- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഇന്ത്യൻ ടാക്‌സി ഡ്രൈവർക്കെതിരേ ടാസ്മാനിയയിൽ വംശീയാക്രമണം; ആക്രമണത്തിൽ അബോധാവസ്ഥയിലായ ഇരുപത്തഞ്ചുകാരൻ ചികിത്സ തേടി ആശുപത്രിയിൽ
ടാസ്മാനിയ: ഇന്ത്യക്കാരനായ ടാക്‌സി ഡ്രൈവർക്കു നേരെ ടാസ്മാനിയയിൽ വംശീയാക്രമണം. ഹോസ്പിറ്റാലിറ്റി വിദ്യാർത്ഥി കൂടിയായ ഇരുപത്തഞ്ചുകാരനായ പർദീപ് സിംഗിനാണ് ഒരു സ്തീയിൽ നിന്നും പുരുഷനിൽ നിന്നും വംശീയാക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ശനിയാഴ്ച രാത്രിയിലാണ് പർദീപ് സിംഗിന് നേരെ ആക്രമണം ഉണ്ടായത്. പർദീപിന്റെ ടാക്‌സിയിൽ കയറിയ ദമ്പതികളാണ് ഇയാൾക്കു നേരെ വംശീയാധിക്ഷേപം ഉയിർത്ത് സംസാരിച്ചും മർദിച്ചും ആക്രണം നടത്തിയത്. ടാസ്മാനിയയിലെ സാൻഡി ബേ മക്‌ഡൊനാൾഡ്‌സ് ഡ്രൈവ് ത്രൂവിൽ വച്ചാണ് സംഭവം. ടാക്‌സിയിൽ കയറിയ ദമ്പതികളിൽ സ്ത്രീ കാറിനുള്ളിൽ ഛർദിക്കാനൊരുങ്ങിയപ്പോൾ കാറിനു പുറത്തിറങ്ങാൻ പർദീവ് ആവശ്യപ്പെടുകയായിരുന്നു. അല്ലാത്തപക്ഷം കാർ വൃത്തിയാക്കാനുള്ള പണം തരേണ്ടി വരുമെന്ന് പർദീവ് മുന്നറിയിപ്പു നൽകിയത്രേ. എന്നാൽ ഇതുകേട്ട പാതി തന്നെ സ്ത്രീ ചീത്തവിളി തുടങ്ങിയെന്നും തുടർന്ന് മർദിക്കുകയായിരുന്നുവെന്നുമാണ് പരാതി. ഇന്ത്യക്കാരനായ നീ ഇതർഹിക്കുന്നു എന്നു പറഞ്ഞായിരുന്നു മർദനം. കൂടാതെ കാറിൽ ശക്തമായി തൊഴിക്കുകയും ചെയ്യുവത്രേ. കാറി
ടാസ്മാനിയ: ഇന്ത്യക്കാരനായ ടാക്‌സി ഡ്രൈവർക്കു നേരെ ടാസ്മാനിയയിൽ വംശീയാക്രമണം. ഹോസ്പിറ്റാലിറ്റി വിദ്യാർത്ഥി കൂടിയായ ഇരുപത്തഞ്ചുകാരനായ പർദീപ് സിംഗിനാണ് ഒരു സ്തീയിൽ നിന്നും പുരുഷനിൽ നിന്നും വംശീയാക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ശനിയാഴ്ച രാത്രിയിലാണ് പർദീപ് സിംഗിന് നേരെ ആക്രമണം ഉണ്ടായത്.
പർദീപിന്റെ ടാക്‌സിയിൽ കയറിയ ദമ്പതികളാണ് ഇയാൾക്കു നേരെ വംശീയാധിക്ഷേപം ഉയിർത്ത് സംസാരിച്ചും മർദിച്ചും ആക്രണം നടത്തിയത്. ടാസ്മാനിയയിലെ സാൻഡി ബേ മക്‌ഡൊനാൾഡ്‌സ് ഡ്രൈവ് ത്രൂവിൽ വച്ചാണ് സംഭവം. ടാക്‌സിയിൽ കയറിയ ദമ്പതികളിൽ സ്ത്രീ കാറിനുള്ളിൽ ഛർദിക്കാനൊരുങ്ങിയപ്പോൾ കാറിനു പുറത്തിറങ്ങാൻ പർദീവ് ആവശ്യപ്പെടുകയായിരുന്നു. അല്ലാത്തപക്ഷം കാർ വൃത്തിയാക്കാനുള്ള പണം തരേണ്ടി വരുമെന്ന് പർദീവ് മുന്നറിയിപ്പു നൽകിയത്രേ. എന്നാൽ ഇതുകേട്ട പാതി തന്നെ സ്ത്രീ ചീത്തവിളി തുടങ്ങിയെന്നും തുടർന്ന് മർദിക്കുകയായിരുന്നുവെന്നുമാണ് പരാതി.
ഇന്ത്യക്കാരനായ നീ ഇതർഹിക്കുന്നു എന്നു പറഞ്ഞായിരുന്നു മർദനം. കൂടാതെ കാറിൽ ശക്തമായി തൊഴിക്കുകയും ചെയ്യുവത്രേ. കാറിലുണ്ടായിരുന്ന പുരുഷൻ പർദീപിനെ പിന്നിൽ നിന്നും ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതുവഴി വന്ന യാത്രക്കാർ അവശനിലയിലായ പർദീപിനെ കാണുകയും സംഭവം പൊലീസിൽ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പർദീപിനെ റോയൽ ഹോബാർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദമ്പതികൾക്കെതിരേ കേസ് ചാർജ് ചെയ്തുവെന്ന് ഇൻസ്‌പെക്ടർ ഇയാൻ വിഷ് വിൽസൺ അറിയിച്ചു. ജൂൺ 26ന് ഇവരെ ഹോബാർട്ട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ടാക്‌സി ഡ്രൈവറെ ആക്രമിച്ചതിനും വാഹനത്തിന് കേടുപാടുകൾ വരുത്തിയതിനുമാണ് ദമ്പതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ ടാക്‌സി ഡ്രൈവർമാർക്കെതിരേ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഇനി മേലിൽ താൻ ടാക്‌സി ഓടിക്കില്ലെന്നാണ് പാർദീപ് ഇപ്പോൾ പറയുന്നത്. ടാക്‌സി ഡ്രൈവറാകുകയെന്നത് ഇവിടെ ഏറെ അപകടം പിടിച്ച പണിയാണെന്നാണ് പർദീപിന്റെ പക്ഷം.