കൊച്ചി: താരവിവാഹങ്ങൾ മലയാളികൾക്ക് പുതുമയല്ല. എന്നാൽ, സോഷ്യൽ മീഡിയയുടെ കണ്ണ് എല്ലായിടത്തും എത്തിയതോടെ ആഘോഷങ്ങൾക്ക് പകിട്ട് അൽപം കൂടിയോ? ഭാവനയുടെ വിവാഹച്ചടങ്ങും. റിസപ്ഷനും,താരത്തിളക്കവുമെല്ലാമാണ് ഇപ്പോൾ ചർച്ചാവിഷയം.ഭാവനയുടെ ഉറ്റസുഹൃത്തക്കളാണ് ചടങ്ങിന് മോടി കൂട്ടിയത്.

രമ്യ നമ്പീശൻ, സയനോര, ശ്രിത ശിവദാസ്, ശിൽപബാല, മൃദുല, ഷഫ്ന എന്നിവരാണ് താരത്തിളക്കം കൂട്ടിയത്. കോഫീ ബ്രൗണും ഗോൾഡനും ചേർന്ന സാരിയാണ് എല്ലാവരും ധരിച്ചത്.ഭാവനയ്ക്ക് റിസപ്ഷൻ സമയത്ത് സർപ്രൈസ് നൽകാനുള്ള ഗൂഢാലോചനയും ആ വേദിയിൽ വെച്ച് തന്നെ അവർ നടത്തി. താൻ ലിപ്സ്റ്റിക്ക് ഇട്ടില്ലെന്ന് സയനോര ഷഫ്നയോട് നിരാശയോടെ പറഞ്ഞു. നിനക്ക് ഒരു കുഴപ്പവുമില്ലെന്ന് ഷഫ്ന സമാധാനിപ്പിച്ചു.

ഇവരുടെ രസകരമായ സംഭാഷണങ്ങൾ കേട്ട് ഒരാൾ കൂടി ആ ഗ്യാങിൽ ഉണ്ടായിരുന്നു. നമ്മുടെ പ്രിയപ്പെട്ട നടി രചന നാരായണൻകുട്ടി...ആ ടീമിൽ തന്നെ ഒറ്റപ്പെട്ടുപോയി താരം. സെറ്റ് സാരിയുടുത്ത് എത്തിയ താരം അവർ ആറ് പേരിൽ നിന്ന് വ്യത്യസ്തയായി തന്നെ കണ്ടു. അവർ സംസാരിക്കുന്നതും നോക്കി നിൽക്കാനേ രചനയ്ക്ക് കഴിഞ്ഞുള്ളൂ. അവരുടെ തമാശകൾ കേട്ട് ചിരിക്കാനും മറന്നില്ല.

ഭാവനയുടെ വിവാഹത്തിൽ താരങ്ങളായത് രമ്യ നമ്പീശൻ, സയനോര, ശ്രിത ശിവദാസ്, ശിൽപബാല, മൃദുല, ഷഫ്ന എന്നിവരായിരുന്നു. കോഫീ ബ്രൗണും ഗോൾഡനും ചേർന്ന സാരിയാണ് എല്ലാവരും ധരിച്ചത്. വിവാഹ വേദിയിൽ തന്നെ എല്ലാവരും തമ്പടിച്ചിരുന്നു. നവീന്റെ സുഹൃത്തുക്കളെ ലൈനടിച്ചും കമന്റടിച്ചും രമ്യാ നമ്പീശനും ടീമും ആഘോഷിച്ചു.

ഭാവനയ്ക്ക് റിസപ്ഷൻ സമയത്ത് സർപ്രൈസ് നൽകാനുള്ള ഗൂഢാലോചനയും ആ വേദിയിൽ വെച്ച് തന്നെ അവർ നടത്തി. താൻ ലിപ്സ്റ്റിക്ക് ഇട്ടില്ലെന്ന് സയനോര ഷഫ്നയോട് നിരാശയോടെ പറഞ്ഞു. നിനക്ക് ഒരു കുഴപ്പവുമില്ലെന്ന് ഷഫ്ന സമാധാനിപ്പിച്ചു.താരങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ അവേരക്കാളധികം പ്രേക്ഷകർ ശ്രദ്ധിക്കുന്നത് ഗ്യാങ്ങിലുള്ള മറ്റൊരു നടിയെയാണ്. കൂട്ടത്തിലുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. എന്നാൽ, എന്തോ ഒരുപന്തികേട്. മഴവിൽ മനോരമയിലെ മറിമായത്തിലൂടെ കടന്നുവന്ന് സിനിമയിൽ ഇടം പിടിച്ച രചന നാരായണൻ കുട്ടി ആണ് അത്.

സെറ്റ് സാരിയുടുത്ത് എത്തിയ താരത്തിന് ആകെയൊരു ചമ്മൽ. മറ്റുള്ളവർ സംസാരിക്കുന്നത് നോക്കി നിൽക്കാനേ രചനയ്ക്ക് കഴിഞ്ഞുള്ളൂ. അവരുടെ തമാശകൾ കേട്ട് ചിരിക്കാനും മറന്നില്ല.വീഡിയോ വൈറലായതോടെ ആളുകൾ കൂടുതൽ ശ്രദ്ധിച്ചത് രചനയെയാണ്. ഈ ടീമിൽ ഇവർക്കെന്ത് കാര്യം എന്നാണ് ചിലർ ചോദിക്കുന്നത്. മറ്റുചിലരാകട്ടെ കുമ്മനടിച്ച് കയറിയ രചന ശരിക്കും ഒറ്റപ്പെട്ടെന്ന സങ്കടത്തിലും. എല്ലാവരും ചേർന്ന് രചനയെ ഒറ്റപ്പെടുത്തിയെന്നാണ് പറയുന്നത്.

അതേസമയം രമ്യാനമ്പീശനും സയനോരയും ചേർന്ന് ഉദാഹരണം സുജാതയിലെ ഗാനം ആലപിക്കുമ്പോൾ മഞ്ജു ഉൾപ്പെടെയുള്ളവർ കൂടെയുണ്ടായിരുന്നു.