മകൾ പ്രശ്‌നങ്ങൾ പറയുമ്‌ബോൾ മാതാപിതാക്കൾ പേടിക്കും. അവർക്ക് നല്ല പേ
കൊച്ചി: വിവാഹ മോചനത്തിന് ശേഷം താൻ വളരെ ബോൾഡായെന്നും പ്രശ്‌നങ്ങളെ നേരിടാൻ പടിച്ചെന്നും രചന നാരായണൻകുട്ടി.കപ്പ ടിവി അവതരിപ്പിക്കുന്ന ഹാപ്പിനസ് പ്രൊജക്ടിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
എനിക്ക് മാത്രമല്ല ഒരുപാട് പേർക്ക് ജീവിതത്തിൽ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. പ്രണയ വിവാഹം അല്ലായിരുന്നു. പക്ഷേ കാര്യങ്ങളൊന്നും ശരിയായ ദിശയിൽ പോയില്ല. തുടക്കത്തിൽ മാനസികമായി ഞാൻ ഒരുപാട് വിഷമിച്ചിരുന്നു. ഒരു മൂന്ന് മാസത്തോളം അങ്ങനെ തന്നെ പോയി. അപ്പോഴെല്ലാം താങ്ങും തണലുമായി നിന്നത് എന്റെ സുഹൃത്തുക്കളാണ്. ഞാൻ വിവാഹത്തിന് മുൻപ് ജോലി രാജിവച്ചിരുന്നു. വിവാഹമോചനത്തിന് ശേഷം ഞാൻ ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രിൻസിപ്പൽ എന്നെ ജോലിയിലേക്ക് തിരിച്ച് വിളിച്ചു. വീണ്ടും സ്‌കൂളിൽ ജോലിക്ക് കയറി. എന്റെ ജീവിതത്തിലെ വഴിത്തിരിവ് കല്യാണം തന്നെയായിരുന്നു.
കല്യാണം കഴിഞ്ഞ് പെട്ടന്ന് തന്നെ മകൾ പ്രശ്‌നങ്ങൾ പറയുമ്‌ബോൾ മാതാപിതാക്കൾ പേടിക്കും. അവർക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നാൽ എനിക്കൊപ്പം നിന്നു. എല്ലാവരും വിഷമിച്ചു. ഇപ്പോൾ അതെല്ലാം മാറി. ആ സംഭവം എന്നെ സംബന്ധിച്ച് കൂടുതൽ കരുത്ത് പകർന്നു. ഇപ്പോൾ ഇനി എന്തും നേരിടാം. അനുഭവങ്ങളിൽ നിന്ന് കൂടുതൽ നമുക്ക് പഠിക്കാൻ സാധിക്കും. നൃത്തമാണ് എനിക്കിപ്പോൾ എല്ലാം. എന്റെ കൂട്ട് നൃത്തമാണ്. ഇതാണ് ഇപ്പോഴത്തെ എന്റെ ഹാപ്പിനസ് പ്രൊജക്ട്.താരം പറയുന്നു.