ലണ്ടൻ: ഫേസ്‌ബുക് ഗ്രൂപുകളിൽ വിമർശവുമായി സജീവമായ സ്‌കോട്‌ലൻഡ് മലയാളി ജിൻസൺ ഇരട്ടി കഴിഞ്ഞ ദിവസം ബസ് യാത്രക്കിടെ വംശീയ ആക്രമണത്തിന് ഇരയായി. അധിക്ഷേപ വാക്കുകളുമായി ബ്രിട്ടീഷ് വംശജൻ നേരിട്ടതോടെ പൊലീസ് സഹായം തേടിയാണ് ജീവൻ രക്ഷിച്ചതെന്നു ജിൻസൺ തന്നെ ഫേസ്‌ബുക് വഴി വക്തമാക്കുകയായിരുന്നു. ജിൻസന്റെ മറ്റൊരു പ്രൊഫൈൽ ആണെന്ന് കരുതപ്പെടുന്ന യുകെ മലയാളികൾ എന്ന പ്രൊഫൈൽ വഴിയും അദ്ദേഹത്തിന്റെ പേരിലുള്ള പ്രോഫേൽ വഴിയുമാണ് ഇക്കാര്യം ഒതുസമൂഹത്തിൽ എത്തിയത്.

കഴിഞ്ഞ ദിവസം അഥീനിയം ലൈബ്രറി നടത്തിയ യുകെയിലെ പ്രധാന നൂറു വക്തികളെ തിരഞ്ഞെടുത്തതിൽ ജിൻസൺ രൂക്ഷമായ വിമർശം ഉയർത്തിയിരുന്നു. ചെറുകഥകളും മറ്റും ആനുകാലികങ്ങളിൽ എഴുതി സാഹിത്യ പ്രവർത്തനത്തിൽ ശ്രദ്ധ കൺെദ്രീകരിച്ചിരുന്ന ജിൻസൺ ബിലാത്തി പ്രണയം എന്ന സിനിമയുടെ കഥ എഴുതിയിട്ടുണ്ട്.

അതിനിടെ സ്‌കോട്‌ലൻഡിൽ ബസുകൾ ആക്രമിക്കപ്പെടുന്നത് തുടർക്കഥയായി മാറുകയാണ്. ഇതോടെ ബസ് യാത്ര ചെയ്യുന്ന മലയാളികൾ ആശങ്കയിലായിട്ടുണ്ട്. ബസിലും മറ്റും ഫോൺ ചെയ്യുമ്പോൾ സഹയാത്രികർക്കു ബുദ്ധിമുട്ടു ഉണ്ടാക്കുന്ന സാഹചര്യം പലപ്പോഴും ഇത്തരം സംഭവങ്ങൾക്കു കാരണമാകുന്നുണ്ട് എന്ന് പൊലീസ് പറയുന്നു. സഹയാത്രികർക്കു ശല്യമാകാത്ത വിധത്തിൽ ബസിലും ട്രെയിനിലും ഫോൺ ഉപയോഗിക്കണമെന്നും തുടർച്ചയായ സംഭവങ്ങളെ തുടർന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു.

പലപ്പോഴും അന്യഭാഷകളിൽ ഉള്ള വിഡിയോയും മറ്റും മൊബൈൽ ഫോണിൽ കാണുന്നവർ അടുത്തുള്ള സഹയാത്രികർക്കു അലോസരമാകുന്നത് ശ്രദ്ധിക്കാറില്ല എന്നതും ഇത്തരം കേസുകളിൽ പ്രധാനമാണ് . ഹെഡ്ഫോൺ ഉപയോഗിച്ച് മൊബൈൽ ഫോൺ കൈകാര്യം ചെയ്യുന്നവരും പലപ്പോഴും കോളുകൾ കൈകാര്യം ചെയ്യുമ്പോൾ പൊതുസ്ഥലമാണ് എന്ന് മറന്നു പോകുന്നതും ഇത്തരം കേസുകളിൽ പലപ്പോഴും കാരണമാണ് .

സ്‌കോട്‌ലൻഡിൽ ബസ് യാത്ര ദുരിതമാണ് എന്നോർമ്മപ്പെടുത്തുന്ന സംഭവങ്ങൾ അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . ഇത്തരത്തിൽ അക്രമികൾ ഒരു ബസ് തല്ലിത്തകർത്തതിനെ തുടർന്ന് 209 എന്ന റൂട്ടിൽ സർവീസ് തന്നെ റദ്ദു ചെയ്തിരിക്കുകയാണ് ഫസ്റ്റ് ബസ് എന്ന കമ്പനി . ഈ ബസ് സർവീസ് നിർത്തിയതോടെ ലേഡി വെൽ റോഡ് , ദി ലോണിങ് , ലോഗൻസ് റോഡ് , ചെസ്റ്റർസ് ക്രെസെന്റ് , വാറ്റ്‌ലിങ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരം പ്രയാസത്തിലായിരിക്കുകയാണ്.

ബസ് സർവീസ് നിന്നെകിലും ആരും ആക്രമിക്കപ്പെട്ടില്ല എന്നത് ആശ്വാസമായി മാറുകയാണെന്ന് ലാനാർക്ഷയർ പൊലീസ് ട്വിറ്റര് മെസേജിൽ വക്തമാക്കിയിരിക്കുകയാണ് . നാലു ദിവസം മുൻപാണ് ഈ ബസ് ആക്രമിക്കപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇപ്പോൾ ജിൻസൺ നേരിട്ട ആക്രമണം കൂടിയാകുമ്പോൾ പ്രദേശത്തെ കുടിയേറ്റ സമൂഹത്തിന്റെ ബസ് യാത്ര തന്നെ സുരക്ഷിതം അല്ലാത്ത നിലയിലേക്കു മാറുകയാണ് .

ജിൻസൺ നേരിട്ട അക്രമത്തെക്കുറിച്ചു അദ്ദേഹം കുറിച്ച പോസ്റ്റ് ഇപ്രകാരമാണ് :