കൊച്ചി; 'ലക്കി സ്റ്റാറി'ൽ ജയറാമിന്റെ നായികയായി സിനിമാ ലോകത്ത് എത്തിയ താരമാണ് രചനനാരായണൻകുട്ടി. മറിമായം എന്ന ഹാസ്യപരിപാടിയിലൂടെയായിരുന്നു രചന ശ്രദ്ധേയയാകുന്നത്. പിന്നീട് കൈ നിറയെ ചിത്രങ്ങളുമായി വെള്ളിത്തിരിയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഇപ്പോൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്ന വാർത്ത രചന നാരായണൻകുട്ടിയുടെ വിവാഹ മോചന വാർത്തയാണ്.

എന്നാൽ രചന വിവാഹിത ആണെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. സിനിമാ താരങ്ങളുടെ ജീവിതത്തിൽ ഡിവോഴ്‌സ് കേസുകൾ തുടർച്ചായായി കേൾക്കുന്നതിനിടക്കാണ് രചനയുടേയും വിവാഹ മോചനവാർത്ത. എന്നാൽ സിനിമയിൽ വരുന്നതിനും മുമ്പാണ് രചനയുടെ വിവാഹവും വിവാഹ മോചനവും നടക്കുന്നത്. പരാജയപ്പെട്ട വിവാഹ ജീവിതത്തെക്കുറിച്ച് രചന മനസ്സ് തുറക്കുമ്പോൾ

'പ്രണയ വിവാഹമാണ് പലപ്പോഴും വിവാഹ മോചനത്തിലെത്തുന്നത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ എന്റേത് പൂർണമായും വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമാണ്. റേഡിയോ മാംഗോയിൽ ആർജെ ആയി ജോലി നോക്കുന്നതിനിടെ, ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് ബിഎഡ് പഠിച്ചത്. ദേവമാത സിഎംഐ സ്‌കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി നോക്കുന്നതിനിടെയായിരുന്നു വിവാഹം. 2011 ജനുവരിയിലായിരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായുള്ള എന്റെ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോഴേക്കും ജീവിതത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി. പത്തൊമ്പത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ-ഭർത്താക്കന്മാരായി കഴിഞ്ഞത്. 2012 ൽ തന്നെ വിവാഹമോചനവും നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന എന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. അവിടെനിന്ന് സിനിമയിലും എത്തി. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുണ്ട്. ജീവിതം ഹാപ്പിയുമാണ്'