- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാരീരികമായും മാനസികമായും ഒരുപാട് പീഡനം സഹിച്ചു; ഒത്തുപോകില്ലെന്ന് ഉറപ്പായതോടെ ബന്ധം വേർപിരിഞ്ഞു: ഭർത്താവ് അരുണുമായുള്ള വിവാഹ മോചന കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തി നടി രചന നാരായണൻ കുട്ടി
തിരുവനന്തപുരം: മലയാള സിനിമാ നടിമാരിൽ തന്റേതായ ശൈലികൊണ്ട് ശ്രദ്ധ നേടിയ നടിയാണ് രചനാ നാരായണൻ കുട്ടി. എപ്പോഴും തന്റേടത്തോടെ പെറുമാറുന്ന പുതു തലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി സിനിമാ രംഗത്തെത്തിയ നടി തന്റെ ജീവിതത്തിലെ ചില സംഭവങ്ങളെകുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.19 ദിവസം മാത്രം ദൈർഘ്യമുണ്ടായിരുന്ന തന്റെ ദാമ്പത്യ ജീവിതത്തെപറ്റിയും രചന നാരായമൻകുട്ടി മനസ്സു തുറന്നു. രചനയുടെ വിവാഹ മോചനം പോയിട്ട് രചന നാരായണൻ കുട്ടി എന്ന നടി വിവാഹിതയായ വിവരം പോലും പലർക്കു അറിയില്ല. പ്രണയ വിവാഹമാണ് പലപ്പോഴും ഡിവോഴ്‌സിൽ കലാശിക്കാറ് എന്നാണ് വെയ്‌പ്പ് എന്നാൽ വീട്ടുകാർ ആലോചിച്ചുറപ്പിച്ച് നടത്തിയതാണ് നടിയുടെ വിവാഹം. ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്ത് രചന ബിഎഡ് പഠിച്ചു. ദേവമാത സിഎംഐ സ്‌കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി നോക്കുന്നതിനിടെയാണ് വിവാഹം കഴിക്കുന്നത്. ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും സഹിക്കാൻ കഴിയാത്ത രീതിയിൽ പീഡിപ്പിക്കുന്നതിനാൽ ആണ് വിവാഹ മോചനം ആവശ്യപ്പെട്ടത് എന്ന് രചന വ്യക്ത
തിരുവനന്തപുരം: മലയാള സിനിമാ നടിമാരിൽ തന്റേതായ ശൈലികൊണ്ട് ശ്രദ്ധ നേടിയ നടിയാണ് രചനാ നാരായണൻ കുട്ടി. എപ്പോഴും തന്റേടത്തോടെ പെറുമാറുന്ന പുതു തലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി സിനിമാ രംഗത്തെത്തിയ നടി തന്റെ ജീവിതത്തിലെ ചില സംഭവങ്ങളെകുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.19 ദിവസം മാത്രം ദൈർഘ്യമുണ്ടായിരുന്ന തന്റെ ദാമ്പത്യ ജീവിതത്തെപറ്റിയും രചന നാരായമൻകുട്ടി മനസ്സു തുറന്നു. രചനയുടെ വിവാഹ മോചനം പോയിട്ട് രചന നാരായണൻ കുട്ടി എന്ന നടി വിവാഹിതയായ വിവരം പോലും പലർക്കു അറിയില്ല.
പ്രണയ വിവാഹമാണ് പലപ്പോഴും ഡിവോഴ്‌സിൽ കലാശിക്കാറ് എന്നാണ് വെയ്‌പ്പ് എന്നാൽ വീട്ടുകാർ ആലോചിച്ചുറപ്പിച്ച് നടത്തിയതാണ് നടിയുടെ വിവാഹം. ടീച്ചറാകാനുള്ള ആഗ്രഹത്തിന്റെ പുറത്ത് രചന ബിഎഡ് പഠിച്ചു. ദേവമാത സിഎംഐ സ്‌കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി നോക്കുന്നതിനിടെയാണ് വിവാഹം കഴിക്കുന്നത്. ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും സഹിക്കാൻ കഴിയാത്ത രീതിയിൽ പീഡിപ്പിക്കുന്നതിനാൽ ആണ് വിവാഹ മോചനം ആവശ്യപ്പെട്ടത് എന്ന് രചന വ്യക്തമാക്കി.
ആലപ്പുഴ സ്വദേശിയായ അരുൺ ആയിരുന്നു രചനയുടെ വരൻ. 2011 ജനുവരിയിലായിരുന്നു രചന നാരയണൻകുട്ടിയും ആലപ്പുഴ സ്വദേശിയായ അരുണും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോഴേക്കും ഇരുവരുടെയും ജീവിതത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി. പത്തൊമ്പത് ദിവസങ്ങൾ മാത്രമാണ് തങ്ങൾ ഭാര്യാ ഭർത്താക്കന്മാരായി കഴിഞ്ഞത് എന്ന് രചന പറയുന്നു. ആലോചിച്ച് ഉറപ്പിച്ചായിരുന്നു അരുണുമായുള്ള വിവാഹം. നന്നായി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് മനസിലാകുന്നത് അന്വേഷിച്ചപ്പോൾ അറിഞ്ഞതെല്ലാം തെറ്റായിരുന്നുവെന്ന് രചന നാരയാണൻകുട്ടി പറഞ്ഞു. 2012ലാണ് ഇരുവരും നിയമപരമായി വേർപിരിയുന്നത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് രചന കോടതിയെ സമീപിച്ചത്.
ചലച്ചിത്ര രംഗത്തേക്കുള്ള രചന നാരായണൻകുട്ടിയുടെ രംഗ പ്രവേശം പോലും അപ്രതീക്ഷിതമായിരുന്നു.ആർജെ ആയും സ്‌കൂൾ അദ്ധ്യാപികയായുമൊക്കെ ജോലി ചെയ്തിട്ടുണ്ട് രചന.പഠനവും നൃത്തവും മാത്രം ശ്രദ്ധിച്ചു നടന്ന പെൺകുട്ടി ആർജെ ആയി അപേക്ഷിക്കുന്നതോടെയാണ് ജീവിതത്തിൽ ട്വിസ്റ്റുകളുടെ തുടക്കം. റേഡിയോ മാങ്കോയുടെ ബ്രേക്ക് ഫാസ്റ്റ് ഷോ തൃശൂർ സൂപ്പർ ഫാസ്റ്റിലൂടെ ശ്രോതാക്കളുടെ പ്രിയപ്പെട്ട ആർജെ ആയി. ഷോ ഹിറ്റായി മുന്നേറുമ്പോൾ തന്നെ ടീച്ചറാകാനുള്ള മോഹം കൊണ്ട് ഇംഗ്ലീഷ് അദ്ധ്യാപികയായി. അതിനിടയിലാണ് മഴവിൽ മനോരമയിലെ മറിമായവും അതിലൂടെ സിനിമയിലേക്കും രചന എത്തു്‌നനത്. ഒരേ സമയം അഭിനേത്രിയും സ്‌കൂൾ ടീച്ചറും ബെംഗളൂരുവിലെ അലയൻസ് യൂണിവേഴ്‌സിറ്റിയിലെ കുച്ചിപ്പുഡി പിജി വിദ്യാർത്ഥിയും സ്വന്തം നൃത്ത വിദ്യാലയമായ സൃഷ്ടി സെന്റർ ഫോർ പെർഫോമിങ്ങിൽ നൃത്താധ്യാപികയും ഒക്കെയാണ് രചന.
ദേവമാതായിൽ പഠിപ്പിക്കുന്ന സമയത്താണ് മറിമായം ചെയ്യുന്നത്. ദേവമാതായിലെ പ്രിൻസിപ്പൽ ഫാ. ഷാജു എടമനയുടെ പ്രോത്സാഹനം കൊണ്ടാണ് അഭിനയവും അദ്ധ്യാപനവും ഒരുമിച്ച് കൊണ്ടു പോകാൻ സാധിക്കുന്നത്. ഒപ്പം ബെംഗളൂരു അലയൻസ് യൂണിവേഴ്‌സിറ്റിയിൽ മാസ്റ്റേഴ്‌സ് ഇൻ കുച്ചിപ്പുഡി ചെയ്യുന്നുണ്ടെന്നും അവർ പറയുന്നു.തൃശൂർ ജനാർദനൻ മാസ്റ്ററുടെ അടുത്ത് നൃത്തം പഠിക്കുന്ന സമയത്ത് അവിടത്തെ ജൂനിയർ കുട്ടികളെ പഠിപ്പിക്കാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ മറ്റൊരു ശിഷ്യയായ കലാമണ്ഡലം കവിത കൃഷ്ണകുമാറിനൊപ്പം ഒരു ഫിലിം കൊറിയോഗ്രാഫി അസിസ്റ്റ് ചെയ്യാൻ പോയി. അതിലെ നായികയുടെ ബാല്യകാലം ചിത്രീകരിക്കുന്ന ഭാഗത്ത് കൂട്ടുകാരികളായി അഭിനയിക്കാൻ ആളെ വേണം. റോൾ ചെറുതായിരുന്നെങ്കിലും ചിത്രം എംടിയുടേതായിരുന്നു. തീർത്ഥാടനം. സിനിമയിൽ ഹരിശ്രീ കുറിച്ചത് എം ടിയുടെ ചിത്രത്തിലൂടെയായിരുന്നു എന്ന സന്തോഷവും ഉണ്ടെന്നും അവർ അഭിമുഖത്തിൽ പറയുന്നു.